• HOME
  • »
  • NEWS
  • »
  • india
  • »
  • PM Narendra Modi |ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ളവരുടെ പട്ടികയില്‍ നരേന്ദ്ര മോദി എട്ടാം സ്ഥാനത്ത്

PM Narendra Modi |ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ളവരുടെ പട്ടികയില്‍ നരേന്ദ്ര മോദി എട്ടാം സ്ഥാനത്ത്

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനേയും, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനെയും മറികടന്നാണ് നരേന്ദ്ര മോദി ഈ നേട്ടം കരസ്ഥമാക്കിയത്.

Prime Minister Narendra Modi.

Prime Minister Narendra Modi.

  • Share this:
    2021ലെ ലോകത്തിലെ ഏറ്റവും ആരാധ്യരായ നേതാക്കളുടെ പട്ടികയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി(Narendra Modi) എട്ടാം സ്ഥാനത്ത്. ബ്രിട്ടീഷ് ഡാറ്റ അനലിസ്റ്റ് കമ്പനിയായ യുഗോവ്(YouGov) നടത്തിയ സര്‍വേയിലൂടെയാണ് ഈ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. 38 രാജ്യങ്ങളില്‍ നിന്നും 42,000 പേരുടെ അഭിപ്രായങ്ങള്‍ എടുത്താണ് യുഗോവ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

    അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനേയും, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനെയും മറികടന്നാണ് നരേന്ദ്ര മോദി ഈ നേട്ടം കരസ്ഥമാക്കിയത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. കഴിഞ്ഞ വര്‍ഷവും ഒബാമയായിരുന്നു ഒന്നാം സ്ഥാനം നേടിയത്.

    നിരവധി വര്‍ഷം ഈ സ്ഥാനം കരസ്ഥമാക്കിയിരുന്ന അമേരിക്കന്‍ ബിസിനസ് മാഗ്‌നറ്റ് ബില്‍ ഗേറ്റ്‌സ് ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ് ഉള്ളത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് മൂന്നാം സ്ഥാനത്തും, ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ആക്ഷന്‍ താരം ജാക്കി ചാന്‍, ടെക് ജീനിയസ് എലോണ്‍ മസ്‌ക്, ഫുട്ബോള്‍ സെന്‍സേഷന്‍ ലയണല്‍ മെസി, പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, ചൈനീസ് വ്യവസായി ജാക്ക് മാ എന്നിവരാണ് പട്ടികയിലെ ആദ്യ പത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.


    ഇന്ത്യയില്‍ നിന്നും നരേന്ദ്ര മോദിക്ക് പിന്നിലായി സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, വിരാട് കോഹ്ലി എന്നിവര്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

    List of world's 20 most admired men

    1. Barack Obama

    2. Bill Gates

    3. Xi Jinping

    4. Cristiano Ronaldo

    5. Jackie Chan

    6. Elon Musk

    7. Lionel Messi

    8. Narendra Modi

    9. Vladimir Putin

    10. Jack Ma

    11. Warren Buffett

    12. Sachin Tendulkar

    13. Donald Trump

    14. Shah Rukh Khan

    15. Amitabh Bachchan

    16. Pope Francis

    17. Imran Khan

    18. Virat Kohli

    19. Andy Lau

    20. Joe Biden
    Published by:Sarath Mohanan
    First published: