കെപി ശശികല അറസ്റ്റില്‍; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

Last Updated:
തിരുവനന്തപുരം: ഹിന്ദു ഐക്യ വേദി സംസ്ഥാന അധ്യക്ഷയും ശബരിമല കര്‍മ്മസമിതി വര്‍ക്കിങ്ങ് ചെയര്‍പേഴ്‌സണുമായ കെപി ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തു. മരക്കൂട്ടത്തുവെച്ചായിരുന്നു അറസ്റ്റ്. തിരിച്ച് പോകണമെന്ന പൊലീസ് നിര്‍ദേശം അനുസരിക്കാത്തതിനെത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മ്മ സമിതിയും സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഹര്‍ത്താലിന് ആഹ്വാനം.
പട്ടികജാതി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പി.സുധീറും സന്നിധാനത്ത് നിന്ന് അറസ്റ്റിലായിട്ടുണ്ട്. ശബരിമലയിലെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ശന നടപടികളുമായാണ് പൊലീസ് നീങ്ങുന്നത്. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഭാര്‍ഗവ റാമിനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പമ്പയിലെത്തിയ ഭാര്‍ഗവ റാമിനെ കരുതല്‍ തടങ്കലില്‍ സൂക്ഷിക്കുകയായിരുന്നു. ഇന്നലെ രാവിലെ ഇടുക്കിയിലെ മൂന്ന് ബിഎംഎസ് പ്രവര്‍ത്തകരെയും പൊലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു.
advertisement
ഇതിനിടെ, സന്നിധാനത്ത് പൊലീസ് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. സന്നിധാനത്തെ അപ്പം, അരവണ കൗണ്ടറുകള്‍ക്കും കടകള്‍ക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് വിവാദമായത്. രാത്രി നട അടച്ചു കഴിഞ്ഞാല്‍ എല്ലാ കടകളും അടയ്ക്കണം. വൈകുന്നേരങ്ങളില്‍ മുറികള്‍ വാടകയ്ക്ക് കൊടുക്കരുത്. അപ്പം-അരവണ കൗണ്ടറുകള്‍ രാത്രി പത്തിനും അന്നദാന കൗണ്ടര്‍ 11നും അടയ്ക്കണം. ഇങ്ങനെ നീണ്ടു പൊലീസിന്റെ നിയന്ത്രണങ്ങള്‍. എന്നാല്‍ ഇതില്‍ പലതും നടപ്പാക്കാന്‍ പറ്റില്ലെന്ന് ദേവസ്വം ബോര്‍ഡ് നിലപാടെടുത്തതോടെ പൊലീസ് അയയുകയായിരുന്നു.
advertisement
രാത്രി പത്തുമണിക്ക് കടയടക്കണം എന്ന നിലയില്‍ പൊലീസ് നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ഡി ജി പി ലോക്നാഥ് ബെഹ്റ അറിയിച്ചു. അതേസമയം മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി പൊലീസിന് ഡ്രസ്‌കോഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
അതേസമയം ശബരിമല ദര്‍ശനത്തിനായി കേരളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി മുംബൈയിലേക്കു മടങ്ങുകയും ചെയ്തു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് ഇവര്‍ മടങ്ങിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെപി ശശികല അറസ്റ്റില്‍; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍
Next Article
advertisement
തിരുനാവായയിലെ കുംഭമേളയുടെ ഒരുക്കങ്ങള്‍ തടഞ്ഞ് സര്‍ക്കാര്‍; അനുമതി തേടിയിട്ടില്ലെന്ന് അധികൃതർ
തിരുനാവായയിലെ കുംഭമേളയുടെ ഒരുക്കങ്ങള്‍ തടഞ്ഞ് സര്‍ക്കാര്‍; അനുമതി തേടിയിട്ടില്ലെന്ന് അധികൃതർ
  • മഹാമാഘ മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ റവന്യൂ വകുപ്പ് തടഞ്ഞതില്‍ സംഘാടകര്‍ പ്രതിഷേധം അറിയിച്ചു

  • നദീതീര സംരക്ഷണ നിയമം ലംഘിച്ച് അനുമതിയില്ലാതെ നിര്‍മാണ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപണം

  • തിരുനാവായയിലെ കുംഭമേളയ്ക്ക് അനുമതി തേടിയിട്ടില്ലെന്ന് അധികൃതര്‍; സംഘാടകര്‍ വ്യത്യസ്ത നിലപാട് വ്യക്തമാക്കി

View All
advertisement