തമിഴ്നാട്ടിൽ വീണ്ടും പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തു; രണ്ടാഴ്ചയ്ക്കിടെ മൂന്നാമത്തെ സംഭവം

Last Updated:

നാല് പേജുള്ള ആത്മഹത്യാ കുറിപ്പിൽ, "മാതാപിതാക്കൾ അടിച്ചേൽപ്പിച്ച ഐഎഎസ് ആഗ്രഹങ്ങൾ നിറവേറ്റാൻ തനിക്ക് കഴിയുന്നില്ല" എന്ന് പെൺകുട്ടി എഴുതിവെച്ചിട്ടുണ്ട്...

ചെന്നൈ: തമിഴ്‌നാട്ടിൽ വീണ്ടും ഹയർസെക്കൻഡറി വിദ്യാർഥിനി ആത്മഹത്യ ചെയ്തു. കടലൂർ ജില്ലയിലാണ് പ്ലസ് ടു വിദ്യാർഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. നാല് പേജുള്ള ആത്മഹത്യാ കുറിപ്പിൽ, "മാതാപിതാക്കൾ അടിച്ചേൽപ്പിച്ച ഐഎഎസ് ആഗ്രഹങ്ങൾ നിറവേറ്റാൻ തനിക്ക് കഴിയുന്നില്ല" എന്ന് പെൺകുട്ടി എഴുതിവെച്ചിട്ടുണ്ടെന്ന് പോലീസ് ഇൻസ്പെക്ടർ കാർത്തിക് പറഞ്ഞു.
പെൺകുട്ടിയുടെ മാതാപിതാക്കൾ കർഷകരാണെന്നും പോലീസിനെ അറിയിക്കാതെയാണ് അന്ത്യകർമങ്ങൾ പൂർത്തിയാക്കാൻ ശ്രമിച്ചതെന്നും പോലീസ് പറഞ്ഞു.
"സംഭവത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഞങ്ങൾ സ്ഥലത്തെത്തുകയും കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയക്കുകയും ചെയ്തു. സംശയാസ്പദമായ മരണത്തിന് കേസെടുത്തിട്ടുണ്ട്," കടലൂർ ജില്ലാ പോലീസ് മേധാവി ശക്തി ഗണേശൻ പറഞ്ഞു.
തിരുവള്ളൂർ ജില്ലയിലെ സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് തൊട്ടുപിന്നാലെയാണിത്.
ഇതേ ജില്ലയിലെ തിരുട്ടണി സ്വദേശിയായ വിദ്യാർത്ഥിയുടെ മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് ഇന്നലെ പറഞ്ഞിരുന്നു. തിരുവള്ളൂർ കേസ് സംസ്ഥാന പോലീസിന്റെ പ്രത്യേക സിബി-സിഐഡി വിഭാഗത്തിലേക്ക് മാറ്റിയതായി ജില്ലാ പോലീസ് മേധാവി സെഫാസ് കല്യാൺ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. ജൂലായ് 13-ന് കല്ലുറിച്ചിയിൽ 12-ാം ക്ലാസ് വിദ്യാർത്ഥി മരിച്ച സംഭവവും അന്വേഷിക്കുന്നത് സിബി-സിഐഡിയാണ്.
advertisement
സ്വകാര്യ റസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥിയുടെ മരണം അക്രമാസക്തമായ പ്രതിഷേധത്തിനും തീവെപ്പിനും ഇടയാക്കുകയും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മറ്റുള്ളവരുടെ മുന്നിൽവെച്ച് അപമാനിച്ചതിന് രണ്ട് അദ്ധ്യാപകരെ കുറ്റപ്പെടുത്തുന്ന കുറിപ്പ് പോലീസ് കണ്ടെത്തിയതിനെത്തുടർന്ന് കല്ലുറിച്ചി കേസിൽ സ്‌കൂൾ പ്രിൻസിപ്പലും രണ്ട് അധ്യാപകരുമടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
advertisement
എന്നാൽ, കുറ്റകൃത്യം നടന്ന സ്ഥലത്ത് ശാരീരിക സംഘർഷത്തിന്റെ ലക്ഷണങ്ങൾ ഉണ്ടെന്ന് ആരോപിച്ച് പെൺകുട്ടിയുടെ മാതാപിതാക്കൾ കോടതിയെ സമീപിച്ചു. തുടർന്ന് മദ്രാസ് ഹൈക്കോടതി വീണ്ടും പോസ്റ്റ്‌മോർട്ടം നടത്താൻ ഉത്തരവിട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മരണങ്ങൾ സിബിസിഐഡി അന്വേഷിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ആവർത്തിച്ചുള്ള മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് പെൺകുട്ടികളോട് ആത്മഹത്യാ ചിന്തകൾ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചു. പെൺകുട്ടികളെ ഒരിക്കലും ആത്മഹത്യാ ചിന്തയിലേക്ക് തള്ളിവിടരുത്, പരീക്ഷണങ്ങളെ നേട്ടങ്ങളാക്കി മാറ്റുക, വിദ്യാർത്ഥികളെ ലൈംഗികമായും മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
ശ്രദ്ധിക്കുക:
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
മലയാളം വാർത്തകൾ/ വാർത്ത/India/
തമിഴ്നാട്ടിൽ വീണ്ടും പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തു; രണ്ടാഴ്ചയ്ക്കിടെ മൂന്നാമത്തെ സംഭവം
Next Article
advertisement
Love Horoscope October 7| ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണം; പ്രണയത്തിന് അനുകൂലമായ സമയമാണ്: ഇന്നത്തെ പ്രണയഫലം
ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണം; പ്രണയത്തിന് അനുകൂലമായ സമയമാണ്: ഇന്നത്തെ പ്രണയഫലം
  • ഇന്നത്തെ ദിവസം വൈകാരിക ബന്ധങ്ങളും അർത്ഥവത്തായ ആശയവിനിമയവും നിറഞ്ഞതായിരിക്കും.

  • മിഥുനം, തുലാം, വൃശ്ചികം രാശിയിൽ ജനിച്ചവർക്ക് ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണം.

  • ധനു രാശിക്കാർക്ക് ഇത് പ്രണയത്തിന് അനുകൂലമായ സമയമാണ്, പ്രണയത്തിൽ പുരോഗതി കണ്ടെത്താനാകും.

View All
advertisement