എംഎസ് ധോണി ഇനി പ്രതിരോധ മന്ത്രാലയത്തിൽ; എൻസിസി പാഠ്യപദ്ധതി അവലോകനം ചെയ്യുന്ന വിദഗ്ദ്ധ പാനലിൽ മുൻ ഇന്ത്യൻ ക്യാപ്റ്റനും
- Published by:Naveen
- news18-malayalam
Last Updated:
നാഷണൽ കേഡറ്റ് കോർപ്സിന്റെ (NCC) സമഗ്രമായ അവലോകനത്തിയാണ് പ്രതിരോധ മന്ത്രാലയം ഈ ഉന്നതതല വിദഗ്ദ്ധ സമിതിയെ രൂപീകരിച്ചത്.
നാഷണൽ കേഡറ്റ് കോർപ്സിന്റെ (NCC) സമഗ്രമായ അവലോകനത്തിനായി പ്രതിരോധ മന്ത്രാലയം ഒരു ഉന്നതതല വിദഗ്ദ്ധ സമിതിയെ രൂപീകരിച്ചു. മുൻ എംപി ബൈജയന്ത് പാണ്ഡ അധ്യക്ഷനായ സമിതിയിൽ എംഎസ് ധോണി, ഐസിസിആർ (ICCR) പ്രസിഡന്റ് ആനന്ദ് മഹീന്ദ്ര, എംപി വിനയ് സഹസ്രബുദ്ധെ എന്നിവരും ഉൾപ്പെടുന്നു.
"മാറുന്ന കാലഘട്ടത്തിൽ എൻസിസി കൂടുതൽ പ്രസക്തമാക്കുന്നതിന് നാഷണൽ കേഡറ്റ് കോർപ്സിന്റെ (എൻസിസി) സമഗ്രമായ അവലോകനത്തിനായി മുൻ പാർലമെന്റ് അംഗം ശ്രീ ബൈജയന്ത് പാണ്ഡയുടെ അധ്യക്ഷതയിൽ പ്രതിരോധ മന്ത്രാലയം ഒരു ഉന്നതതല വിദഗ്ധ സമിതി രൂപീകരിച്ചതായി," പ്രതിരോധ മന്ത്രാലയം വാർത്താ കുറിപ്പിൽ അറിയിച്ചു.
"എൻസിസി കേഡറ്റുകൾ വിവിധ മേഖലകളിൽ രാഷ്ട്രനിർമ്മാണത്തിനും ദേശീയ വികസന ശ്രമങ്ങൾക്കും കൂടുതൽ ഫലപ്രദമായി സംഭാവന നൽകാനും ഓർഗനൈസേഷന്റെ മൊത്തത്തിലുള്ള പുരോഗതിക്കും അന്താരാഷ്ട്ര യുവജന സംഘടനകളുടെ മികച്ച രീതികൾ പഠിക്കാനുമാണ്" പാഠ്യപദ്ധതി പരിഷ്കരിക്കുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
advertisement
ധോണിയെ കൂടാതെ ജാമിയ മിലിയ ഇസ്ലാമിയ വൈസ് ചാൻസലർ പ്രൊഫസർ നജ്മ അക്തർ, എസ്എൻഡിടി വനിതാ യൂണിവേഴ്സിറ്റി മുൻ വിസി പ്രൊഫസർ വസുധ കാമത്ത്, ഡിഐസിസിഐ ചെയർമാൻ മിലിന്ദ് കാംബ്ലെ, എംപി രാജ്യവർധൻ സിംഗ് റാത്തോഡ്, ഭാരതീയ ശിക്ഷൺ മണ്ഡൽ നാഷണൽ ഓർഗനൈസിംഗ് സെക്രട്ടറി മുകുൾ കനിത്കർ എന്നിവരാണ് മറ്റ് പ്രമുഖരായ അംഗങ്ങൾ.
Also read- India's T20 World Cup Squad: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ധവാനെ ഒഴിവാക്കി അശ്വിൻ ടീമിൽ; ധോണി ഉപദേഷ്ടാവ്
ഇന്ത്യയുടെ ടി20 ലോകപ്പ് ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ അതിൽ ബിസിസിഐ പുറത്തുവിട്ട ഒരു സർപ്രൈസ് തീരുമാനം ആയിരുന്നു ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ മെന്ററായി മുൻ ഇന്ത്യൻ നായകൻ എം എസ് ധോണി ടീമിനൊപ്പം ഉണ്ടാകുമെന്നത്. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ടും ധോണിയെ പിന്തുടരുന്ന ഇന്ത്യൻ ആരാധകർ ഈ വാർത്ത സഹർഷം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ധോണിയെ ടീമിന്റെ മെന്ററായി നിയമിക്കുന്നത് ഗുണം ചെയ്യും എന്ന അഭിപ്രായമാണ് ഉയർന്നു വന്നത്. ടീമിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ധോണിക്ക് ബിസിസിഐ പ്രസിഡന്റായ സൗരവ് ഗാംഗുലി ആശംസ അറിയിക്കുകയും ചെയ്തിരുന്നു. ടീം ഇന്ത്യയുടെ നിര്‍ണായക ചുമതലയിലേക്ക് ധോണിയുടെ മടങ്ങിവരവിനെ നിരവധി പേര്‍ സ്വാഗതം ചെയ്തെങ്കിലും മുന്‍താരങ്ങളില്‍ ചിലര്‍ വിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു.
advertisement
ഒക്ടോബര്‍ 23-നാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച ഏടുകള്‍ എഴുതിച്ചേര്‍ത്ത കാലഘട്ടമാണ് ധോണി ഇന്ത്യന്‍ നായകനായിരുന്ന കാലം.ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാമ്പ്യന്‍സ് ലീഗ് കിരീടം അങ്ങനെ ലോകത്തെ ഏത് നായകനേയും അസൂയപ്പെടുത്തുന്ന നേട്ടങ്ങള്‍ സ്വന്തം പേരിനൊപ്പം എഴുതിച്ചേര്‍ത്തിട്ടാണ് 2017 ജനുവരി അഞ്ചിന് ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്ത് നിന്ന് ധോണി പടിയിറങ്ങിയത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 17, 2021 1:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
എംഎസ് ധോണി ഇനി പ്രതിരോധ മന്ത്രാലയത്തിൽ; എൻസിസി പാഠ്യപദ്ധതി അവലോകനം ചെയ്യുന്ന വിദഗ്ദ്ധ പാനലിൽ മുൻ ഇന്ത്യൻ ക്യാപ്റ്റനും