ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പരിപാടിയിൽ നിന്ന് വിട്ടുനിന്ന് രാഹുലും ഖാർഗെയും; അനാദരവെന്ന വിമശനവുമായി ബിജെപി
- Published by:Nandu Krishnan
- news18-malayalam
Last Updated:
രാഹുൽ ഗാന്ധിയുടെ അസാന്നിധ്യം രാജ്യത്തെയും സായുധ സേനയെയും അപമാനിക്കുന്നതാണെന്ന് ബിജെപി
ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പരിപാടിയിൽ നിന്ന് കോൺഗ്രസിന്റെ മുൻനിര നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും വിട്ടു നിന്നതിനെ വിമർശിച്ച് ബിജെപി. പ്രധാനമന്ത്രിയുടെ സ്ഥാനത്തോടും, പതാകയോടും, ഏറ്റവും പ്രധാനമായി, സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ പ്രമേയമായ 'ഓപ്പറേഷൻ സിന്ദൂറിനോടുമുള്ള അനാദരവാണെന്നാണ് ബിജെപി ഇതിനെ വിശേഷിപ്പിച്ചത്. രാഹുൽ ഗാന്ധിയുടെ അസാന്നിധ്യം രാജ്യത്തെയും സായുധ സേനയെയും അപമാനിക്കുന്നതാണെന്ന് പാർട്ടി വക്താവ് ഷെഹ്‌സാദ് പൂനവല്ല ആരോപിച്ചു.
അതേസമയം, ഡൽഹിയിലെ ഇന്ദിരാ ഭവനിൽ കോൺഗ്രസ് പ്രവർത്തകരുടെയും മുതിർന്ന നേതാക്കളുടെയും പതാക ഉയർത്തൽ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തു. തലസ്ഥാനത്തുടനീളമുള്ള പാർട്ടി പ്രവർത്തകർ പങ്കെടുത്ത പരിപാടിയിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ദേശീയ പതാക ഉയർത്തി. ഇതിന്റെ ചിത്രങ്ങളും കോൺഗ്രസ് പുറത്തുവിട്ടു.
കഴിഞ്ഞ വർഷം ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയെ പിൻ നിരയിൽ ഇരുത്തിയത് വിവാദമായിരുന്നു.മന്ത്രിമാർ മുൻ നിരയിൽ ഇരിക്കുമ്പോൾ പ്രതിപക്ഷ നേതാവിനെ
advertisement
പിന്നിൽ ഇരുത്തി അനാദരവ് കാണിച്ചതിൽ കോൺഗ്രസിലെ പലരും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയെ ലക്ഷ്യം വച്ചല്ല അങ്ങനെ ചെയ്തതെന്നും മുൻ നിര സീറ്റുകൾആദരിക്കപ്പെടുന്ന ഒളിമ്പ്യൻമാർക്കായി നീക്കിവച്ചതാണെന്നുമായിരുന്നു പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയത്.
പ്രധാനമന്ത്രിയുടെ പരിപാടികൾ കോൺഗ്രസ് ബഹിഷ്‌കരിക്കുകയോ വിട്ടുനിൽക്കുകയോ ചെയ്യുന്നത് ഇതാദ്യമല്ല. പുതിയ പാർലമെന്റ് മന്ദിരത്തിന് വേണ്ടി നടന്ന 'ഭൂമി പൂജ'യിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിരുന്നില്ല. ബിജെപിയുടെ പരിപാടിയാണെന്നും മതവികാരങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും ആരോപിച്ച് രാമമന്ദിർ പ്രാൺ പ്രതിഷ്ഠയിൽ നിന്നും കോൺഗ്രസ് നേതാക്കൽ വിട്ടുനിന്നിരുന്നു. ഓപ്പറേഷൻ സിന്ദൂറുമായി രാഹുൽ ഗാന്ധി ഉന്നയിച്ച നിരവധി ചോദ്യങ്ങൾക്കും കോൺഗ്രസ് വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. പാകിസ്ഥാനെ ധൈര്യപ്പെടുത്തുന്ന തരത്തിലുള്ള ദേശവിരുദ്ധമായ ചോദ്യങ്ങളാണ് രാഹുൽ ഗാന്ധി ഉന്നയിച്ചതെന്നായിരുന്നു ബിജെപിയുടെ ആരോപണം.
advertisement
summery; The BJP has criticized the abstention of senior Congress leaders Rahul Gandhi and Mallikarjun Kharge from the Independence Day event at the Red Fort. The BJP termed it as disrespectful to the Prime Minister's position, the flag and most importantly, the theme of the Independence Day celebrations, 'Operation Sindoor'.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 15, 2025 3:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പരിപാടിയിൽ നിന്ന് വിട്ടുനിന്ന് രാഹുലും ഖാർഗെയും; അനാദരവെന്ന വിമശനവുമായി ബിജെപി