ഹിജാബിന് പിന്നാലെ കീറിയ ജീന്‍സിനും ടീഷര്‍ട്ടിനും നിരോധനമേര്‍പ്പെടുത്തി മുംബൈ കോളേജ്

Last Updated:

വിദ്യാര്‍ത്ഥികള്‍ മാന്യമായ വസ്ത്രം ധരിച്ച് വേണം കോളേജിലെത്താന്‍ എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു

ന്യൂഡല്‍ഹി: ഹിജാബിന് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ കീറിയ(ടോണ്‍) ജീന്‍സും ടീ-ഷര്‍ട്ടും ധരിക്കുന്നത് നിരോധിച്ച് മുംബൈയിലെ കോളേജ്. ചെമ്പൂര്‍ ട്രോംബെ എജ്യുക്കേഷന്‍ സൊസൈറ്റിയുടെ എന്‍ജി ആചാര്യ ആന്‍ഡ് ഡികെ മറാത്തെ കോളേജാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. വിദ്യാര്‍ത്ഥികള്‍ മാന്യമായ വസ്ത്രം ധരിച്ച് വേണം കോളേജിലെത്താന്‍ എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
''ക്യാംപസില്‍ വിദ്യാര്‍ത്ഥികള്‍ മാന്യമായ വസ്ത്രം ധരിക്കണം. ആണ്‍കുട്ടികള്‍ക്ക് ഹാഫ് സ്ലീവ് ഷര്‍ട്ട്, അല്ലെങ്കില്‍ ഫുള്‍ സ്ലീവ് ഷര്‍ട്ടും പാന്റും ധരിക്കാം. പെണ്‍കുട്ടികള്‍ക്ക് ഇന്ത്യന്‍ വസ്ത്രങ്ങളും പാശ്ചാത്യ വസ്ത്രങ്ങളും ധരിക്കാം. എന്നാല്‍ മതപരമായതോ സാംസ്‌കാരികമായ വ്യത്യസ്തതകള്‍ വെളിവാക്കുന്ന വസ്ത്രധാരണം പാടില്ല. ജീന്‍സ്, ടിഷര്‍ട്ട്, ജഴ്‌സികള്‍ എന്നിവയൊന്നും ധരിക്കാന്‍ പാടില്ല,'' കോളേജ് പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു.
ബുര്‍ഖ, ഹിജാബ്, ബാഡ്ജ്, തൊപ്പി എന്നിവ കോളേജിനുള്ളില്‍ ധരിക്കാന്‍ പാടില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി. പുതിയ ഡ്രസ് കോഡ് നിയമങ്ങള്‍ അറിയാതെ ജീന്‍സും ടീ ഷര്‍ട്ടും ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ കോളേജിനുള്ളില്‍ പ്രവേശിപ്പിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ട് ഉണ്ട്. നേരത്തെ ഹിജാബ്, നഖബ്, ബുര്‍ഖ, സ്റ്റോള്‍ എന്നിവയ്ക്കും കോളേജില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. കോളെജിന്റെ ഈ ഉത്തരവിനെ ചോദ്യം ചെയ്ത് ചില വിദ്യാര്‍ത്ഥികള്‍ ബോംബൈ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോളേജിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് പറഞ്ഞ ഹൈക്കോടതി ഈ ഹര്‍ജി തള്ളുകയായിരുന്നു.
advertisement
എല്ലാ മതത്തിലും ജാതിയിലും പെട്ട വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് കൊണ്ടാണ് പുതിയ ഡ്രസ് കോഡ് കോളേജില്‍ പ്രാബല്യത്തില്‍ വരുത്തിയതെന്ന് കോളേജ് മാനേജ്‌മെന്റിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അനില്‍ അന്റൂര്‍ക്കര്‍ പറഞ്ഞു. ഏകീകൃത ഡ്രസ് കോഡ് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ബുര്‍ഖ, ഹിജാബ് എന്നിവയ്ക്ക് വിലക്കേര്‍പ്പെടുത്തിയതെന്നും കോളേജ് അധികൃതര്‍ വ്യക്തമാക്കി. തീരുമാനം മുസ്ലീങ്ങളെ വേദനിപ്പിക്കാനുദ്ദേശിച്ച് കൊണ്ടല്ലെന്നും കോളേജ് അധികൃതര്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
ഹിജാബിന് പിന്നാലെ കീറിയ ജീന്‍സിനും ടീഷര്‍ട്ടിനും നിരോധനമേര്‍പ്പെടുത്തി മുംബൈ കോളേജ്
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement