കോവിഡ് കേസുകളിൽ വർധന: ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി

Last Updated:

കോവിഡ് നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവരണോ എന്ന് ഒരാഴ്ച കഴിഞ്ഞ് ആലോചിക്കും

രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിച്ചുവരുന്നതിനിടെ, കോവിഡുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും പൊതുജനാരോഗ്യം സംരക്ഷിക്കാനുള്ള മാർഗങ്ങളും അതിനായുള്ള തയ്യാറെടുപ്പുകളും ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. പരിശോധനകൾ അടക്കം കൂട്ടി രോഗവ്യാപനത്തിന് തടയിടാനുള്ള ശ്രമങ്ങൾക്കാണ് കേന്ദ്ര സർക്കാർ തീരുമാനം. രാജ്യത്തെ കോവിഡ്, എച്ച് 3 എൻ2 സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായും കേന്ദ്രസർക്കാർ രണ്ടു ദിവസങ്ങൾക്കു മുൻപ് യോഗം ചേർന്നിരുന്നു.
മുൻകരുതലും ജാഗ്രത നിർദ്ദേശങ്ങളും പാലിക്കാൻ ജനങ്ങളോട് പ്രധാനമന്ത്രി ആഭ്യർത്ഥിച്ചു. കോവിഡ് നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവരണോ എന്ന് ഒരാഴ്ച കഴിഞ്ഞ് ആലോചിക്കും. സ്ഥിതി ഒരാഴ്ച കഴിഞ്ഞ് വീണ്ടും വിലയിരുത്തും തല്ക്കാലം നിലവിലെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം. സംസ്ഥാനങ്ങളിലേക്ക് സംഘത്തെ അയയ്ക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്. കോവിഡിനൊപ്പം പനി അടക്കം മറ്റു രോഗങ്ങളും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ നീരീക്ഷണവും പരിശോധനയും ശക്തമാക്കും.
advertisement
ആവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശം നൽകി. പോസ്റ്റീവ് സാമ്പിളുകളുടെ ജനിതക പരിശോധന കർശനമായി നടത്തണം.ആശുപത്രികൾ പ്രതിസന്ധിയെ നേരിടാൻ സജ്ജമെന്ന് ഉറപ്പാക്കണം അടക്കം നിർദ്ദേശങ്ങൾ പ്രധാനമന്ത്രി നൽകി. കഴിഞ്ഞ ദിവസങ്ങളില്‍ 1134 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്‌. ഇതോടെ രാജ്യത്തെ നിലവിലെ കോവിഡ് രോഗികളുടെ എണ്ണം 7026 ആയി വര്‍ധിച്ചു. അഞ്ച് പേർ കൂടി മരിച്ചതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 5,30,813 ആയി ഉയർന്നു. ഛത്തീസ്ഗഡ്, ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലായാണ് ഈ അഞ്ചു മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
advertisement
ഇപ്പോഴത്തെ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 1.09 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി 0.98 ശതമാനവുമാണ്. ഈ സ്ഥിതി തുടരുകയാണെങ്കില്‍‌ എന്തൊക്കെ നടപടികള്‍ സ്വീകരിക്കണമെന്നത് സംബന്ധിച്ച തീരുമാനങ്ങളാണ് യോഗത്തിലെടുത്തത്. അതിനിടെ, കേരളത്തിലെ കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇന്നു രാവിലെ അറിയിച്ചിരുന്നു.
ചൊവ്വാഴ്ച 172 കേസുകളാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍. ആകെ 1026 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 111 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിരീക്ഷണം ശക്തിപ്പെടുത്താനും മന്ത്രി നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ കോവിഡ് സ്ഥിതി വിലയിരുത്തുന്നതിന് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.
advertisement
ആശുപത്രി സജ്ജീകരണങ്ങള്‍ക്കായി ജില്ലകളും ആശുപത്രികളും സര്‍ജ് പ്ലാന്‍ തയ്യാറാക്കണമെന്നും കോവിഡ് രോഗികള്‍ വര്‍ധിക്കുന്നത് മുന്നില്‍ കണ്ട് ഐസിയു, വെന്റിലേറ്റര്‍ ആശുപത്രി സംവിധാനങ്ങള്‍ കൂടുതല്‍ സജ്ജമാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടില്ലെന്നും വീണാ ജോർജ് അറിയിച്ചു.പുതിയ വകഭേദം വന്നിട്ടുണ്ടോയെന്നറിയാന്‍ ജിനോമിക് പരിശോധനകള്‍  വര്‍ധിപ്പിക്കും. മെഡിക്കല്‍ കോളേജുകളില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടിയിട്ടില്ല. ആവശ്യമായ പരിശോധന കിറ്റുകളും മരുന്നുകളും സജ്ജമാക്കാന്‍ കെഎംഎസ്സിഎല്ലിന് നിര്‍ദേശം നല്‍കി.
advertisement
കോവിഡ് പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണ്. അതിനാല്‍ സ്വയം പ്രതിരോധമാണ് ഏറ്റവും പ്രധാനം. കോവിഡ് പ്രതിരോധത്തിന് മാസ്‌ക് ധരിക്കേണ്ടതാണ്. മറ്റ് രോഗമുള്ളവരും പ്രായമായവരും കുട്ടികളും, ഗര്‍ഭിണികളും പ്രത്യേകം ശ്രദ്ധിക്കണം. അവര്‍ പൊതുസ്ഥലങ്ങളില്‍ പോകുമ്പോള്‍ മാസ്‌ക് കൃത്യമായി ധരിക്കണം. ആശുപത്രികളില്‍ എത്തുന്നവരെല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും മന്ത്രി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
കോവിഡ് കേസുകളിൽ വർധന: ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി
Next Article
advertisement
മധ്യപ്രദേശില്‍ 14 കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പ് നിര്‍ദേശിച്ച ഡോക്ടര്‍ അറസ്റ്റില്‍
മധ്യപ്രദേശില്‍ 14 കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പ് നിര്‍ദേശിച്ച ഡോക്ടര്‍ അറസ്റ്റില്‍
  • മധ്യപ്രദേശില്‍ 14 കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പ് നിര്‍ദേശിച്ച ഡോക്ടര്‍ അറസ്റ്റിലായി.

  • കഫ് സിറപ്പില്‍ 48.6% വിഷാംശം കണ്ടെത്തിയതോടെ മരുന്ന് നിര്‍മാതാക്കളും ഡോക്ടറും പ്രതികളായി.

  • കഫ് സിറപ്പ് കഴിച്ചതിനെ തുടര്‍ന്ന് മരിച്ച കുട്ടികളുടെ കുടുംബത്തിന് 4 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.

View All
advertisement