advertisement

നിർഭയ കേസ്: പ്രതി അക്ഷയ് സിങ് ഠാക്കൂറിന്റെ ദയാഹർജിയും രാഷ്ട്രപതി തള്ളി

Last Updated:

നിർഭയ കേസ് പ്രതികളുടെ വധശിക്ഷ ഒരുമിച്ചു നടപ്പാക്കണമെന്ന ഡൽഹി ഹൈക്കോടതിയുടെ വിധിക്കെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു.

ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളിലൊരാളായ അക്ഷയ് സിങ് ഠാക്കൂറിന്റെ ദയാഹർജിയും രാഷ്ട്രപതി തള്ളി. ഈ മാസം ഒന്നിനാണ് അക്ഷയ് ദയാഹർജി സമർപ്പിച്ചത്. നിർഭയ കേസിൽ ഇത് മൂന്നാമത്തെ പ്രതിയുടെ ദയാഹർജിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളുന്നത്. നേരത്തെ വിനയ് കുമാറിന്റെയും മുകേഷ് സിങ്ങിന്റെയും ദയാഹർജികളും തള്ളിയിരുന്നു. നാലാം പ്രതി പവൻ ഗുപ്ത ഇതുവരെ ദയാഹർജി സമർപ്പിച്ചിട്ടില്ല.
ഇതിനിടെ, നിർഭയ കേസ് പ്രതികളുടെ വധശിക്ഷ ഒരുമിച്ചു നടപ്പാക്കണമെന്ന ഡൽഹി ഹൈക്കോടതിയുടെ വിധിക്കെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. പ്രതികളുടെ വധശിക്ഷ വെവ്വേറെ നടത്തണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ കേന്ദ്രം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഡ‍ൽഹി സർക്കാരും സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.
Also Read- നിർഭയ കേസ്: പ്രതികളുടെ വധശിക്ഷ വെവ്വേറെ നടത്തേണ്ട; കേന്ദ്രസർക്കാരിന്റെ ഹർജി തള്ളി
പ്രതികളുടെ വധശിക്ഷ വെവ്വേറെ നടത്താൻ സാധിക്കില്ലെന്നായിരുന്നു ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. എന്നാൽ ഒരാഴ്ചയ്ക്കു ശേഷം വധശിക്ഷയ്ക്കുള്ള നടപടികൾ ആരംഭിക്കണമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് സുരേഷ് കെയ്ത് അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. കേസിലെ പ്രതി വിനയ്കുമാറിന്റെയും ദയാഹർജി രാഷ്ട്രപതി തള്ളിയതിനു പിന്നാലെയാണ് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
നിർഭയ കേസ്: പ്രതി അക്ഷയ് സിങ് ഠാക്കൂറിന്റെ ദയാഹർജിയും രാഷ്ട്രപതി തള്ളി
Next Article
advertisement
ICC T20 World Cup FInal | സുനിൽ ഗാവസ്കർക്ക് അഭിഷേക് ശർമയുടെ മറുപടി; 18 പന്തിൽ അതിവേഗ ഫിഫ്റ്റി
ICC T20 World Cup FInal | സുനിൽ ഗാവസ്കർക്ക് അഭിഷേക് ശർമയുടെ മറുപടി; 18 പന്തിൽ അതിവേഗ ഫിഫ്റ്റി
  • 18 പന്തിൽ അതിവേഗ അർദ്ധ സെഞ്ചുറി നേടിയ അഭിഷേക് ശർമ്മ ഗാവസ്കറുടെ വിമർശനത്തിന് മറുപടി നൽകി

  • 2026 ഐസിസി ടി20 ലോകകപ്പ് ഫൈനലിൽ 247.62 സ്ട്രൈക്ക് റേറ്റിൽ 21 പന്തിൽ 52 റൺസ് നേടി അഭിഷേക് പുറത്തായി

  • കെ.എൽ. രാഹുൽ റെക്കോർഡിന് ഒപ്പമെത്തി, യുവരാജ് സിംഗിന്റെ 12 പന്തിൽ ഫിഫ്റ്റി റെക്കോർഡ് ഇപ്പോഴും നിലനിൽക്കുന്നു

View All
advertisement