പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്ന്; മാർപാപ്പ ഇന്ത്യയിലെത്തുമെന്ന് സഭാ പ്രതിനിധികൾക്ക് ഉറപ്പ് നൽകി നരേന്ദ്ര മോദി
- Published by:Anuraj GR
- news18-malayalam
Last Updated:
2024 പകുതിയോടെയോ 2025 ആദ്യമോ ആയിരിക്കും മാർപാപ്പ ഇന്ത്യയിലെത്തുകയെന്നും പ്രധാനമന്ത്രി അറിയിച്ചു
ന്യൂഡൽഹി: ക്രിസ്മസ് ദിനത്തിൽ സഭാപ്രതിനിധികൾക്കായി വിരുന്ന് സംഘടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രാൻസിസ് മാർപ്പാപ്പ ഇന്ത്യയിലെത്തുമെന്ന് കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സഭാ പ്രതിനിധികളെ അറിയിച്ചു. 2024 പകുതിയോടെയോ 2025 ആദ്യമോ ആയിരിക്കും മാർപാപ്പ ഇന്ത്യയിലെത്തുകയെന്നും പ്രധാനമന്ത്രി അറിയിച്ചു. ക്രൈസ്തവ സഭാ മേലധ്യക്ഷൻമാർ ഉൾപ്പടെ 60 പേരാണ് പ്രധാനമന്ത്രി ഒരുക്കിയ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്തത്.
അതേസമയം പ്രധാനമന്ത്രിയും സഭാപ്രതിനിധികളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ മണിപ്പൂർ വിഷയമോ മറ്റ് രാഷ്ട്രീയ വിഷയങ്ങളോ ചർച്ചയായില്ല. ക്രൈസ്തവർക്ക് വലിയ പ്രതീക്ഷ നൽകുന്ന നടപടിയാണ് പ്രധാനമന്ത്രിയുടേതെന്ന് വിരുന്നിൽ പങ്കെടുത്ത സഭാപ്രതിനിധികൾ പറഞ്ഞു. രാജ്യത്തിന്‍റെ വികസനത്തിന് ക്രൈസ്തവ സഭകളുടെ പിന്തുണ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
രാജ്യത്തിന് ക്രൈസ്തവ വിശ്വാസികൾ നിസ്തുല സേവനമാണ് നൽകിയതെന്ന് പരിപാടിയിൽ പ്രധാനമന്ത്രി പറഞ്ഞു. വികസനത്തിൻറെ ഗുണം എല്ലാവർക്കും കിട്ടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി സഭാപ്രതിനിധികളോട് സംസാരിക്കവെ വ്യക്തമാക്കി.
advertisement
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് ക്രിസ്മസ് വിരുന്ന് ഒരുക്കിയത്. ഇതാദ്യമായാണ് ലോക് കല്യാൺ മാര്‍ഗിലെ മോദിയുടെ വസതിയില്‍ ക്രിസ്മസ് വിരുന്നൊരുക്കുന്നത്. കേരളം, ന്യൂഡൽഹി, ഗോവ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സഭാധ്യക്ഷന്മാർക്കായിരുന്നു ക്ഷണം. ക്രൈസ്തവ സമുദായത്തിലെ വ്യവസായ പ്രമുഖരും വിരുങ്ങിൽ പങ്കെടുത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
December 25, 2023 4:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്ന്; മാർപാപ്പ ഇന്ത്യയിലെത്തുമെന്ന് സഭാ പ്രതിനിധികൾക്ക് ഉറപ്പ് നൽകി നരേന്ദ്ര മോദി


