Rs 75 coin| ഇതാണ് പുതിയ 75 രൂപാ നാണയം; 50% വെള്ളിയും 40% ചെമ്പും
- Published by:Naseeba TC
- news18-malayalam
Last Updated:
നാണയത്തിന്റെ മുൻവശത്ത് മധ്യഭാഗത്തായി അശോകസ്തംഭത്തിന്റെ സിംഹമുദ്ര ഉണ്ടായിരിക്കും
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പുതിയ 75 രൂപാ നാണയം പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. 44 മില്ലിമീറ്റർ വ്യാസത്തിൽ വൃത്താകൃതിയിലുള്ള നണയം 50 ശതമാനം വെള്ളിയും 40 ശതമാനം ചെമ്പും 5 ശതമാനം നിക്കലും 5 ശതമാനം സിങ്കും ചേർത്താണ് നിർമിച്ചിരിക്കുന്നത്.
നാണയത്തിന്റെ മുൻവശത്ത് മധ്യഭാഗത്തായി അശോകസ്തംഭത്തിന്റെ സിംഹമുദ്ര ഉണ്ടായിരിക്കും. “സത്യമേവ ജയതേ” എന്ന ആപ്തവാക്യം താഴെ ആലേഖനം ചെയ്തിട്ടുണ്ടാവും. ഇടത് വശത്തായി ദേവനാഗിരി ലിപിയിൽ “ഭാരത്” എന്ന വാക്ക് ഉണ്ടാകും. വലതുവശത്ത് ഇംഗ്ലീഷിൽ “ഇന്ത്യ” എന്നും എഴുതിയിട്ടുണ്ടാകുമെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
Hon’ble Prime Minister Shri @narendramodi releases the commemorative Rs 75 coin in the new Parliament during the inauguration ceremony. #MyParliamentMyPride pic.twitter.com/BpFmPTS5sT
— NSitharamanOffice (@nsitharamanoffc) May 28, 2023
advertisement
Also Read- പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം; 75 രൂപ നാണയത്തിന്റെ പ്രത്യേകതകൾ
പുറക് വശത്ത് പുതിയ പാർലമെന്റ് സമുച്ചയത്തിന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. അതിന് താഴത്തെ “പാർലമെന്റ് കോംപ്ലക്സ്” എന്ന് ഇംഗ്ലീഷിലും “സൻസദ് സങ്കുൽ” എന്ന് ദേവനാഗരി ലിപിയിലും എഴുതിയിരിക്കുന്നു.
1960 മുതലാണ് ഇന്ത്യയിൽ സ്മരണാർത്ഥമായി നാണയങ്ങൾ പുറത്തിറക്കാൻ തുടങ്ങിയത്. പ്രമുഖ വ്യക്തികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുക, സർക്കാർ പദ്ധതികളെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുക, പ്രധാന ചരിത്ര സംഭവങ്ങൾ ഓർമ്മിക്കുക തുടങ്ങിയ നിരവധി കാരണങ്ങളാണ് ഇത്തരം നാണയങ്ങൾ പുറത്തിറക്കാനുള്ളത്.
advertisement
സ്മാരക നാണയങ്ങൾ സ്വന്തമാക്കാൻ സെക്യൂരിറ്റീസ് ഓഫ് പ്രിന്റിംഗ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (SPMCIL) വെബ്‌സൈറ്റ് സന്ദർശിക്കാം. ഭാഗികമായി വെള്ളിയോ സ്വർണ്ണമോ പോലുള്ള ലോഹങ്ങൾ കൊണ്ട് നിർമ്മിച്ചതാണെന്നതിനാൽ ഇത്തരം നാണയങ്ങളുടെ മൂല്യം അവയുടെ യഥാർത്ഥ വിലയ്ക്ക് തുല്യമായിരിക്കണമെന്നില്ല.
2018-ൽ, മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയോടുള്ള ആദര സൂചകമായി സർക്കാർ 100 രൂപ മൂല്യമുള്ള നാണയം പുറത്തിറക്കിയിരുന്നു. ഈ നാണയത്തിന് SPMCIL-ന്റെ വെബ്‌സൈറ്റിലെ വില 5,717 രൂപയാണ്. 50 ശതമാനം വെള്ളി അടങ്ങിയ നാണയമാണിത്.
advertisement
2011 ലെ നാണയ നിർമ്മാണ നിയമ പ്രകാരം കേന്ദ്ര സർക്കാരിന് വിവിധ മൂല്യങ്ങളിലുള്ള നാണയങ്ങൾ രൂപകല്പന ചെയ്യാനും അച്ചടിക്കാനുമുള്ള അധികാരമുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 28, 2023 5:42 PM IST