നടൻ വിജയിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു; പാനൂരിലെ വീട്ടിൽ വച്ച് നടക്കുന്ന ചോദ്യം ചെയ്യൽ 15 മണിക്കൂർ പിന്നിട്ടു

എന്നാൽകേന്ദ്ര സർക്കാരിനെതിരേ അടുത്തകാലത്തു വിജയ് നടത്തിയ ചില പരാമർശങ്ങൾ, മെർസൽ സിനിമ മുതൽ തുടങ്ങിയ ബിജെപിയുടെ വൈരം ഇതൊക്കെ കണക്കിലെടുത്ത് ഇതിനെ രാഷ്ട്രീയമായി വിലയിരുത്തുന്നവരുമുണ്ട്.

News18 Malayalam | news18
Updated: February 6, 2020, 6:59 AM IST
നടൻ വിജയിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു; പാനൂരിലെ വീട്ടിൽ വച്ച് നടക്കുന്ന ചോദ്യം ചെയ്യൽ 15 മണിക്കൂർ പിന്നിട്ടു
Vijay
  • News18
  • Last Updated: February 6, 2020, 6:59 AM IST
  • Share this:
ചെന്നൈ: തമിഴ് നടൻ വിജയിയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസം വൈകിട്ടോടെ ചെന്നൈ പാനൂരിലുള്ള താരത്തിന്റെ വീട്ടിൽ വച്ച് ആരംഭിച്ച ചോദ്യം ചെയ്യൽ 15 മണിക്കൂർ പിന്നിട്ടു. വിജയുടെതായി അവസാനം പുറത്തിറങ്ങിയ ബിഗിൽ എന്ന ചിത്രത്തിന്റെ നിർമ്മാണ കമ്പനിയായ എജിഎസിന്റെ പണമിടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്തത്. മാസ്റ്റേഴ്സ് എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയാണ് ഇതിനായി സമന്‍സ് കൈമാറിയത്.

Also Read-തമിഴ് സൂപ്പർതാരം വിജയ് ആദായനികുതി വകുപ്പിന്റെ കസ്റ്റഡിയിൽ

തുടർന്ന് താരത്തെ ചോദ്യം ചെയ്യലിനായി ഉദ്യോഗസ്ഥർ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ബിഗിൽ നിർമ്മാതാക്കളായ എജിഎസ് ഫിലിംസിന്റെ ചെന്നൈയില്‍ ഉള്‍പ്പടെയുള്ള ഓഫീസുകളില്‍ കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. പിന്നാലെയാണ് വിജയിയെ ചോദ്യം ചെയ്യാൻ കൂട്ടിക്കൊണ്ടുപ്പോയത്.

Also Read-ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത നടൻ വിജയ്‌യിനെ ചെന്നെയിലെ വീട്ടിലെത്തിച്ചു; ചോദ്യം ചെയ്യൽ തുടരുന്നു

കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായിരുന്നു വിജയിക്കെതിരായ ആദായനികുതി വകുപ്പിന്റെ നടപടി. അനധികൃത സ്വത്തുണ്ടെന്നതാണ് ആദായനികുതി വകുപ്പിനെ ഇത്തരമൊരു നടപടിയിലേക്കു നയിച്ചതെന്നാണ് സംശയം ഉയരുന്നത്. എന്നാൽകേന്ദ്ര സർക്കാരിനെതിരേ അടുത്തകാലത്തു വിജയ് നടത്തിയ ചില പരാമർശങ്ങൾ, മെർസൽ സിനിമ മുതൽ തുടങ്ങിയ ബിജെപിയുടെ വൈരം ഇതൊക്കെ കണക്കിലെടുത്ത് ഇതിനെ രാഷ്ട്രീയമായി വിലയിരുത്തുന്നവരുമുണ്ട്.
First published: February 6, 2020, 6:58 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading