വെന്റിലേറ്റർ ഓഫ് ചെയ്ത് പകരം കൂളർ ഓൺ ചെയ്ത് ബന്ധുക്കൾ; 40 കാരൻ മരിച്ചു; അന്വേഷണം പ്രഖ്യാപിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
Patient Dies in Kota Govt Hospital | കോവിഡ് രോഗലക്ഷണങ്ങളോടെ ഐസിയുവിൽ പ്രവേശിക്കപ്പെട്ട 40 കാരനാണ് മരിച്ചത്. സമിതി ഇന്ന് റിപ്പോർട്ട് നൽകും.
കോവിഡ് രോഗലക്ഷണങ്ങളോടെ ഐസിയുവിൽ പ്രവേശിക്കപ്പെട്ട 40 കാരൻ സർക്കാർ ആശുപത്രിയിൽ മരിച്ചു. ഒപ്പമുണ്ടായിരുന്ന ബന്ധുക്കൾ വെന്റിലേറ്റർ ഓഫ് ചെയ്ത് പകരം കൂളർ ഓൺ ചെയ്തതാണ് മരണകാരണമെന്നാണ് ആരോപണം. രാജസ്ഥാനിലെ കോട്ട മഹാറാവു ഭീം സിങ് ആശുപത്രിയിലാണ് സംഭവം. എന്നാൽ, പിന്നീട് ഇദ്ദേഹത്തിന് കോവിഡ് ഇല്ലെന്ന് പരിശോധനയിലൂടെ സ്ഥിരീകരിച്ചു.
സംഭവത്തെ തുടർന്ന് ആശുപത്രി അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിനായി മൂന്നംഗ സമിതിയെയും നിയോഗിച്ചു. ഐസിയുവിൽ മറ്റൊരു രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് യുവാവിനെ ജൂൺ 15ന് ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നു. ഇവിടെ നല്ല ചൂടാണെന്ന് പറഞ്ഞ് ബന്ധുക്കൾ തന്നെ എയർ കൂളർ കൊണ്ടുവന്നു. കൂളർ പ്രവർത്തിപ്പിക്കാനായി സോക്കറ്റ് കാണാതെ വന്നതോടെ അവർ, വെന്റിലേറ്ററിന്റെ പ്ലഗ് ഊരിമാറ്റി മകരം കൂളർ ഓണാക്കുകയായിരുന്നുവെന്നാണ് ആരോപണം. ഒന്നരമണിക്കൂർ കഴിഞ്ഞതോടെ രോഗിയുടെ നില വഷളാവുകയും മരിക്കുകയുമായിരുന്നു.
advertisement
advertisement
സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഡെപ്യൂട്ടി സൂപ്രണ്ട്. നഴ്സിംഗ് സൂപ്രണ്ട്, ചീഫ് മെഡിക്കൽ ഓഫീസർ എന്നിവരടങ്ങിയ സമിതിയെ നിയോഗിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. നവീൻ സക്സേന പറഞ്ഞു. മെഡിക്കൽ ജീവനക്കാരുടെ മൊഴി സമിതി രേഖപ്പെടുത്തി. എന്നാൽ മരിച്ചയാളുടെ ബന്ധുക്കൾ സമിതിയോട് സഹകരിക്കാൻ തയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാർക്കെതിരെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 20, 2020 6:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വെന്റിലേറ്റർ ഓഫ് ചെയ്ത് പകരം കൂളർ ഓൺ ചെയ്ത് ബന്ധുക്കൾ; 40 കാരൻ മരിച്ചു; അന്വേഷണം പ്രഖ്യാപിച്ചു


