ഷഹീൻബാഗിൽ വെടിയുതിർത്ത യുവാവ് ആം ആദ്മി പാർട്ടി അംഗമെന്ന് പൊലീസ്; ഗൂഢാലോചനയെന്ന് AAP
- Published by:Rajesh V
- news18-malayalam
Last Updated:
2019ന്റെ ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ താനും അച്ഛനും ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്ന് കപില്‍ സമ്മതിച്ചതായി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്ന ഷഹീന്‍ബാഗില്‍ വെടിയുതിര്‍ത്തതിനു പിന്നാലെ അറസ്റ്റിലായ 25കാരൻ ആം ആദ്മി പാര്‍ട്ടി അംഗമെന്ന് ഡല്‍ഹി പൊലീസ്. കപില്‍ ഗുജ്ജാര്‍ ആണ് കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഷഹീന്‍ബാഗില്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തത്. പൊലീസ് ബാരിക്കേഡുകള്‍ക്ക് സമീപമായിരുന്നു സംഭവം.
2019ന്റെ ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ താനും അച്ഛനും ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്ന് കപില്‍ സമ്മതിച്ചതായി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍, ഇക്കാര്യം ആം ആദ്മി പാര്‍ട്ടി നിഷേധിച്ചിട്ടുണ്ട്. കപില്‍ ഗുജ്ജറുമായി യാതൊരു ബന്ധവുമില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പുതിയ ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
Also Read- നടിയുടെ കോടതി ദൃശ്യങ്ങള്‍ പ്രതി ചിത്രീകരിച്ചത് ആര്‍ക്കുവേണ്ടി? കേസെടുക്കാന്‍ കോടതി ഉത്തരവ്
Sources: The Crime Branch has found certain pictures on the mobile phone of Kapil Gujjar, who opened fire in Shaheen Bagh area on February 1. In these pictures, Kapil can be seen with AAP leaders such as Atishi and Sanjay Singh. pic.twitter.com/BKXifhTE7K
— ANI (@ANI) February 4, 2020
advertisement
കപിലും അച്ഛനും കഴിഞ്ഞവര്‍ഷം ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്ന് തെളിയിക്കുന്ന ഫോട്ടോകള്‍ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി കപിലിന്റെ ഫോണില്‍നിന്ന് ലഭിച്ചുവെന്നും ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷണര്‍ രാജേഷ് ദിയോ വ്യക്തമാക്കി. ഷഹീന്‍ബാഗിലെ പ്രതിഷേധക്കാരില്‍നിന്ന് ഏകദേശം 250 മീറ്റര്‍ അകലെ നിന്നാണ് കപില്‍ രണ്ട്-മൂന്നുവട്ടം വെടിയുതിര്‍ത്തത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Feb 04, 2020 10:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഷഹീൻബാഗിൽ വെടിയുതിർത്ത യുവാവ് ആം ആദ്മി പാർട്ടി അംഗമെന്ന് പൊലീസ്; ഗൂഢാലോചനയെന്ന് AAP









