വനിതാ സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; 2024-ലെ തെരഞ്ഞെടുപ്പിൽ നടപ്പാകില്ല
- Published by:Anuraj GR
- news18-malayalam
Last Updated:
മണ്ഡലപുനർനിർണയത്തിനു ശേഷമായിരിക്കും വനിതാ സംവരണ നടപ്പാക്കുമെന്ന വ്യവസ്ഥ ബില്ലിലുണ്ട്
ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിലെ ആദ്യ സമ്മേളനത്തിൽ വനിതാ സംവരണ ബിൽ അവതരിപ്പിച്ചു. കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്വാളാണ് 128-ാം ഭരണഘടനാഭേദഗതിയായി ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. ഈ ബിൽ നിയമമാകുന്നതോടെ ഇന്ത്യയുടെ ജനാധിപത്യം ചരിത്രത്തിൽ പുതിയ ഏടായി അത് മാറും. നാരി ശക്തി വന്ദൻ എന്ന പേരിലാണ് വനിതാ സംവരണ ബിൽ അറിയപ്പെടുക.
അതേസമയം പുതിയ വനിതാസംവരണ ബിൽ 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നടപ്പാകില്ല. മണ്ഡലപുനർനിർണയത്തിനു ശേഷമായിരിക്കും വനിതാ സംവരണ നടപ്പാക്കുമെന്ന വ്യവസ്ഥ ബില്ലിലുണ്ട്. 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കുന്നതാണ് പുതിയ ബിൽ. വനിതാ സംവരണ ബിൽ അവതരിപ്പിച്ചതിന് പിന്നാലെ ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇതിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്‍റ് മന്ദിരത്തിലെ രാജ്യസഭയിലേക്ക് എത്തി.
advertisement
വനിതാ സംവരണം നടപ്പാകുന്നതോടെ ലോക്സഭയിലെയും നിയമസഭകളിലെയും വനിതകളുടെ എണ്ണം വർദ്ധിക്കും. കേരള നിയമസഭയിൽ വനിതകളുടെ എണ്ണം 46 ആയി ഉയരും. ഇപ്പോൾ 11 വനിതാ അംഗങ്ങൾ മാത്രമാണ് നിയമസഭയിൽ ഉള്ളത്. എൽഡിഎഫിൽ പത്തും പ്രതിപക്ഷത്ത് ഒന്നും വനിതാ അംഗങ്ങളാണ് നിയമസഭയിൽ ഉള്ളത്. പുതിയ നിയമം നടപ്പാകുന്നതോടെ സംസ്ഥാനത്തെ 20 ലോക്സഭാ സീറ്റുകളിൽനിന്ന് ആറ് വനിതാ എം.പിമാർ ലോക്സഭയിലേക്ക് പോകും.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 19, 2023 3:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വനിതാ സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; 2024-ലെ തെരഞ്ഞെടുപ്പിൽ നടപ്പാകില്ല