'മനുഷ്യത്വ വിരുദ്ധ ആശയങ്ങളിൽനിന്നു യുവതലമുറയെ രക്ഷിക്കേണ്ടതുണ്ട്';വേവ്സ് 2025 ഉച്ചകോടിയിൽ പ്രധാനമന്ത്രി
- Published by:Nandu Krishnan
- news18-malayalam
Last Updated:
വേവ്സ് 2025 സർഗ്ഗാത്മകതയുടെ രാജ്യാന്തര ആഘോഷമാണെന്ന് പ്രധാനമന്ത്രി
ചില മനുഷ്യത്വ വിരുദ്ധ ആശയങ്ങളിൽനിന്നു യുവതലമുറയെ രക്ഷിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.മുംബൈയിൽ നടന്ന വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടൈൻമെന്റ് സമ്മിറ്റ് 2025 (വേവ്സ് 2025) ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകം കഥപറച്ചിലിന്റെ പുതിയ വഴികൾ തിരയുകയാണ്. ലോകത്തിനായി ഇന്ത്യൻ നിർമ്മിത ഡിജിറ്റൽ ഉള്ളടക്കങ്ങൾ സൃഷ്ടിക്കുക എന്നതിന് ശരിയായ സമയമാണിത്. വേവ്സ് 2025 സർഗ്ഗാത്മകതയുടെ രാജ്യാന്തര ആഘോഷമാണെന്നും ഇന്ത്യയെ ഒരു രാജ്യാന്തര സർഗ്ഗാത്മക കേന്ദ്രമായി സ്ഥാപിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു ഉച്ചകോടി നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വേവ്സ് എന്ന പേരിൽ ഡിജിറ്റൽ രംഗത്ത് ഭാവിയിൽ അവാർഡുകൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
42 പ്ലീനറി സെഷനുകൾ, 39 ബ്രേക്ക്ഔട്ട് സെഷനുകൾ, ഇൻഫോടെയ്ൻമെന്റ് അധിഷ്ഠിത എവിജിസി – എക്സ് ആർ പരിപാടികൾ, സിനിമകൾ, ഡിജിറ്റൽ മീഡിയ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലായി 32 മാസ്റ്റർ ക്ലാസുകൾ എന്നിവയു ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ മേഖലകളിൽനിന്നുള്ള പ്രമുഖരും കണ്ടന്റ് ക്രിയേറ്റേഴ്സും ഉച്ചകോടിയിൽ പങ്കെടുത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
May 01, 2025 6:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'മനുഷ്യത്വ വിരുദ്ധ ആശയങ്ങളിൽനിന്നു യുവതലമുറയെ രക്ഷിക്കേണ്ടതുണ്ട്';വേവ്സ് 2025 ഉച്ചകോടിയിൽ പ്രധാനമന്ത്രി








