advertisement

പാക് ഷെല്ലാക്രമണത്തിൽ ഉറിയിൽ സ്ത്രീ കൊല്ലപ്പെട്ടു; 4പേർക്ക് പരിക്ക്

Last Updated:

പാകിസ്ഥാന്റെ മൂന്ന് യുദ്ധവിമാനങ്ങളും 50 ഓളം ഡ്രോണുകളും പത്തോളം മിസൈലുകളും ഇന്ത്യ തകർത്തു

News18
News18
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്‍റെ തുടർച്ചയായി പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകി ഇന്ത്യ. പാക് തലസ്ഥാനമായ ഇസ്ലാമാബാദ്, ലഹോർ, കറാച്ചി, പെഷവാർ എന്നിവിടങ്ങളിൽ ഇന്ത്യ ശക്തമായ വ്യോമാക്രമണം നടത്തി. പാകിസ്ഥാന്റെ മൂന്ന് യുദ്ധവിമാനങ്ങളും 50 ഓളം ഡ്രോണുകളും പത്തോളം മിസൈലുകളും തകർത്തു.
രണ്ട് ദിവസത്തിനിടെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം 15 ആയി ഉയർന്നെന്നാണ് വിവരം. ബുധനാഴ്ച രാത്രി ജമ്മുകാശ്മീരിലെ പൂഞ്ചിൽ നടന്ന ഷെല്ലാക്രമണത്തിൽ സൈനികൻ വീരമൃത്യുവരിച്ചിരുന്നു. ലാൻസ് നായിക് ദിനേശ് കുമാറാണ് വീരമൃത്യുവരിച്ചത്.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മുവിലും അതിർത്തി മേഖലകളായ രാജസ്ഥാനിലെ ബിക്കനീർ, പഞ്ചാബിലെ ജലന്ധർ എന്നിവിടങ്ങളിലും ലൈറ്റുകളണച്ച് ബ്ലാക്ക് ഔട്ടാക്കി. സാംബ,​ അഗ്നൂർ ഉൾപ്പെടെ ജമ്മു കാശ്‌മീരിലും പഞ്ചാബിലെ പത്താൻകോട്ടും പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകി. ഡ്രോൺ ആക്രമണം തിരിച്ചറിഞ്ഞയുടൻ ജമ്മുവിൽ സൈറൺ മുഴക്കി ജനത്തെ ജാഗരൂകരാക്കി.
advertisement
രണ്ട് ചൈനീസ് നിർമിത ജെഎഫ് 17എസ്, എഫ് 16 യുദ്ധവിമാനങ്ങളാണ് തകര്‍ത്തത്‌. രണ്ട് പാക് പൈലറ്റുമാരെ ഇന്ത്യ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. രാജസ്ഥാനിലെ ജയ്സാൽമീറിൽ നിന്നും ജമ്മുവിലെ അഖ്നൂരിൽ നിന്നുമാണ് പിടിയിലായത്. അടച്ചിട്ടിരിക്കുന്ന ജമ്മു വിമാനത്താവളമുൾപ്പെടെ ലക്ഷ്യമിട്ടാണ് ഇന്നലെ രാത്രി എട്ട് മണിയോടെ ഡ്രോണുകളും എട്ട് മിസൈലുകളും എത്തിയത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
പാക് ഷെല്ലാക്രമണത്തിൽ ഉറിയിൽ സ്ത്രീ കൊല്ലപ്പെട്ടു; 4പേർക്ക് പരിക്ക്
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement