• HOME
  • »
  • NEWS
  • »
  • india
  • »
  • 2019 മുതല്‍ സന്ദര്‍ശിച്ചത് 21 രാജ്യങ്ങള്‍; പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ക്കായി ചെലവായത് 22.76 കോടി

2019 മുതല്‍ സന്ദര്‍ശിച്ചത് 21 രാജ്യങ്ങള്‍; പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ക്കായി ചെലവായത് 22.76 കോടി

വിദേശകാര്യ സഹമന്ത്രി രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ പുറത്തായത്.

  • Share this:

    ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2019 മുതൽ നടത്തിയത് 21 വിദേശ യാത്രകളെന്ന് റിപ്പോർട്ട്. യാത്രകൾക്കായി ഏകദേശം 22.76 കോടി രൂപയാണ് ചെലവായതെന്നും സർക്കാർ രേഖകൾ വ്യക്തമാക്കുന്നു. ഇക്കാലയളവിൽ രാഷ്ട്രപതി നടത്തിയത് എട്ട് വിദേശ യാത്രകൾ മാത്രമാണ്. അതിനായി ചെലവായത് ഏകദേശം 6.24 കോടി രൂപയാണ്. വിദേശകാര്യ സഹമന്ത്രി രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ പുറത്തായത്.

    രാഷ്ട്രപതിയുടെ വിദേശയാത്രകൾക്കായി ചെലവായത് 6,24,31,424 കോടി രൂപയാണ്. 22,76,76,934 കോടി രൂപയാണ് പ്രധാനമന്ത്രിയുടെ വിദേശ യാത്രകൾക്കായി ചെലവായത്. കൂടാതെ കേന്ദ്ര വിദേശകാര്യമന്ത്രിയുടെ യാത്രകൾക്ക് 20,87,01,475 കോടി രൂപയും ചെലവായിട്ടുണ്ട്. 86 രാജ്യങ്ങളാണ് ഇക്കാലയളവിൽ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ സന്ദർശിച്ചത്.

    Also Read-മോദി സർക്കാരിന്റെ ‘അമൃത് കാൽ’ ബജറ്റ് നൽകുന്ന രാഷ്ട്രീയ സന്ദേശമെന്ത്? 2024 ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ​ഗുണം ചെയ്യുമോ?

    അതേസമയം രാഷ്ട്രപതിയുടെ എട്ട് വിദേശ സന്ദർശനത്തിൽ ഏഴെണ്ണം മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് നടത്തിയത് ആണ്. നിലവിലെ രാഷ്ട്രപതിയായ ദ്രൗപതി മുർമു ഒരു വിദേശയാത്ര മാത്രമാണ് നടത്തിയത്. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ദ്രൗപതി മുർമു യുകെ സന്ദർശിച്ചത്.

    21 വിദേശ രാജ്യങ്ങൾ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് തവണയാണ് ജപ്പാൻ സന്ദർശിച്ചത്. അമേരിക്കയിലും, യുഎഇയിലും രണ്ട് തവണ വീതം അദ്ദേഹം സന്ദർശനം നടത്തിയിരുന്നു.

    Published by:Jayesh Krishnan
    First published: