മഹുവ മൊയ്ത്രയ്ക്ക് എതിരെയുള്ള പരാതി പിൻവലിക്കാൻ 'സമ്മർദ്ദം'; സുപ്രീകോടതി ചീഫ് ജസ്റ്റിസിന് മുൻ സുഹൃത്തിന്‍റെ കത്ത്

Last Updated:

സുപ്രീം കോടതി അഭിഭാഷകനായ ദോഹദ്രായിയും എം.പിയായ മഹുവ മൊയ്ത്രയും തമ്മിലുള്ള തർക്കം കഴിഞ്ഞ മാസം അവസാനത്തോടെയാണ് വാർത്തകളിൽ ഇടം പിടിച്ചത്

Mahua Moitra
Mahua Moitra
പാർലമെന്റ് ശീതകാല സമ്മേളനത്തോട് അടുക്കുമ്പോൾ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവാ മൊയ്ത്രയുടെ എം.പി സ്ഥാനം പ്രധാന ചർച്ചയാകുന്നു.പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ തന്റെ പാർലമെന്റ് അക്കൗണ്ട് വിവരങ്ങൾ ബിസിനസുകാരനായ ദർശൻ ഹീരാനന്ദനിയ്ക്ക്നൽകിയെന്നുള്ള ആരോപണത്തിൽ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ തുടരന്വേഷണം വേണമെന്നാണ് എത്തിക്സ് കമ്മിറ്റി നിർദേശം.
മൊയ്ത്രയ്‌ക്ക് എതിരെ നൽകിയ പരാതി പിൻവലിയ്ക്കാൻ അഭിഭാഷകനായ ശങ്കരനാരായണൻ തനിക്ക് മുകളിൽ സമ്മർദ്ദം ചെലുത്തുന്നു എന്നു ചൂണ്ടിക്കാട്ടി മഹുവ മൊയ്ത്രയുടെ മുൻ സുഹൃത്ത് അനന്ത് ദേഹദ്രായി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. ദേഹദ്രായിക്ക് എതിരെ മൊയ്ത്ര നൽകിയ മാനനഷ്ടകേസിൽ അഭിഭാഷകനായിരുന്നു ശങ്കരനാരായണൻ.
ഈ കേസിൽ ശങ്കര നാരായണൻ ഉണ്ടാകാൻ പാടില്ല എന്നും താൻ ശങ്കര നാരായണനോട് കേസിനെ സംബന്ധിക്കുന്ന ചില പ്രധാന കാര്യങ്ങൾ മുൻപ് സംസാരിച്ചുട്ടുണ്ടെന്നും ദേഹദ്രായി കോടതിയിൽ പറഞ്ഞു. ദേഹദ്രായിയെ മുമ്പ് താൻ സമീപിച്ചിട്ടുണ്ടെന്നും അന്ന് അദ്ദേഹം ചില കാര്യങ്ങൾ പറഞ്ഞിരുന്നുവെന്നും, അന്ന് സമീപിച്ചത് തന്റെ കക്ഷിക്ക് വേണ്ടി കേസ് ഒത്തുതീർപ്പാക്കാൻ കഴിയുമോ എന്ന് അന്വേഷിക്കാനായിരുന്നു എന്നും ശങ്കരനാരായണൻ ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു. ഇപ്പോൾ ഇങ്ങനെ ഒരു ആരോപണം വന്ന സ്ഥിതിക്ക് താൻ കേസിൽ നിന്ന് ഒഴിയുകയാണെന്നും ശങ്കരനാരായണൻ പറഞ്ഞു.
advertisement
ദോഹദ്രായി അയച്ച കത്തിൽ ശങ്കര നാരായണന്റെ പേര് മാത്രമല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പേരും വലിച്ചിഴച്ചു എന്നാണ് ലഭിക്കുന്ന വിവരം. താൻ സമ്മർദ്ദം ചെലുത്തിയെന്ന വാർത്ത തള്ളിയ ശങ്കരനാരായണൻ കേസുകൾ ഒത്തുതീർപ്പാക്കാൻ താൻ ആളുകളെ സമീപിക്കുന്നത് പതിവാണ് എന്നും പറഞ്ഞു.
സുപ്രീം കോടതി അഭിഭാഷകനായ ദോഹദ്രായിയും എം.പിയായ മൊയ്ത്രയും തമ്മിലുള്ള തർക്കം കഴിഞ്ഞ മാസം അവസാനത്തോടെയാണ് വാർത്തകളിൽ ഇടം പിടിച്ചത്. ഒരുമിച്ച് താമസിച്ചിരുന്ന ഇരുവരും തങ്ങളുടെ ഹെൻറി എന്ന നായയുടെ സംരക്ഷണ അവകാശത്തിന് വേണ്ടിയാണ് അന്ന് കേസ് കൊടുത്തത്. ഹെൻറി ഇപ്പോൾ മൊയിത്രയ്ക്ക് ഒപ്പമാണ്. പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ ബിസ്സിനസ്സുകാരനായ ദർശൻ ഹീരാനന്ദനിയിൽ നിന്നും മോയിത്ര കൈക്കൂലി വാങ്ങിയതിന് തെളിവുകൾ കയ്യിലുണ്ടെന്ന് പറഞ്ഞ് ദേഹദ്രായി കത്തയച്ചുവെന്ന് ബിജെപി എം പി നിഷികാന്ത്‌ ദുബേ ആരോപിച്ചതിനു പിന്നാലെയാണ് മൊയിത്രയും ദേഹദ്രായിയും തമ്മിലുള്ള പ്രശ്നം രൂക്ഷമായത്.
മലയാളം വാർത്തകൾ/ വാർത്ത/India/
മഹുവ മൊയ്ത്രയ്ക്ക് എതിരെയുള്ള പരാതി പിൻവലിക്കാൻ 'സമ്മർദ്ദം'; സുപ്രീകോടതി ചീഫ് ജസ്റ്റിസിന് മുൻ സുഹൃത്തിന്‍റെ കത്ത്
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement