No Material To Prove Tablighi Jamaat Members Indulged in Activities Which Are Likely To Spread COVID |'തബ് ലിഗ് ജമാഅത്ത് പ്രവർത്തകർ കൊറോണ വൈറസ് പരത്തിയതായി തെളിവില്ല'; ബോംബെ ഹൈക്കോടതി

Last Updated:

തെളിവുകളുടെ അഭാവത്തിൽ എട്ട് മ്യാൻമാർ സ്വദേശികളെ വിചാരണ ചെയ്യുന്നത് കോടതിയുടെ നടപടിയെ ദുരുപയോഗം ചെയ്യുന്നതാകുമെന്നും ബെഞ്ച് നിരീക്ഷിച്ചു.

മുംബൈ: കൊറോണ വൈറസ് പരത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ തബ് ലിഗ് ജമാഅത്ത് പ്രവർത്തകരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നും അതിന് തെളിവുകൾ ഇല്ലെന്നും ബോംബെ ഹൈക്കോടതി. ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചാണ് ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയത്. ഡൽഹിയിലെ നിസാമുദീനിൽ നടന്ന തബ് ലിഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത എട്ട് മ്യാൻമർ സ്വദേശികൾക്ക് എതിരെ വിവിധ കുറ്റങ്ങൾ ആരോപിച്ച് സമർപ്പിക്കപ്പെട്ട എഫ് ഐ ആറും കുറ്റപത്രവും കോടതി റദ്ദു ചെയ്തു. കൊറോണ വൈറസ് പടരുന്ന രീതിയിലുള്ള പ്രവർത്തനങ്ങളിൽ അവർ പങ്കാളികളായതിന് തെളിവുകളില്ലെന്നും കോടതി നിരീക്ഷിച്ചു.
കൊറോണ വൈറസ് വ്യാപനത്തിന് തബ് ലിഗ് സമ്മേളനം കാരണമായി എന്ന രീതിയിൽ വ്യാപകമായി വാർത്തകൾ പ്രചരിച്ചിരുന്നു. തിങ്കളാഴ്ചയായിരുന്നു ഇത് സംബന്ധിച്ച് കോടതി ഉത്തരവ് പാസാക്കിയത്. തെളിവുകളുടെ അഭാവത്തിൽ എട്ട് മ്യാൻമാർ സ്വദേശികളെ വിചാരണ ചെയ്യുന്നത് കോടതിയുടെ നടപടിയെ ദുരുപയോഗം ചെയ്യുന്നതാകുമെന്നും ബെഞ്ച് നിരീക്ഷിച്ചു.
You may also like:കോവിഡ് ടെസ്റ്റ് നടത്തിയാല്‍ പേരും മേല്‍വിലാസവും വേറെ അണ്ണന്റെ തരും'; ട്രോളുമായി മന്ത്രി എംഎം മണി [NEWS]കോവിഡ് പരിശോധനക്ക് വ്യാജവിലാസം നൽകിയെന്ന പരാതി; KSU നേതാവ് കെ എം അഭിജിത്തിനെതിരെ കേസെടുത്തു [NEWS] തൃശ്ശൂരിൽ യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്‍ [NEWS]
ജസ്റ്റിസുമാരായ വി.എം ദേശ്പാണ്ഡെ, ജസ്റ്റിസ് അമിത് ബി ബോർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്. തബ് ലിഗ് സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ മ്യാൻമർ പൗരൻമാർ ഖുറാൻ വായിക്കുകയും പ്രാദേശിക പള്ളിയിൽ പ്രാർത്ഥന നടത്തുകയുമാണ് ചെയ്തത്. ഹിന്ദി അവർക്കറിയില്ല. അവരുടെ ഭാഷയിലാണ് ഖുറാനും ഹദീസും പഠിച്ചത്. അതുകൊണ്ടു തന്നെ വിദേശികളായ ഇവർ മതപ്രഭാഷണത്തിലോ പ്രസംഗത്തിലോ ഏർപ്പെടുന്നത് സംബന്ധിച്ച് ചോദ്യം ഉയരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
advertisement
ടൂറിസ്റ്റ് വിസയുടെ വ്യവസ്ഥയിൽ ഇന്ത്യയിലെത്തി മതപരമായ സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിന് വിദേശികൾക്ക് യാതൊരു നിയന്ത്രണവുമില്ല. വിദേശ നിയമത്തിലെ പതിനാലാം വകുപ്പ് അവർ ലംഘിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. മാർച്ച് രണ്ടിന് ആയിരുന്നു മ്യാൻമർ സംഘം ഇന്ത്യയിൽ എത്തിയത്. അഞ്ചുവരെ ഡൽഹിയിൽ താമസിച്ച ഇവർ ആറാം തിയതി നാഗ്പുരിലെത്തി. അവരുടെ മുഴുവൻ പ്രവർത്തന റിപ്പോർട്ടുകളും ഗിത്തിഖാദനിലെ പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ചു. ഇവരുടെ ഭാഗത്ത് നിന്ന് വിസാചട്ട ലംഘനം ഉണ്ടായിട്ടില്ലെന്നും കോടതി കണ്ടെത്തി.
മലയാളം വാർത്തകൾ/ വാർത്ത/India/
No Material To Prove Tablighi Jamaat Members Indulged in Activities Which Are Likely To Spread COVID |'തബ് ലിഗ് ജമാഅത്ത് പ്രവർത്തകർ കൊറോണ വൈറസ് പരത്തിയതായി തെളിവില്ല'; ബോംബെ ഹൈക്കോടതി
Next Article
advertisement
സാങ്കേതിക വിദ്യയിലൂടെ വിദ്യാഭ്യാസ രംഗത്തെ ആഗോള മാറ്റങ്ങൾ അറിയണമെന്ന് ഡോ. മുഹമ്മദ് സത്താർ റസൂൽ
സാങ്കേതിക വിദ്യയിലൂടെ വിദ്യാഭ്യാസ രംഗത്തെ ആഗോള മാറ്റങ്ങൾ അറിയണമെന്ന് ഡോ. മുഹമ്മദ് സത്താർ റസൂൽ
  • സാങ്കേതിക വിദ്യയിലൂടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ആഗോള ചലനങ്ങൾ നേടണമെന്ന് ഡോ. മുഹമ്മദ് സത്താർ റസൂൽ.

  • എടവണ്ണ ജാമിഅ നദ്‌വിയ്യ, ഡൽഹി ജാമിഅ മില്ലിയ, ഫ്രീസ്‌റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവയുടെ സഹകരണത്തോടെ അന്താരാഷ്ട്ര വിദ്യാഭ്യാസ സെമിനാർ.

  • ഇംഗ്ലീഷ്, അറബി, ഉറുദു ഭാഷകളിൽ 250 ഗവേഷണ പ്രബന്ധങ്ങൾ ദ്വിദിന സെമിനാറിൽ അവതരിപ്പിക്കുന്നു.

View All
advertisement