Rahul Gandhi News LIVE: 'ചോദ്യങ്ങൾ തുടരും; ജയിലിനെ ഭയക്കുന്നില്ല'; മോദി-അദാനി ബന്ധം ആവർത്തിച്ച് രാഹുൽ ഗാന്ധി

Last Updated:

പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധി

Rahul Gandhi News Live Updates : പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ചോദ്യങ്ങൾ തുടരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍. എഐസിസി ആസ്ഥാനത്താണ് വാർത്താസമ്മേളനം. അതേസമയം, രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. സൂറത്ത് സിജെഎം കോടതി വിധിക്കെതിരെ തിങ്കളാഴ്ചയോ , ചൊവ്വാഴ്ചയോ അപ്പീൽ നല്കാൻ ആണ് കോൺഗ്രസ് തീരുമാനം. വിചാരണ കോടതി വിധിയിൽ പിഴവുകൾ ഉണ്ടെന്നാകും രാഹുൽ ചൂണ്ടിക്കാണിക്കുക. കർണാടക നിയമസഭാ തെരെഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഒപ്പം വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കുന്നുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/India/
Rahul Gandhi News LIVE: 'ചോദ്യങ്ങൾ തുടരും; ജയിലിനെ ഭയക്കുന്നില്ല'; മോദി-അദാനി ബന്ധം ആവർത്തിച്ച് രാഹുൽ ഗാന്ധി
advertisement
നാലര വർഷത്തിന് ശേഷം ആലപ്പുഴ ജില്ലയിലെ സർക്കാർ പരിപാടിയിൽ ജി. സുധാകരന്റെ ചിത്രം
നാലര വർഷത്തിന് ശേഷം ആലപ്പുഴ ജില്ലയിലെ സർക്കാർ പരിപാടിയിൽ ജി. സുധാകരന്റെ ചിത്രം
  • ജി. സുധാകരന്റെ ചിത്രം നാലര വർഷത്തിന് ശേഷം ആലപ്പുഴയിലെ സർക്കാർ പരിപാടിയിൽ പ്രത്യക്ഷപ്പെട്ടു.

  • 50 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച നാലുചിറ പാലം 27ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

  • പാലം തുറന്നാൽ, അമ്പലപ്പുഴ-തിരുവല്ല പാതയും എൻ‌എച്ച് 66യും ബന്ധിപ്പിച്ച് ഗതാഗതം മെച്ചപ്പെടുത്തും.

View All
advertisement