'എല്ലാ രാമഭക്തരും എന്നോടൊപ്പമുണ്ട്'; രാമക്ഷേത്ര പ്രതിഷ്ഠക്കു മുൻപായി 11 ദിവസത്തെ വ്രതം ആരംഭിച്ച് പ്രധാനമന്ത്രി
- Published by:Vishnupriya S
- news18-malayalam
Last Updated:
'ഇന്ത്യക്കാരുടെ മുഴുവൻ പ്രതിനിധിയായാണ് പ്രാണപ്രതിഷ്ഠ നടത്താൻ ദൈവം തന്നെ നിയോഗിച്ചിരിക്കുന്നത്'
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുൻപായി 11 ദിവസത്തെ വ്രതം ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യക്കാരുടെ മുഴുവൻ പ്രതിനിധിയായാണ് പ്രാണപ്രതിഷ്ഠ നടത്താൻ ദൈവം തന്നെ നിയോഗിച്ചിരിക്കുന്നത് എന്നും എല്ലാ ഭക്തരും തന്നോടൊപ്പം ഉണ്ടെന്നും മോദി സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച ശബ്ദസന്ദേശത്തിൽ പറഞ്ഞു. ചരിത്രപരവും മംഗളകരവുമായ ഈ ചടങ്ങിന് സാക്ഷിയാകാൻ സാധിക്കുന്നത് ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാമഭക്തനെന്ന നിലയിൽ, രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠക്കു മുൻപായി പ്രധാനമന്ത്രി അർപ്പണബോധത്തോടെ വ്രതം അനുഷ്ഠിക്കുകയാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. തിരക്കുകളും ഉത്തരവാദിത്തങ്ങളും ഉണ്ടായിരുന്നിട്ടും, ജനുവരി 22 നു മുൻപായി അദ്ദേഹം എല്ലാ ചടങ്ങുകളും വ്രതവും ചടങ്ങുകളും കർശമായി പാലിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ന് മുതൽ 11 ദിവസത്തെ പ്രത്യേക വ്രതം ആരംഭിക്കുകയാണെന്നാണ് പ്രധാനമന്ത്രി ശബ്ദസന്ദേശത്തിൽ പറഞ്ഞത്.
advertisement
ബ്രാഹ്മമുഹൂർത്ത ജഗരൺ (Brahmamuhurta Jagran), സാധന, സാത്വിക് ഡയറ്റ് (Satvik diet) തുടങ്ങിയ കാര്യങ്ങളും പ്രധാനമന്ത്രി അനുഷ്ഠിക്കും. ''140 കോടി ഇന്ത്യക്കാരും ഗർഭഗൃഹത്തിൽ എന്നോടൊപ്പമുണ്ടാകും. എല്ലാ രാമഭക്തരും എന്നെ പിന്തുണക്കും. ഞാൻ വികാരാധീനനാണ്. ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ഇതുപോലുള്ള വികാരങ്ങളിലൂടെ കടന്നു പോകുന്നത്", എക്‌സിൽ പോസ്റ്റ് ചെയ്ത ശബ്ദ സന്ദേശത്തിൽ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പ്രതിഷ്ഠാ വേളയിൽ ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധീകരിക്കാനാണ് ദൈവം തന്നെ സൃഷ്ടിച്ചത് എന്നും എല്ലാവരുടെയും അനുഗ്രഹം തന്നോടൊപ്പം ഉണ്ടാകണമെന്നും മോദി അഭ്യർത്ഥിച്ചു.
advertisement
अयोध्या में रामलला की प्राण प्रतिष्ठा में केवल 11 दिन ही बचे हैं।
मेरा सौभाग्य है कि मैं भी इस पुण्य अवसर का साक्षी बनूंगा।
प्रभु ने मुझे प्राण प्रतिष्ठा के दौरान, सभी भारतवासियों का प्रतिनिधित्व करने का निमित्त बनाया है।
इसे ध्यान में रखते हुए मैं आज से 11 दिन का विशेष…
— Narendra Modi (@narendramodi) January 12, 2024
advertisement
ജനുവരി 22നാണ് രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർഎസ്എസ് മേധാവി മോഹൻ ഭഗവത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തുടങ്ങിയവരും മറ്റ് നിരവധി പ്രമുഖ വ്യക്തികളും പരിപാടിയിൽ പങ്കെടുക്കും. രാഷ്ട്രീയ പ്രവർത്തകർ, ബോളിവുഡ് സെലിബ്രിറ്റികൾ, ക്രിക്കറ്റ് താരങ്ങൾ, വ്യവസായികൾ തുടങ്ങി 7,000 പേര് ക്ഷണിതാക്കളുടെ പട്ടികയിലുണ്ട്. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിരവധി സൗകര്യങ്ങളും അയോധ്യയിൽ ഒരുക്കുന്നുണ്ട്. ജനുവരി 16ന് പ്രാണ പ്രതിഷ്‌ഠാ ചടങ്ങുകളുടെ പ്രധാന ഭാഗമായ വേദ ചടങ്ങുകൾ നടക്കും. മറ്റ് പ്രധാന ചടങ്ങുകൾ പൂജാരി ലക്ഷ്മി കാന്ത് ദീക്ഷിതിന്റെ നേതൃത്വത്തിൽ പ്രതിഷ്ഠാ ദിവസം നടക്കും. പ്രതിഷ്ഠാ ചടങ്ങിനുള്ള ക്ഷണിതാക്കളുടെ പട്ടികയിൽ ഏകദേശം 3,000 വിവിഐപികളും 4,000 തീർത്ഥാടകരും ഉണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 12, 2024 6:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'എല്ലാ രാമഭക്തരും എന്നോടൊപ്പമുണ്ട്'; രാമക്ഷേത്ര പ്രതിഷ്ഠക്കു മുൻപായി 11 ദിവസത്തെ വ്രതം ആരംഭിച്ച് പ്രധാനമന്ത്രി