EXCLUSIVE: ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; ജൂൺ 24ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. അതേസമയം പ്രത്യേക പദവി പുനസ്ഥാപിക്കുന്നത് കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്നാണ് വിവരം.
ന്യൂഡൽഹി: ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുന്നതിനെ കുറിച്ച് കേന്ദ്ര സർക്കാർ കൂടിയാലോചനകൾ ആരംഭിച്ചതായി സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ജമ്മുവിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടകളുടെ പ്രതിനിധികളുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ സംസ്ഥാന പദവി പുനസ്ഥാപിക്കുന്നത് സംബന്ധിച്ചും ചർച്ച നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ-ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.
ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. അതേസമയം പ്രത്യേക പദവി പുനസ്ഥാപിക്കുന്നത് കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്നാണ് വിവരം.
Also Read 'സി കെ ശശീന്ദ്രന് നൽകിയത് കൃഷിയിൽ നിന്നുളള പണം'; വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടിയെന്ന് സി കെ ജാനു
2019 ഓഗസ്റ്റ് അഞ്ചിനാണ് ആർട്ടിക്കിൾ 370 പ്രകാരം കേന്ദ്രസർക്കാർ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പിൻവലിക്കുകയും സംസ്ഥാനത്തെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തത്. ഇതിനിതെതിരായ പ്രതിഷേധങ്ങളെ തുടർന്ന് കാശ്മീരിലെ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനത്തിന് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുകയും നരിവധി നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു.
advertisement
ജൂൺ 24 ന് പ്രധാനമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയിലേക്ക് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി), നാഷണൽ കോൺഫറൻസ് (എൻസി), ഭാരതീയ ജനതാ പാർട്ടി (ബിജെപി), കോൺഗ്രസ് എന്നീ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളെയാണ് ക്ഷണിച്ചിരിക്കുന്നത്.
Also Read 'ഓണ്ലൈനായല്ല, ഫേസ്ബുക്ക് പ്രതിനിധി നേരിട്ട് ഹാജരാകണം'; നിലപാട് കടുപ്പിച്ച് പാര്ലമെന്ററി സമിതി
യോഗത്തിൽ, കാശ്മീരിൽ ഷ്ട്രീയ പ്രക്രിയ ആരംഭിക്കുന്നതിനുള്ള ഒരു രൂപരേഖ പ്രധാനമന്ത്രി ചർച്ച ചെയ്യുമെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ-ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. ജമ്മു കശ്മീരിന് സംസ്ഥാന പദവി നൽകുന്നതിനെ കുറിച്ച് കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ വർഷം ആദ്യം രൂപീകരിച്ച ഡിലിമിറ്റേഷൻ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നത് ഇതിനായി കാത്തിരിക്കേണ്ടി വരും.
advertisement
ആർട്ടിക്കിൾ 370 പ്രകാരമുള്ള പരിരക്ഷ ഒഴിവാക്കിയതിനുശേഷം ജമ്മു കശ്മീരിൽ പ്രാദേശിക വോട്ടെടുപ്പുകൾ നടത്തിയിരുന്നു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്നതിനുള്ള ചർച്ചകളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ ഉണ്ടായേക്കുമെന്നാണ് വിവരം.
മണ്ഡല പുനനിർണയത്തിൽ ജമ്മു കശ്മീരിന്റെ അടിസ്ഥാന ഭൂമിശാസ്ത്രത്തിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് സൂചന.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 20, 2021 3:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
EXCLUSIVE: ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; ജൂൺ 24ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം