Rising India-She Shakti | 'നാടിന്‍റെ വികസനത്തിന് സ്ത്രീകൾ നേതൃത്വം നൽകുന്ന കാലഘട്ടത്തിലേക്ക് നമ്മൾ പ്രവേശിച്ചു': രാഷ്ട്രപതി ദ്രൗപതി മുർമു

Last Updated:

“സ്ത്രീ ശക്തിയില്ലാതെ ആരോഗ്യകരവും ശാക്തീകരിക്കപ്പെട്ടതും വികസിതവുമായ ഒരു സമൂഹം സങ്കൽപ്പിക്കുക അസാധ്യമാണ്"

റൈസിങ് ഇന്ത്യ
റൈസിങ് ഇന്ത്യ
ന്യൂഡൽഹി: നാടിന്‍റെ വികസനത്തിന് സ്ത്രീകൾ നേതൃത്വം നൽകുന്ന കാലഘട്ടത്തിലേക്ക് നമ്മൾ പ്രവേശിച്ചതായി ന്യൂസ് 18 സംഘടിപ്പിച്ച റൈസിങ് ഇന്ത്യ ഷീ ശക്തി പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. ഈ അമൃത കാലഘട്ടത്തിൽ, സ്ത്രീശക്തിയുടെ സഹായത്തോടെ ഇന്ത്യ വികസിത രാഷ്ട്രമായി മാറുമെന്ന് രാഷ്ട്രപതി പറഞ്ഞു.
“സ്ത്രീ ശക്തിയില്ലാതെ ആരോഗ്യകരവും ശാക്തീകരിക്കപ്പെട്ടതും വികസിതവുമായ ഒരു സമൂഹം സങ്കൽപ്പിക്കുക അസാധ്യമാണ്… സ്ത്രീശക്തി രാജ്യത്തെ മുന്നോട്ട് നയിക്കും. സമൂഹമെന്ന നിലയിൽ, നമ്മുടെ പെൺമക്കളെ ശക്തരാക്കാനും എല്ലാ മേഖലകളിലും അവരെ പങ്കാളികളാക്കാനും നാമെല്ലാവരും സംഭാവന നൽകണം,” ദ്രൗപതി മുർമു പറഞ്ഞു.
സമൂഹത്തിന്റെ വികസനത്തിൽ സ്ത്രീകളുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് അവർ ഇങ്ങനെ പറഞ്ഞു, “ശിവനും ശക്തിയും പരസ്പരം പൂരകങ്ങളാണ്. ശക്തിയില്ലാതെ ശിവൻ അപൂർണ്ണനാണ്. നമ്മുടെ പുരാണങ്ങളും ചരിത്രവും സ്ത്രീകളുടെ ധീരതയുടെ കഥകളാൽ നിറഞ്ഞതാണ്…രാജ്യത്തെ സ്ത്രീകൾ നാടിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നു… ഇന്ത്യ ഒരു ശക്തമായ സാമ്പത്തിക ശക്തിയായി മാറുമ്പോൾ, ഇന്ത്യയുടെ വളർച്ചയിൽ സ്ത്രീകൾക്ക് തുല്യമായ പങ്കുണ്ട്”- രാഷ്ട്രപതി പറഞ്ഞു.
advertisement
advertisement
ആഗോള നന്മയ്ക്കായുള്ള ദേശീയ താൽപര്യം അംഗീകരിക്കപ്പെടുന്നുവെന്ന് സ്ത്രീകളെന്ന നിലയിൽ നാം ഉറപ്പാക്കണമെന്ന് കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. “രാജ്യത്തിന്‍റെ ചരിത്രത്തിൽ കൂടുതൽ നേട്ടങ്ങൾക്കായി പുതിയ മേഖലകളിൽ പുതിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുന്ന കാലത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. ഈ അവസരം നഷ്ടപ്പെടുത്താൻ കഴിയില്ല, ”അവർ പറഞ്ഞു. റൈസിംഗ് ഇന്ത്യ-ഷീ ശക്തി കോൺക്ലേവിൽ “സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.
നമ്മുടെ രാജ്യത്തെ സ്ത്രീകളെ എല്ലായ്‌പ്പോഴും ഗുണഭോക്താക്കളായാണ് നോക്കിക്കാണുന്നെന്നും അതിൽനിന്ന് പുറത്തുകടക്കാനായി അവർ കാത്തിരിക്കുകയാണ്,” നർത്തകി ആനന്ദ ശങ്കർ ജയന്തിനോടുള്ള സംഭാഷണത്തിനിടെ സ്മൃതി ഇറാനി പറഞ്ഞു.
advertisement
മുൻ കോൺഗ്രസ് ഭരണം സ്ത്രീകളുടെ സുരക്ഷ, ശുചിത്വമില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങളെ അവഗണിച്ചതായി കേന്ദ്രമന്ത്രി വിമർശിച്ചു. “2005-06 കാലത്തെ കോൺഗ്രസ് സർക്കാരിന് സ്ത്രീകൾ പൊതു ഇടങ്ങളിൽ ബലാത്സംഗം ചെയ്യപ്പെടുന്നത് അറിയാമായിരുന്നു. 2010-ൽ, ശുചിത്വമില്ലായ്മ കാരണം ജിഡിപിയെ (മൊത്ത ആഭ്യന്തര ഉൽപ്പാദനം) പ്രതികൂലമായി ബാധിച്ചതായി അറിയാമായിരുന്നു. കക്കൂസ് പണിയുന്നത് രാഷ്ട്രീയത്തിൽ ഗ്ലാമറസായി കണക്കാക്കപ്പെട്ടിരുന്നില്ല, എന്നാൽ ഇപ്പോൾ സ്ത്രീകൾക്ക് ടോയ്‌ലറ്റുകളിൽ പ്രവേശനമുണ്ട്. 2014 ന് മുമ്പ്, സ്ത്രീകൾക്ക് ഒരു ബിസിനസ്സ് ആരംഭിക്കാൻ കഴിയില്ലെന്ന് പലരും പറഞ്ഞിരുന്നു, എന്നാൽ ഇപ്പോൾ മുദ്ര പദ്ധതി അവർക്ക് അത് സാധ്യമാക്കി, ”അവർ പറഞ്ഞു.
advertisement
പുരുഷന്മാർക്ക് ചെയ്യാൻ കഴിയുന്നതെല്ലാം സ്ത്രീകൾക്കും കഴിയുമെന്ന് ഇന്ത്യയുടെ മിസൈൽ വനിത ഡോ. ടെസി തോമസ് പറഞ്ഞു. സ്ത്രീകളെ തടയാൻ യാതൊന്നിനും കഴിയില്ലെന്നും അവർ പറഞ്ഞു. “രാജ്യത്തിന്റെ ആവശ്യവും തനിക്ക് നൽകിയിരിക്കുന്ന ഉത്തരവാദിത്തവുമാണ് തന്നെ പ്രചോദിപ്പിക്കുന്നത്,” മലയാളി ശാസ്ത്രജ്ഞയായ ഡോ. ടെസി തോമസ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
Rising India-She Shakti | 'നാടിന്‍റെ വികസനത്തിന് സ്ത്രീകൾ നേതൃത്വം നൽകുന്ന കാലഘട്ടത്തിലേക്ക് നമ്മൾ പ്രവേശിച്ചു': രാഷ്ട്രപതി ദ്രൗപതി മുർമു
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement