വനിതാ ബിൽ ചർച്ചയിലേക്ക് ലോക്‌സഭ; ബിൽ ഇന്ന് തന്നെ പാസാക്കും
- Published by:Naseeba TC
- news18-malayalam
Last Updated:
കോൺഗ്രസിൽ നിന്ന് ചർച്ചക്ക് സോണിയ ഗാന്ധി തുടക്കമിടുമെന്നാണ് വിവരം
ന്യൂഡൽഹി: വനിതാ ബില്ലിന്മേൽ ലോക്‌സഭയിൽ ഇന്ന് ചർച്ച. ഏഴുമണിക്കൂറാണ് ബില്ലിന്മേലുള്ള ചർച്ചയ്ക്കായി മാറ്റിവെച്ചിട്ടുള്ളത്. നിയമമന്ത്രി അർജുൻ റാം മേഘ്‍വാളിന്റെ മറുപടിക്ക് ശേഷം ഇന്നുതന്നെ ബിൽ പാസാക്കും. കോൺഗ്രസിൽ നിന്ന് ചർച്ചക്ക് സോണിയ ഗാന്ധി തുടക്കമിടുമെന്നാണ് വിവരം. ഭരണപക്ഷത്തു നിന്ന് മന്ത്രി സ്മൃതി ഇറാനിയാകും ചർച്ചയ്ക്ക് തുടക്കമിടുക.
ഇന്നലെ ‘നാരിശക്തീ വന്ദന്‍’ എന്ന പേരിലാണ് നിയമമന്ത്രി അർജുൻ റാം മേഘ്‍വാൾ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. പട്ടിക വിഭാഗങ്ങള്‍ക്ക് ഉപസംവരണവും ഉണ്ടാകുമെന്ന് ബില്ലിൽ പറയുന്നു. എന്നാൽ, ഒബിസി വിഭാഗത്തിന്റെ സംവരണത്തെക്കുറിച്ച് ബില്ലില്‍ പരാമര്‍ശമില്ല. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
Also Read- വനിതാ സംവരണ ബില്‍ വീണ്ടും; ചരിത്രം, വിവാദം, തടസങ്ങൾ
തെരഞ്ഞെടുപ്പ് ജംല എന്നാണ് പ്രതിപക്ഷം ചൊവ്വാഴ്ച ബില്ലിനെ വിശേഷിപ്പിച്ചത്. ദീർഘനാളത്തെ ആവശ്യങ്ങൾക്കിടയിലാണ് ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുന്നതിനായി സർക്കാർ ചൊവ്വാഴ്ച നാരിശക്തി വന്ദൻ അവതരിപ്പിച്ചത്. സ്ത്രീകളോടുള്ള വലിയ വഞ്ചനയെന്നും പ്രതിപക്ഷം ആരോപിച്ചു.
advertisement
Also Read- വനിതാ സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; 2024-ലെ തെരഞ്ഞെടുപ്പിൽ നടപ്പാകില്ല
വനിതാ സംവരണ ബിൽ കോൺഗ്രസ് നേരത്തെ രാജ്യസഭയിൽ അവതരിപ്പിച്ചതാണെന്നും ഇത് അസാധുവായി പോയിട്ടില്ലെന്നും അതിനാൽ നിലവിലെ സർക്കാരിന് ഇതൊരു പുതിയ ബില്ലായി അവതരിപ്പിക്കാൻ സാങ്കേതിക തടസ്സം നിലനിൽക്കുന്നുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എന്നാൽ, കോൺഗ്രസ് കൊണ്ടുവന്ന ബിൽ അസാധുവായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നൽകി.
അതേസമയം, 2024 ലെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇത് പ്രാബല്യത്തിൽ വരാൻ സാധ്യതയില്ല. കാരണം സെൻസസും അതിർത്തി നിർണയവും പൂർത്തിയാക്കിയതിന് ശേഷം മാത്രമേ സംവരണം പ്രാബല്യത്തിൽ വരൂ.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
September 20, 2023 10:28 AM IST