പ്രശസ്ത വാര്‍ത്താ അവതാരക ഗീതാഞ്ജലി അയ്യര്‍ അന്തരിച്ചു

Last Updated:

ദൂരദര്‍ശനിലെ ആദ്യത്തെ ഇംഗ്ലീഷ് വാര്‍ത്താ അവതാരകരില്‍ മുൻ നിരക്കാരിയായിരുന്ന അവർ മൂന്ന് പതിറ്റാണ്ടോളം ദൂരദര്‍ശന്‍റെ ഭാഗമായിരുന്നു

Gitanjali Aiyar
Gitanjali Aiyar
ഒരു കാലത്ത് ഇന്ത്യൻ ടെലിവിഷന്റെ പ്രധാന മുഖങ്ങളിൽ ഒരാളായിരുന്ന ഗീതാഞ്ജലി അയ്യര്‍ അന്തരിച്ചു.71 വയസായിരുന്നു. രാജ്യത്തെ ആദ്യകാല ടെലിവിഷൻ വാര്‍ത്താ അവതാരകരിൽ പ്രമുഖയായിരുന്നു.
ദൂരദര്‍ശനിലെ ആദ്യത്തെ ഇംഗ്ലീഷ് വാര്‍ത്താ അവതാരകരില്‍ മുൻ നിരക്കാരിയായിരുന്ന മൂന്ന് പതിറ്റാണ്ടോളം ദൂരദര്‍ശന്‍റെ ഭാഗമായിരുന്നു. ദേശീയ മാധ്യമരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അവര്‍ 1971-ലാണ് ദൂരദര്‍ശനില്‍ ചേരുന്നത്. ഒരു കാലത്ത് സിനിമാ താരങ്ങളേക്കാളേറെ ആരാധകരുള്ള മാധ്യമപ്രവര്‍ത്തകയായിരുന്ന ഗീതാഞ്ജലി അയ്യര്‍ മികച്ച വാര്‍ത്ത അവതാരകയ്ക്കുള്ള പുരസ്‌കാരം 4 തവണ നേടിയിട്ടുണ്ട്.
കൊൽക്കത്തയിലെ ലൊറെറ്റോ കോളേജിൽ നിന്ന് ബിരുദവും നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ഡിപ്ലോമയും നേടിയ ഗീതാഞ്ജലി അയ്യര്‍  ടിവിയിൽ വാർത്ത വായിക്കുന്നതിന് മുമ്പ്  ആകാശവാണിയിൽ വാർത്താ വായനക്കാരിയായിരുന്നു.വാർത്താ വായനയിൽ നിന്ന് അവർ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ്, ഗവൺമെന്റ് ലെയ്സൺ , മാർക്കറ്റിംഗ് മേഖലയിലേക്ക് കടന്നു. 1989-ൽ, മികച്ച വനിതകൾക്കുള്ള ഇന്ദിരാഗാന്ധി പ്രിയദർശിനി അവാർഡ് നേടി.
advertisement
മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ പല്ലവി അയ്യർ, ശേഖർ അയ്യർ, റുസ്തം അയ്യർ എന്നിവരാണ് മക്കൾ.
Summery : Prominent news presenter Gitanjali Aiyar passed away. Spanning over three decades as national broadcaster, she was one of the first English news presenters in the country. She joined Doordarshan in 1971 and received the best anchor award four times.
മലയാളം വാർത്തകൾ/ വാർത്ത/India/
പ്രശസ്ത വാര്‍ത്താ അവതാരക ഗീതാഞ്ജലി അയ്യര്‍ അന്തരിച്ചു
Next Article
advertisement
Monthly Horoscope October 2025 | കരിയര്‍ പുരോഗതിയും സാമൂഹിക ബന്ധങ്ങളില്‍ വളര്‍ച്ചയും ഉണ്ടാകും ; സ്വപ്നങ്ങൾ യാഥാർത്ഥ്യമാകും : മാസഫലം അറിയാം
കരിയര്‍ പുരോഗതിയും സാമൂഹിക ബന്ധങ്ങളില്‍ വളര്‍ച്ചയും ഉണ്ടാകും ; സ്വപ്നങ്ങൾ യാഥാർത്ഥ്യമാകും : മാസഫലം അറിയാം
  • മിഥുനം രാശിക്കാര്‍ക്ക് കരിയര്‍ പുരോഗതിയും സാമൂഹിക ബന്ധങ്ങളില്‍ വളര്‍ച്ചയും കാണാന്‍ കഴിയും.

  • ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതിയും പ്രണയത്തില്‍ ഐക്യവും കാണാനാകും.

  • കുംഭം രാശിക്കാര്‍ ആത്മീയമായും സാമൂഹികമായും വളരും. മൊത്തത്തിലുള്ള ക്ഷേമം ശ്രദ്ധിക്കുക.

View All
advertisement