അതിഥി ദേവോ ഭവ! അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡ‍ന്റിനെ സ്വീകരിച്ച് നിതാ അംബാനിയും മുകേഷ് അംബാനിയും

Last Updated:

ഒക്ടോബര്‍ 15 മുതല്‍ 17 വരെയാണ് ഒളിമ്പിക് കമ്മിറ്റിയുടെ 141-ാമത് സെഷൻ മുംബൈയിൽ നടക്കുന്നത്

news18
news18
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡ‍ന്റ് തോമസ് ബാച്ചിനെ ഇന്ത്യൻ രീതിയിൽ സ്വാഗതം ചെയ്ത് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനിയും ഭാര്യയും ഐഒസി അംഗവുമായ നിതാ അംബാനിയും. അംബാനിയുടെ വസതിയിലേക്ക് അതിഥിയായി എത്തിയ ബാച്ചിനെ ആരതി ഉഴിഞ്ഞും തിലകം ചാർത്തിയുമാണ് സ്വീകരിച്ചത്.
ഒക്ടോബര്‍ 15 മുതല്‍ 17 വരെയാണ് ഒളിമ്പിക് കമ്മിറ്റിയുടെ (ഐഒസി) 141-ാമത് സെഷൻ മുംബൈയിൽ നടക്കുന്നത്. ഇതിനു മുന്നോടിയായാണ് ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാച്ച് മുംബൈയിൽ എത്തിയത്.
Also Read- നാലു പതിറ്റാണ്ട് ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി സെഷന് ഇന്ത്യ വേദിയായതിൽ നിത അംബാനിയുടെ ഇടപെടൽ
40 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഐഒസി സെഷന്‍ ഇന്ത്യയിൽ നടക്കുന്നത്. ഒളിമ്പിക് ചാര്‍ട്ടര്‍ അംഗീകരിക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യുക, ഐഒസി അംഗങ്ങളുടെയും ഭാരവാഹികളുടെയും തിരഞ്ഞെടുപ്പ്, ഒളിമ്പിക്സിന്റെ ആതിഥേയ നഗരത്തിന്റെ തിരഞ്ഞെടുപ്പ് എന്നിവ ഉള്‍പ്പെടെ ഒളിമ്പിക്സ് പ്രസ്ഥാനത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഐഒസി സെഷനാണ് ചര്‍ച്ച ചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്യുന്നത്.
advertisement
Also Read- അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി: പ്രസിഡന്റ് തോമസ് ബാച്ചിനെ സ്വാഗതം ചെയ്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ
ഐഒസി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിതയാണ് നിത അംബാനി. 2016 മുതൽ ഇന്ത്യയിൽ ഐഒസി അംഗമാണ് നിത അംബാനി. 99 വോട്ടിംഗ് അംഗങ്ങളും 43 ഓണററി അംഗങ്ങളുമാണ് ഐഒസി സെഷനിൽ ഉള്ളത്. കായിക ലോകത്തെ പ്രമുഖരായ 600-ലധികം അംഗങ്ങളും 50-ലധികം കായിക ഇനങ്ങളെ പ്രതിനിധീകരിക്കുന്ന 100-ഓളം രാജ്യങ്ങളിൽ നിന്നുള്ള ആഗോള മാധ്യമങ്ങളും മുംബൈയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
advertisement
മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് സെഷൻ നടക്കുക. നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്ററിലെ (എൻഎംഎസിസി) ഗ്രാൻഡ് തിയേറ്ററിൽ ഉദ്ഘാടന ചടങ്ങ് നടക്കും. എക്സിബിഷൻ ഹാൾ സെഷൻ മീറ്റിംഗിന് വേദിയാകും.
മലയാളം വാർത്തകൾ/ വാർത്ത/India/
അതിഥി ദേവോ ഭവ! അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡ‍ന്റിനെ സ്വീകരിച്ച് നിതാ അംബാനിയും മുകേഷ് അംബാനിയും
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement