സ്‌ഫോടകവസ്തു പാക് സൈന്യത്തിന്റേത്; 300 കിലോ ഉപയോഗിച്ചിട്ടില്ല; മാസങ്ങള്‍ക്കു മുന്നേയെത്തിച്ചു
Last Updated:
50-70കിലോ ആർഡിഎക്‌സ് മാത്രമേ ഉപയോഗിച്ചിട്ടുള്ളു
ന്യൂഡല്‍ഹി: പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ഉപയോഗിച്ചത് പാക് സൈന്യത്തിന്റെ സ്‌ഫോടക വസ്തു. സ്‌ഫോടക വസ്തുക്കള്‍ പാക് സൈന്യത്തില്‍ നിന്ന് ലഭ്യമാക്കിയതാണെന്ന് ഫോറന്‍സിക് വിദഗ്ദരാണ് വ്യക്തമാക്കിയത്. ഭീകരര്‍ ആക്രമണത്തിന് ഉപയോഗിച്ചത് ഇക്കോ വാനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആദ്യം കരുതിയത് പോലെ 300 കിലോ സ്‌ഫോടക വസ്തു ഉപയോഗിച്ചിട്ടില്ലെന്നും 50- 70കിലോ ആര്‍ഡിഎക്സ് മാത്രമേ ഉപയോഗിച്ചിട്ടുള്ളൂവെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്ഫോടക വസ്തുക്കള്‍ മാസങ്ങള്‍ക്ക് മുമ്പേ ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Also Read: പുല്‍വാമ: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച JNU മുന്‍ നേതാവിനെതിരേ കേസെടുത്തു
ആക്രമണം നടന്ന സ്ഥലത്തിന്റെ 5- 7കിലോമീറ്റര്‍ പരിധിയിലാണ് ഇത് സ്‌ഫോടനത്തിനായി ക്രമീകരിച്ചത്. ബോംബ് നിര്‍മ്മാണത്തില്‍ പരിശീലനം ലഭിച്ച ഒന്നില്‍ കൂടുതല്‍ ആളുകള്‍ ആക്രമണത്തിനായി ഇന്ത്യയില്‍ എത്തിയതായും വിലയിരുത്തുന്നു.
advertisement
ഫെബ്രുവരി 14 ന് വൈകീട്ടായിരുന്നു സിആര്‍പിഎഫ് വാഹന വ്യൂഹത്തിനു നേരെ സ്‌ഫോട വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ച കയറ്റുന്നത്. ആക്രമത്തില്‍ മലയാളിയുള്‍പ്പെടെ 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 19, 2019 7:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
സ്‌ഫോടകവസ്തു പാക് സൈന്യത്തിന്റേത്; 300 കിലോ ഉപയോഗിച്ചിട്ടില്ല; മാസങ്ങള്‍ക്കു മുന്നേയെത്തിച്ചു


