പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഷിം മൂസ ശ്രീനഗറില്‍ നടന്ന ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടു
- Published by:ASHLI
- news18-malayalam
Last Updated:
ഒരു മാസം മുമ്പ് ശേഖരിച്ച രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡാച്ചിഗാം മേഖലയില്‍ ഭീകരര്‍ക്കായി തിരച്ചില്‍ നടത്തിയത്
കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഷിം മൂസ അലിയാസ് സുലൈമാന്‍ ശ്രീനഗറില്‍ ഇന്ത്യന്‍ സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന്റെ പ്രധാന കണ്ണിയായ മൂസയെ ആഴ്ചകള്‍ നീണ്ട രഹസ്യാന്വേഷണ ശ്രമങ്ങള്‍ക്കൊടുവില്‍ നടത്തിയ സൈനിക നീക്കത്തിലാണ് വധിച്ചത്.
ജമ്മു കശ്മീരിലെ ഡാച്ചിഗാമിനടുത്തുള്ള ഹര്‍വാനിലെ നിബിഡവനമേഖലയില്‍ സുരക്ഷാസേന തിങ്കളാഴ്ച നടത്തിയ ശക്തമായ വെടിവെയ്പ്പില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്ന വിവരം. ഓപ്പറേഷന്‍ തുടരുകയാണെന്നും ശ്രീനഗര്‍ ആസ്ഥാനമായുള്ള സൈനിക സംഘം എക്‌സിലൂടെ അറിയിച്ചു.
ഏപ്രില്‍ 22-ന് കശ്മീരിലെ പഹല്‍ഗാമില്‍ പാക്കിസ്ഥാന്‍ പിന്തുണയുള്ള ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 26 ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്, ഇതിനുപിന്നിലുള്ള തീവ്രവാദികളെ വേട്ടയാടുന്നതിനായി ഇന്ത്യന്‍ സൈന്യം നടത്തുന്ന വന്‍ സുരക്ഷാ ഓപ്പറേഷനിടെയാണ് ഏറ്റമുട്ടല്‍.
ഒരു മാസം മുമ്പ് ശേഖരിച്ച രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡാച്ചിഗാം മേഖലയില്‍ ഭീകരര്‍ക്കായി തിരച്ചില്‍ നടത്തിയത്. ശ്രീനഗറില്‍ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ അകലെയുള്ള ഡാച്ചിഗാം മേഖലയിലേക്ക് ചില ഭീകരര്‍ നീങ്ങിയിട്ടുണ്ടാകാമെന്ന് സൈന്യത്തിന് രഹസ്യാന്വേഷണ വിവരം ലഭിച്ചിരുന്നു.
advertisement
പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം നിരീക്ഷണത്തിലായിരുന്ന ഒരു ആശയവിനിമയ ഉപകരണത്തില്‍ നിന്നാണ് ഡാച്ചിഗാമില്‍ തീവ്രവാദികളുടെ ഒളിത്താവളം കണ്ടെത്താനായത്. രണ്ട് ദിവസം മുമ്പ് ഇതിലേക്ക് ഒരു സംശയാസ്പദമായ കോള്‍ ലഭിച്ചതായും തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായും ഉദ്യോഗസ്ഥ വൃത്തങ്ങള്‍ സിഎന്‍എന്‍ ന്യൂസ് 18-നോട് പറഞ്ഞു.
പഹല്‍ഗാം ആക്രമണസമയത്ത് തീവ്രവാദികള്‍ ഉപയോഗിച്ചതായി സംശയിക്കുന്ന ഹ്വാവെയ് സാറ്റലൈറ്റ് ഫോണ്‍ അന്നുമുതല്‍ പ്രവര്‍ത്തനരഹിതമായിരുന്നു. എന്നാല്‍ ഇതില്‍ പെട്ടെന്നൊരു ആശയവിനിമയം നടന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തുകയായിരുന്നു. അങ്ങനെയാണ് ഡാച്ചിഗാം വനമേഖലയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ മേഖലയില്‍ സൈന്യം ദൗത്യത്തിനൊരുങ്ങുകയായിരുന്നു.
advertisement
ഭൂമിശാസ്ത്രപരമായി നോക്കുമ്പോള്‍ വളരെ തന്ത്രപരമായ പ്രാധാന്യമുള്ള മേഖലയാണ് ഡാച്ചിഗാം. സോന്‍മാര്‍ഗ്, പഹല്‍ഗാം പോലുള്ള പ്രദേശങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു പ്രദേശമാണ് മധ്യ, തെക്കന്‍ കശ്മീരുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഡാച്ചിഗാം. ഈ പ്രദേശത്തെ പര്‍വതശിഖരങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഇത് തീവ്രവാദികള്‍ക്ക് താഴ്‌വരയിലൂടെ വിവേകപൂര്‍വ്വം സഞ്ചരിക്കാന്‍ ഒരു സ്വാഭാവിക ഇടനാഴി ഒരുക്കുന്നു.
തീവ്രവാദികള്‍ സുരക്ഷാ സൈനികരുടെ തിരച്ചിലില്‍ നിന്ന് രക്ഷപ്പെടാനാണ് ഇത്തരം ഉയര്‍ന്ന പ്രദേശങ്ങള്‍ ഒളിത്താവളമായി തിരഞ്ഞെടുക്കുന്നത്. സുരക്ഷാ സേനയുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ ഇത് സഹായിക്കുന്നു. നാടോടികളെ തോക്കിന്‍മുനയില്‍ നിര്‍ത്തി ഭക്ഷണവും അടിസ്ഥാനസാധനങ്ങളും കവരുകയും ചെയ്യുന്നു. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടില്ലെന്ന് അവര്‍ക്ക് ഉറപ്പുണ്ട്. വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശം സൈനിക നീക്കങ്ങളെയും മന്ദഗതിയിലാക്കും. സൈന്യം സ്ഥലത്തേക്ക് എത്തുന്നതിനുമുമ്പ് തീവ്രവാദികള്‍ക്ക് അവിടെ നിന്ന് രക്ഷപ്പെടാനുള്ള സാവകാശം ഇതുവഴി ലഭിക്കും.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
July 28, 2025 5:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഷിം മൂസ ശ്രീനഗറില്‍ നടന്ന ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടു