Nita Ambani| 'ജീവിതത്തിലുടനീളം അനന്ത് വെല്ലുവിളികളെ നേരിട്ടു, വിജയിച്ചു'; ഇളയ മകനെക്കുറിച്ച് നിത അംബാനിയുടെ ഹൃദയംഗമമായ വാക്കുകൾ

Last Updated:

'അനന്തിന്റെ ജീവിതയാത്ര ദുഷ്‌കരമായിരുന്നെങ്കിലും, സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ശക്തിയിലൂടെ അവൻ ഉയർന്നുവന്നു'

News18
News18
റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ നിത അംബാനി തന്റെ ഇളയ മകൻ അനന്ത് അംബാനിയെക്കുറിച്ച് പറഞ്ഞ വൈകാരികമായ വാക്കുകൾ ശ്രദ്ധനേടി. അനന്ത് ജീവിതത്തിലുടനീളം വെല്ലുവിളികളെ നേരിട്ടുവെന്നും വിജയിച്ചുവെന്നും നിത അംബാനി പറഞ്ഞു. അമേരിക്കൻ പര്യടനത്തിനിടെ ഹാർവാർഡ് ഇന്ത്യ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി, അമേരിക്കയിലെ മസാച്യുസെറ്റ്സ് സംസ്ഥാന ഗവർണറിൽ നിന്ന് പുരസ്കാരവും നിത അംബാനി ഏറ്റുവാങ്ങി.
അമേരിക്കയിലെ പ്രശസ്തമായ ഹാർവാർഡ് സർവകലാശാലയിൽ നടന്ന ഇന്ത്യൻ ബിസിനസിനെക്കുറിച്ചുള്ള ഒരു സമ്മേളനത്തിൽ നിത അംബാനിയെ പ്രത്യേക അതിഥിയായി ക്ഷണിച്ചു. 2036-ൽ ഇന്ത്യ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് അവിടെ സംസാരിച്ച നിത അംബാനി പറഞ്ഞു. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിലെ ഇന്ത്യൻ പ്രതിനിധിയായ നിത അംബാനി, ഇന്ത്യയിൽ ഒളിമ്പിക് ഗെയിംസ് നടത്തുന്നതിന് നിരവധി ശ്രമങ്ങൾ നടത്തിവരികയാണ്.
ആരോഗ്യ വെല്ലുവിളികളെ തരണം ചെയ്യുന്നതിൽ ‌അനന്തിന്റെ അചഞ്ചലമായ ദൃഢനിശ്ചയം, വിശ്വാസം എന്നിവയെക്കുറിച്ച് നിത അംബാനി സംസാരിച്ചു. "ജീവിതത്തിലുടനീളം അനന്ത് വെല്ലുവിളികൾക്കെതിരെ പോരാടിയിട്ടുണ്ട്, ആഴത്തിലുള്ള ആത്മീയതയും ശക്തിയുമാണ് അനന്തിനെ നയിച്ചത്'- നിത അംബാനി പറഞ്ഞു‌.
advertisement
രാധിക മെർച്ചന്റിൽ അനന്ത് സ്നേഹം കണ്ടെത്തിയതിലുള്ള സന്തോഷം നിത പ്രകടിപ്പിച്ചു, അവരുടെ ബന്ധത്തെ "മാജിക്കൽ" എന്നാണ് നിത അംബാനി വിശേഷിപ്പിച്ചത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Nita Ambani| 'ജീവിതത്തിലുടനീളം അനന്ത് വെല്ലുവിളികളെ നേരിട്ടു, വിജയിച്ചു'; ഇളയ മകനെക്കുറിച്ച് നിത അംബാനിയുടെ ഹൃദയംഗമമായ വാക്കുകൾ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement