നിർഭയ കേസ്: പ്രതി വിനയ് ശര്‍മയുടെ ദയാഹർജി രാഷ്ട്രപതി തള്ളി
- Published by:Asha Sulfiker
- news18
Last Updated:
മറ്റു രണ്ടു പ്രതികളായ അക്ഷയ് കുമാറിനും പവന്‍ ഗുപ്തയ്ക്കും ഇനി വേണമെങ്കിൽ ദയാ ഹര്‍ജി നല്‍കാന്‍ അവസരമുണ്ട്. അതുകൊണ്ട് തന്നെ പ്രതികളുടെ ശിക്ഷ നടപ്പിലാക്കുന്നത് ഇനിയും നീളുമെന്നാണ് സൂചന
ന്യൂഡൽഹി: നിർഭയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളിലൊരാളായ വിനയ് ശര്‍മയുടെ ദയാഹർജി രാഷ്ട്രപതി തള്ളി. കേസിലെ നാല് പ്രതികളുടെ വധശിക്ഷ ഇന്ന് നടക്കാനിരിക്കെ ഇനിയൊരുത്തരുണ്ടാകുന്നത് വരെ വധശിക്ഷ നടപ്പാക്കരുതെന്ന് കഴിഞ്ഞ ദിവസം ഡൽഹി പട്യാലഹൗസ് കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിനയ് ശര്‍മയുടെ ദയാ ഹർജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയിരിക്കുന്നത്.
Also Read-നിർഭയ കേസ്: നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് രക്ഷപ്പെടാനാണ് പ്രതികള്‍ ശ്രമിക്കുന്നതെന്ന് കെജ്രിവാള്
പ്രതികളായ മുകേഷ് കുമാർ സിംഗ്, പവൻ ഗുപ്ത, വിനയ് കുമാർ, അക്ഷയ് കുമാർ എന്നിവരുടെ വധശിക്ഷ ഇന്ന് രാവിലെ ആറ് മണിക്ക് നടത്താനായിരുന്നു ഉത്തരവ്. എന്നാൽ വിനയ് ശര്‍മയുടെ ദയാ ഹർജി രാഷ്ട്രപതിയുടെ പരിഗണനയിലാണെന്ന വാദം ഇയാളുടെ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് കോടതി വധശിക്ഷ നീട്ടിയത്.
advertisement
പ്രതികളിലൊരാളായ മുകേഷ് സിംഗിന്റെ ദയാ ഹർജി രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു. മറ്റു രണ്ടു പ്രതികളായ അക്ഷയ് കുമാറിനും പവന്‍ ഗുപ്തയ്ക്കും ഇനി വേണമെങ്കിൽ ദയാ ഹര്‍ജി നല്‍കാന്‍ അവസരമുണ്ട്. അതുകൊണ്ട് തന്നെ പ്രതികളുടെ ശിക്ഷ നടപ്പിലാക്കുന്നത് ഇനിയും നീളുമെന്നാണ് സൂചന. അതേസമയം വധശിക്ഷ നീട്ടിക്കൊണ്ടു പോകാൻ പ്രതികൾ മനപൂർവം ശ്രമിക്കുകയാണെന്നും ആരോപണം ഉയരുന്നുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Feb 01, 2020 11:14 AM IST








