'മോദി ഇന്ത്യയെ രണ്ടായി വിഭജിക്കാൻ ആഗ്രഹിക്കുന്നു; സമ്പന്നരുടെ ഇന്ത്യയെന്നും ദരിദ്രരുടെ ഇന്ത്യയെന്നും': രാഹുൽ ഗാന്ധി

Last Updated:

സമ്പന്നരുടെ ഇന്ത്യ, കർഷകരുടെയും ദരിദ്രരുടെയും ഇന്ത്യ എന്നിങ്ങനെ രണ്ട് ഇന്ത്യയെ സൃഷ്ടിക്കാനാണ് മോദി ശ്രമിക്കുന്നത്.

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശനങ്ങളാണ് കൊച്ചിയിലെ പ്രസംഗത്തിൽ രാഹുൽ ഗാന്ധി ഉന്നയിച്ചത്. ഇന്ത്യയെ രണ്ടായി വിഭജിക്കാനാണ് നരേന്ദ്ര മോദി ആഗ്രഹിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മോദി ആഗ്രഹിക്കുന്നത് സമ്പത്തിന്‍റെ അടിസ്ഥാനത്തിൽ രാജ്യത്തെ രണ്ടു കഷണമായി വിഭജിക്കണമെന്നാണ്. സമ്പന്നരുടെ ഇന്ത്യ, കർഷകരുടെയും ദരിദ്രരുടെയും ഇന്ത്യ എന്നിങ്ങനെ രണ്ട് ഇന്ത്യയെ സൃഷ്ടിക്കാനാണ് മോദി ശ്രമിക്കുന്നത്.
നരേന്ദ്ര മോദി ഇന്ത്യയുടെ അഞ്ചു വർഷം പാഴാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഓരോ വർഷവും രണ്ടു കോടി തൊഴിൽ വാഗ്ദാനം ചെയ്തു. കഴിഞ്ഞ അഞ്ചു വർഷം മോദി ബിസിനസ് ഉറപ്പു നൽകിയത് സ്വന്തക്കാരായ 15 സുഹൃത്തുക്കൾക്കാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. യുവാക്കൾക്ക് ജോലി വാഗ്ദാനം ചെയ്ത് മോദി വഞ്ചിച്ചു.
കഴിഞ്ഞ അഞ്ചു വർഷമായി ജനങ്ങൾ ഈ തമാശ കണ്ടു കൊണ്ടിരിക്കുകയാണ്. രാജ്യത്തെ പ്രധാനപ്പെട്ട സ്ഥാപനങ്ങളെ മോദി തകർത്തു. സുപ്രീംകോടതിയിലെ നാല് ജഡ്ജിമാർ പുറത്തുവന്ന് മാധ്യമങ്ങളോട് സംസാരിച്ചു. നരേന്ദ്രമോദിയും അമിത് ഷായും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല എന്നാണ് അവർ പറഞ്ഞത്. സി.ബി ഐ തലവനെ എന്തിനാണ് അർദ്ധരാത്രി മോദി നീക്കിയതെന്നും രാഹുൽ ചോദിച്ചു.
advertisement
ഫ്രഞ്ച് പ്രസിഡന്‍റ് പറഞ്ഞത് മോദി പറഞ്ഞിട്ടാണ് അനിൽ അംബാനിക്ക് കരാർ നൽകിയത് എന്നാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി അഴിമതിക്കാരനാണ്. സി.ബി.ഐ തലവനെ മോദി മാറ്റിയത് സ്വയം രക്ഷിക്കാനാണ്. റഫേൽ ഇടപാടിൽ തനിക്കൊന്നും അറിയില്ല എന്നാണ് മുൻ പ്രതിരോധമന്ത്രി മനോഹർ പരീഖ് പറഞ്ഞത്. ഇന്ത്യയുടെ സാമ്പത്തികനട്ടെല്ല് മോദി തകർത്തു. ജി.എസ്.ടി വലിയ പരാജയമായിരുന്നു. നോട്ട് നിരോധനം രാജ്യത്തിന്‍റെ സാമ്പത്തികഭദ്രത തകർത്തു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജി.എസ്.ടി പുനസംഘടിപ്പിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
'മോദി ഇന്ത്യയെ രണ്ടായി വിഭജിക്കാൻ ആഗ്രഹിക്കുന്നു; സമ്പന്നരുടെ ഇന്ത്യയെന്നും ദരിദ്രരുടെ ഇന്ത്യയെന്നും': രാഹുൽ ഗാന്ധി
Next Article
advertisement
കൊല്ലത്ത് കലോത്സവം നടക്കുന്ന വേദി തകർന്നു; അധ്യാപികയ്ക്കും രണ്ട് വിദ്യാർഥികൾക്കും പരിക്ക്
കൊല്ലത്ത് കലോത്സവം നടക്കുന്ന വേദി തകർന്നു; അധ്യാപികയ്ക്കും രണ്ട് വിദ്യാർഥികൾക്കും പരിക്ക്
  • പരവൂർ പൂതക്കുളം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ കലോത്സവ വേദി തകർന്നു, മൂന്നു പേർക്ക് പരിക്ക്.

  • ശക്തമായ കാറ്റിലും മഴയിലും താത്കാലിക പന്തൽ തകർന്നതോടെ അധ്യാപികയും വിദ്യാർഥികളും പരിക്കേറ്റു.

  • ഗുരുതരമായി പരിക്കേറ്റ അധ്യാപിക രശ്മിയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

View All
advertisement