Sushant Singh Rajput Death | റിയ ചക്രവർത്തിക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്ത് നാർകോടിക്സ് ബ്യൂറോ

Last Updated:

28കാരിയായ നടിക്കെതിരെയുള്ള ആരോപണങ്ങൾ അവളുടെ അഭിഭാഷകനായ സതിഷ് മനേഷിന്ദെ നിഷേധിച്ചിരുന്നു. റിയ തന്റെ ജീവിതത്തിൽ ഇന്നുവരെ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും രക്തപരിശോധനയ്ക്ക് തയ്യാറാണെന്നും മനേഷിന്ദെ പറഞ്ഞിരുന്നു.

മുംബൈ: സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിൽ മയക്കുമരുന്നിന്റെ സാധ്യത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നാർകോടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് കത്തെഴുതിയതിനു തൊട്ടുപിന്നാലെ നാർകോടിക്സ് കൺട്രോൾ ബ്യൂറോ കേസ് രജിസ്റ്റർ ചെയ്തു. ബുധനാഴ്ചയാണ് എൻ സി ബി കേസ് രജിസ്റ്റർ ചെയ്തത്.
നടി റിയ ചക്രവർത്തിക്കും മറ്റുള്ളവർക്കുമെതിരെ നാർകോടിക് കൺട്രോൾ ബ്യൂറോ ബുധനാഴ്ച ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു. നിരോധിത മയക്കുമരുന്നിന്റെ ഇടപാടുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിൽ ജൂൺ 14ന് ആയിരുന്നു സുശാന്ത് സിംഗ് രാജ്പുതിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സുശാന്തിന്റെ മരണവുമായി നിയമവിരുദ്ധമായ മയക്കുമരുന്ന് ഇടപാടുകൾക്ക് ബന്ധമുണ്ടെന്നാണ് കരുതുന്നത്. നിലവിൽ സി ബി ഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്ന കേസിൽ മൂന്നാമത്തെ ഫെഡറൽ അന്വേഷണ ഏജൻസിയാണ് എൻ സി ബി.
advertisement
You may also like:കോവിഡാനന്തര സുരക്ഷിത യാത്ര; ഇന്ത്യയിലെ ഔദ്യോഗിക ചുമതല അറ്റോയിക്ക് [NEWS]ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; ആരോഗ്യവകുപ്പ് ജീവനക്കാരി മരിച്ചു [NEWS] പെട്ടിമുടിയിൽ തിരച്ചിൽ താൽക്കാലികമായി നിർത്തി; കണ്ടെത്തിയത് 65 മൃതദേഹങ്ങൾ [NEWS]
സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റിയ ചക്രവർത്തിയെ ചോദ്യം ചെയ്തിരുന്നു. റിയയുടെ ഫോണിൽ നിന്ന് നീക്കം ചെയ്ത വാട്സാപ്പ് സന്ദേശങ്ങൾ നിരോധിച്ച മയക്കുമരുന്നിന്റെ ഇടപാടുകൾ സംബന്ധിച്ച സൂചനകൾ നൽകിയിരുന്നു. സംശയിക്കപ്പെട്ട ഈ മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും റിയയെ ചോദ്യം ചെയ്തിരുന്നു.
advertisement
അതേസമയം, 28കാരിയായ നടിക്കെതിരെയുള്ള ആരോപണങ്ങൾ അവളുടെ അഭിഭാഷകനായ സതിഷ് മനേഷിന്ദെ നിഷേധിച്ചിരുന്നു. റിയ തന്റെ ജീവിതത്തിൽ ഇന്നുവരെ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും രക്തപരിശോധനയ്ക്ക് തയ്യാറാണെന്നും മനേഷിന്ദെ പറഞ്ഞിരുന്നു. കേസിലെ പ്രധാന പ്രതിയാണ് റിയ ചക്രവർത്തി. അതേസമയം, സുപ്രീംകോടതിയിൽ സമർപ്പിച്ച പരാതിയിൽ താൻ നടനുമായി ലിവ്-ഇൻ-റിലേഷൻഷിപ്പിൽ ആയിരുന്നെന്നും നടി വ്യക്തമാക്കിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
Sushant Singh Rajput Death | റിയ ചക്രവർത്തിക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്ത് നാർകോടിക്സ് ബ്യൂറോ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement