Mumbai Rains| മുംബൈയിൽ ദുരിതം വിതച്ച് കാറ്റും മഴയും; ജനങ്ങള്‍ വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് നിർദേശം
- Published by:user_49
- news18india
Last Updated:
Mumbai Rains | മുംബൈയിലെ ട്രെയിൻ സർവീസുകളെല്ലാം താൽക്കാലികമായി നിർത്തിവെച്ചതായി റെയിൽവെ
മുംബൈ: നിർത്താതെ പെയ്യുന്ന കനത്ത മഴയും കാറ്റും നഗരത്തെയും സമീപ പ്രദേശങ്ങളെയും ബാധിച്ചതിനാൽ ജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരാൻ മുംബൈ പോലീസ് മുന്നറിയിപ്പ് നൽകി. മുംബൈയിലെ കൊളാബയിൽ മണിക്കൂറിൽ 106 കിലോമീറ്റർ വേഗതയിൽ വീശിയ കാറ്റിൽ കെട്ടിടങ്ങളുടെ മേൽക്കൂരകൾ തകർന്നു. നിരവധി മരങ്ങൾ റോഡിലേക്ക് കടപുഴകി വീണു.
മുംബൈയിലെ ട്രെയിൻ സർവീസുകളെല്ലാം താൽക്കാലികമായി നിർത്തിവെച്ചതായി റെയിൽവെ അറിയിച്ചു. റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.
TRENDING:Covid 19| കേരളത്തിന് നേരിയ ആശ്വാസം; 1234 പേർ കോവിഡ് മുക്തരായി; ഇന്നു രോഗം 1195 പേർക്ക്[NEWS]കനത്ത മഴ വരുന്നു; ജനങ്ങൾ കരുതിയിരിക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി[NEWS]Anupama Parameswaran| മലയാളത്തിൽ നിന്ന് വിട്ടു നിൽക്കാനുള്ള കാരണം തുറന്നു പറഞ്ഞ് അനുപമ പരമേശ്വരൻ[PHOTOS]
കനത്തമഴ ഇന്നുരാത്രി കൂടി തുടരുമെന്നാണ് കാലവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നാളെ പുലർച്ചയോടെ മഴകുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മുംബൈയിലെ സ്ഥിതി സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദവ് താക്കറെയുമായി സംസാരിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 05, 2020 11:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Mumbai Rains| മുംബൈയിൽ ദുരിതം വിതച്ച് കാറ്റും മഴയും; ജനങ്ങള്‍ വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് നിർദേശം