G20 Summit 2023: ജി20 ഉച്ചകോടിയിലും ഇന്ത്യക്ക് പകരം 'ഭാരത്'

Last Updated:

മോദിയുടെ ഇരിപ്പിടത്തിലാണ് ഭാരതത്തിന്റെ ബോർഡ് പ്രത്യക്ഷപ്പെട്ടത്

നരേന്ദ്ര മോദി
നരേന്ദ്ര മോദി
ന്യൂഡൽഹി: ഡൽഹിയിൽ ആരംഭിച്ച ജി20 ഉച്ചക്കോടിയിലും ‘ഇന്ത്യ’ക്ക് പകരം രേഖപ്പെടുത്തിയത് ‘ഭാരത്’. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇരിപ്പിടത്തിലാണ് ഭാരതത്തിന്റെ ബോർഡ് പ്രത്യക്ഷപ്പെട്ടത്. ഭാരതത്തിന്റെ രാഷ്ട്രതലവൻ എന്നാണ് മോദിയെ ബോർഡിൽ വിശേഷിപ്പിച്ചിരിക്കുന്നത്. നേരത്തെ ജി20 ഉച്ചക്കോടിക്ക് മുമ്പ് പ്രസിഡന്റ് ദ്രൗപതി മുർമ്മുവിന്റെ അത്താഴവിരുന്നിന്റെ ക്ഷണക്കത്തിലും ഭാരത് പ്രത്യക്ഷപ്പെട്ടിരുന്നു. ക്ഷണക്കത്തിൽ ​’പ്രസിഡന്റ് ഓഫ് ഭാരത്’ എന്നായിരുന്നു മുർമ്മുവിനെ വിശേഷിപ്പിച്ചിരുന്നത്. ഇതിനിടെയാണ് ജി20 ഉച്ചകോടി വേദിയിലും ഭാരത്​ പ്രത്യേക്ഷപ്പെട്ടിരിക്കുന്നത്.
Also Read-ജി20 ഉച്ചകോടിക്ക് പ്രൗഢോജ്വല തുടക്കം; ആഫ്രിക്കൻ യൂണിയന് സ്ഥിരാംഗത്വം; വേദിയിലും ‘ഭാരത്’
പുതിയ സംഭവത്തോടെ പേരുമാറ്റ അഭ്യൂഹം കുറച്ചുകൂടി ശക്തമായിരിക്കുകയാണ്. പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ (I.N.D.I.A)യെ ഭയന്നാണ് രാജ്യത്തിന്റെ പേര് മാറ്റുന്നത് എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞതോടെ ഇന്ത്യ – ഭാരത് ചർച്ച വൻ രാഷ്ട്രീയ വിവാദത്തിലേക്ക് നീങ്ങിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ വലിയ ചർച്ചകൾക്ക് ഇതുവഴിമരുന്നിട്ടിരുന്നു. പേരുമാറ്റത്തെ അനുകൂലിച്ച് നിരവധി ബിജെപി നേതാക്കൾ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്ത് വന്നിരുന്നു. സെലിബ്രിറ്റികൾ കൂടി ഇരുചേരികളായി നിലകൊണ്ടതോടെ പേരുമാറ്റ വിവാദത്തിന് പുതിയ മാനം കൈവന്നു.
advertisement
Also Read- G20 Summit 2023 | ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലോകനേതാക്കള്‍ ഇന്ത്യയില്‍; ജോ ബൈഡനുമായി മോദി കൂടിക്കാഴ്ച നടത്തി
ഇന്ത്യൻ ഭരണഘടനയിൽ ‘ഭാരത്’ എന്ന പദം വ്യക്തമായി ഉപയോഗിച്ചിട്ടുണ്ടെന്നും അതിനാൽ ദേശീയ അന്തർദേശീയ വേദികളിൽ ഇത് പരസ്പരം ഉപയോഗിക്കാമെന്നും ബിജെപിയും സഖ്യകക്ഷികളും അഭിപ്രായപ്പെടുമ്പോൾ, പ്രതിപക്ഷത്തിന്റെ സ്വാധീനം ഇല്ലാതാക്കാനാണ് ഇത് ചെയ്യുന്നതെന്ന് I.N.D.I.A എന്ന് പേരിട്ടിരിക്കുന്ന പ്രതിപക്ഷ സഖ്യം ആരോപിക്കുന്നു.
Summary: Prime Minister Narendra Modi inaugurated the G20 summit with an opening speech on Saturday morning. The Prime Minister, however, could be seen sitting behind a placard that mentioned him as the leader of ‘Bharat’.
മലയാളം വാർത്തകൾ/ വാർത്ത/India/
G20 Summit 2023: ജി20 ഉച്ചകോടിയിലും ഇന്ത്യക്ക് പകരം 'ഭാരത്'
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement