മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ നിതിൻ ഗഡ്കരി കുഴ‍ഞ്ഞുവീണു

Last Updated:

തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടയിലാണു ഗഡ്കരി കുഴഞ്ഞുവീണത്.

മുംബൈ: മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കുഴഞ്ഞുവീണു. യവത്മാളിലെ എൻഡിഎ സ്ഥാനാർഥി രാജശ്രീ പാട്ടീലിനു വേണ്ടി പ്രചാരണം നടത്തുന്നതിനിടയിലാണ് സംഭവം. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ വിഭാഗം നയിക്കുന്ന ശിവസേന അംഗമാണു രാജശ്രീ.
തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടയിലാണു ഗഡ്കരി കുഴഞ്ഞുവീണത്. വേദിയിലുണ്ടായ പ്രവർത്തകർ ഉടൻ തന്നെ അദ്ദേഹത്തെ താങ്ങിയെടുക്കുകയും അടിയന്തര ചികിത്സ ലഭ്യമാക്കുകയും ചെയ്തു. തുടർന്ന് സ്റ്റേജിൽ തിരിച്ചെത്തിയ അദ്ദേഹം പ്രസംഗം തുടരുകയും ചെയ്തു.
advertisement
തൻ്റെ പ്രസംഗം പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെ, ഗഡ്കരി എക്‌സിൽ പോസ്റ്റ് ചെയ്തു.
"മഹാരാഷ്ട്രയിലെ പുസാദിൽ നടന്ന റാലിയിൽ ചൂട് കാരണം എനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. എന്നാൽ ഇപ്പോൾ ഞാൻ പൂർണ്ണമായും ആരോഗ്യവാനാണ്, അടുത്ത മീറ്റിംഗിൽ പങ്കെടുക്കാൻ വരൂദിലേക്ക് പോകുകയാണ്. നിങ്ങളുടെ സ്നേഹത്തിനും ആശംസകൾക്കും നന്ദി."
മലയാളം വാർത്തകൾ/ വാർത്ത/India/
മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ നിതിൻ ഗഡ്കരി കുഴ‍ഞ്ഞുവീണു
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement