ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാക്കൾ ഉന്നയിക്കുന്ന ഫോൺ ചോർത്തൽ വിവാദത്തിൽ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര സർക്കാർ. ആരോപണം സംബന്ധിച്ച് ചൊവ്വാഴ്ച അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിൽ സഹകരിക്കണമെന്ന് ടെക് ഭീമനായ ആപ്പിളിനോട് സർക്കാർ ആവശ്യപ്പെട്ടു.
എംപിമാർ ഉൾപ്പെടെ വിവിധ രാഷ്ട്രീയ നേതാക്കൾക്ക് ആപ്പിളിൽ നിന്ന് ഫോൺ ചോർത്തൽ സംബന്ധിച്ച് മുന്നറിയിപ്പ് സന്ദേശം ലഭിച്ചതാണ് വിവാദത്തിന് തുടക്കം. അതേസമയം സംഭവത്തിൽ ആപ്പിൾ പ്രസ്താവന പുറത്തിറക്കി. ഇത് തെറ്റായ സന്ദേശമാകാൻ സാധ്യതയുണ്ടെന്നും ഇത്തരം മുന്നറിയിപ്പുകൾ ഏതെങ്കിലും പ്രത്യേക സ്റ്റേറ്റ് സ്പോൺസർ അക്രമികളുടെ മേൽ ആരോപിക്കുന്നില്ലെന്നുമാണ് ആപ്പിൾ വ്യക്തമാക്കിയത്.
കോൺഗ്രസ് എംപി ശശി തരൂർ, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്ര, ആം ആദ്മി പാർട്ടി എംപി രാഘവ് ഛദ്ദ എന്നിവരുൾപ്പെടെയുള്ള എംപിമാർ തങ്ങളുടെ ഫോണുകളിൽ ലഭിച്ച സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ടുകൾ പങ്കുവച്ചു.
advertisement
Opposition leaders TMC’s Mahua Moitra, Shiv Sena’s (UBT) Priyanka Chaturvedi and Congress leaders Shashi Tharoor and Pawan Khera say they have received warnings from their phone manufacturer about “state-sponsored attackers trying to compromise their phone” pic.twitter.com/ecQcIenHOT
“നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടാൽ സെൻസിറ്റീവ് ഡാറ്റ, ആശയവിനിമയങ്ങൾ, ക്യാമറ, മൈക്രോഫോൺ എന്നിവ പോലും വിദൂരമായി ആക്‌സസ് ചെയ്യാൻ കഴിഞ്ഞേക്കും. ഇതൊരു തെറ്റായ മുന്നറിയിപ്പാകാൻ സാധ്യതയുണ്ടെങ്കിലും, ദയവായി ഈ മുന്നറിയിപ്പ് ഗൗരവമായി എടുക്കുക ” എന്നാണ് സന്ദേശത്തിൽ പറയുന്നത്.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ശിവസേന (യുബിടി) നേതാവ് പ്രിയങ്ക ചതുർവേദി, കോൺഗ്രസ് നേതാക്കളായ പവൻ ഖേര, രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ, സുപ്രിയ ഷിനത്രേ, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, എഐഎംഐഎമ്മിന്റെ അസദുദ്ദീൻ ഒവൈസി എന്നിവരുൾപ്പെടെ നിരവധി നേതാക്കളും മുന്നറിയിപ്പ് സന്ദേശം ലഭിച്ചതായി അവകാശപ്പെട്ടു.
തങ്ങളുടെ ഫോൺ ലക്ഷ്യമിടുന്ന സർക്കാർ സ്‌പോൺസർ ചെയ്‌ത അക്രമികളെക്കുറിച്ച് തന്റെ ഓഫീസിലെ നിരവധി ജീവനക്കാർക്കും മറ്റ് പ്രതിപക്ഷ നേതാക്കൾക്കും ആപ്പിൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അവകാശപ്പെട്ടു. അദാനി വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സർക്കാരിന്റെ ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു. പത്രസമ്മേളനത്തിനിടെ, ആപ്പിൾ ഉപയോക്താക്കളായ നിരവധി പ്രതിപക്ഷ നേതാക്കൾക്ക് ലഭിച്ച മുന്നറിയിപ്പ് സന്ദേശത്തിന്റെ പകർപ്പും രാഹുൽ ഗാന്ധി കാണിച്ചു.
advertisement
150 രാജ്യങ്ങളിൽ ഇതുവരെ ഇതേ മുന്നറിയിപ്പ് സന്ദേശം അയച്ചിട്ടുണ്ടെന്ന് ആപ്പിൾ പ്രസ്താവനയിൽ വ്യക്തമാക്കി. 2021 മുതലാണ് ആപ്പിൾ ഈ ഭീഷണി മുന്നറിയിപ്പ് സന്ദേശം അയയ്ക്കാൻ തുടങ്ങിയതെന്നും കമ്പനി വ്യക്തമാക്കി.
സർക്കാരിന് ഈ വിഷയത്തിൽ ആശങ്കയുണ്ടെന്നും ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും കേന്ദ്ര കമ്മ്യൂണിക്കേഷൻസ്, ഇലക്‌ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ചില നിർബന്ധിത വിമർശകരും നമ്മുടെ നാട്ടിലുണ്ട്. ഇത്തരക്കാർക്ക് രാജ്യത്തിന്റെ വികസനം കാണാൻ കഴിയില്ല, കാരണം അവരുടെ പാർട്ടി അധികാരത്തിലിരുന്നപ്പോൾ അവർ സ്വന്തം കാര്യത്തെക്കുറിച്ച് മാത്രമാണ് ചിന്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
advertisement
#WATCH | On multiple opposition leaders allege ‘hacking’ of their Apple devices, Union Minister for Communications, Electronics & IT Ashwini Vaishnaw says “From the mail sent by from Apple, it can be understood that they have no clear information, they have sent alerts on the… pic.twitter.com/hSxOJicbwV
“ആപ്പിളിൽ നിന്ന് ലഭിച്ച മെയിൽ അനുസരിച്ച് അവർക്ക് ഈ വിഷയത്തിൽ വ്യക്തമായ വിവരങ്ങളൊന്നും ലഭ്യമല്ല. ഒരു കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് അവർ അലേർട്ടുകൾ അയച്ചത്. എന്നാൽ ഇത് അവ്യക്തമാണ്. വിമർശകരുടെ ആരോപണങ്ങൾ ശരിയല്ലെന്ന് ആപ്പിൾ വിശദീകരണക്കുറിപ്പും പുറത്തിറക്കി. 150 രാജ്യങ്ങളിലെ ആളുകൾക്ക് ഇതേ സന്ദേശം അയച്ചിട്ടുണ്ടെന്നും ആപ്പിൾ വ്യക്തമാക്കിയതായി”അദ്ദേഹം പറഞ്ഞു.