New Parliament|പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം; 75 രൂപ നാണയത്തിന്റെ പ്രത്യേകതകൾ
- Published by:Naseeba TC
- news18-malayalam
Last Updated:
50 ശതമാനം വെള്ളിയും 40 ശതമാനം ചെമ്പും 5 ശതമാനം നിക്കലും 5 ശതമാനം സിങ്കുമാണ് നാണയത്തിൽ അടങ്ങിയിട്ടുള്ളത്
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കേന്ദ്ര ധനമന്ത്രാലയം 75 രൂപ നാണയം പുറത്തിറക്കും. മെയ് 28 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. ഇതിനോടനുബന്ധിച്ചാണ് പുതിയ നാണയം പുറത്തിറക്കുന്നത്. നാണയം 44 മില്ലിമീറ്റർ വ്യാസത്തിൽ വൃത്താകൃതിയിലാണ് നാണയമുള്ളത്. 50 ശതമാനം വെള്ളിയും 40 ശതമാനം ചെമ്പും 5 ശതമാനം നിക്കലും 5 ശതമാനം സിങ്കുമാണ് നാണയത്തിൽ അടങ്ങിയിട്ടുള്ളത്.
നാണയത്തിന്റെ മുൻവശത്ത് മധ്യഭാഗത്തായി അശോകസ്തംഭത്തിന്റെ സിംഹമുദ്ര ഉണ്ടായിരിക്കും. “സത്യമേവ ജയതേ” എന്ന ആപ്തവാക്യം താഴെ ആലേഖനം ചെയ്തിട്ടുണ്ടാവും. ഇടത് വശത്തായി ദേവനാഗിരി ലിപിയിൽ “ഭാരത്” എന്ന വാക്ക് ഉണ്ടാകും. വലതുവശത്ത് ഇംഗ്ലീഷിൽ “ഇന്ത്യ” എന്നും എഴുതിയിട്ടുണ്ടാകുമെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
Also Read- പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ഹർജി സുപ്രീം കോടതി പരിഗണിച്ചില്ല
നാണയത്തിന്റെ പുറക് വശത്ത് പാർലമെന്റ് സമുച്ചയത്തിന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ടാകുമെന്നും അറിയിപ്പിൽ പറയുന്നു. അതിന് താഴത്തെ “പാർലമെന്റ് കോംപ്ലക്സ്” എന്ന് ഇംഗ്ലീഷിലും “സൻസദ് സങ്കുൽ” എന്ന് ദേവനാഗരി ലിപിയിലും എഴുതിയിരിക്കും.
advertisement
Also Read- പുതിയ പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനം; ബഹിഷ്‌കരിച്ച 19 പാര്‍ട്ടികള്‍; പങ്കെടുക്കുന്ന 25 പാര്‍ട്ടികള്‍
അതേസമയം 19 പ്രതിപക്ഷ പാർട്ടികളും – എഐഎംഐഎമ്മും മെയ് 28 ന് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്കരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാർരാഷ്ട്രപതി ദ്രൗപതി മുർമുവിനേയും രാഷ്ട്രപതിയുടെ ഉന്നതപദവിയെയും അപമാനിക്കുകയും ഭരണഘടനയുടെ അന്തസത്തയും ആത്മാവും നശിപ്പിക്കുകയും ചെയ്യുന്നു എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 26, 2023 5:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
New Parliament|പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം; 75 രൂപ നാണയത്തിന്റെ പ്രത്യേകതകൾ