'അയോഗ്യനാക്കപ്പെട്ട എംപി'; ട്വിറ്റര്‍ ബയോ മാറ്റി രാഹുല്‍ ഗാന്ധി

Last Updated:

രാഹുൽ ഗാന്ധി ലോക്‌സഭ എംപി എന്ന ബയോ, അയോഗ്യനാക്കപ്പെട്ട എംപി എന്നാക്കി മാറ്റിയത്.

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി ട്വിറ്റര്‍ ബയോയില്‍ അയോഗ്യനാക്കപ്പെട്ട എംപി എന്നാക്കി മാറ്റി. മോദി പരാമര്‍ശത്തില്‍ സൂറത്ത് കോടതി രാഹുല്‍ഗാന്ധിയെ രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചതിനു പിന്നാലെ ലോക്‌സഭ സെക്രട്ടേറിയറ്റ് രാഹുലിനെ അയോഗ്യനാക്കി വിജ്ഞാപനവും പുറപ്പെടുവിച്ചിരുന്നു.
ഇതിനെ തുടർന്നാണ് രാഹുൽ ഗാന്ധി ലോക്‌സഭ എംപി എന്ന ബയോ, അയോഗ്യനാക്കപ്പെട്ട എംപി എന്നാക്കി മാറ്റിയത്. ഈ വിധിക്കെതിരെ മേൽ കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. നിയമനടപടിക്കൊപ്പം രാഷ്ട്രീയമായ പ്രതിഷേധത്തിനും കോണ്‍ഗ്രസ് ആഹ്വാനം നല്‍കിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനം നടന്നുവരുകയാണ്. ഡല്‍ഹി രാജ്ഘട്ടില്‍ ഞായറാഴ്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ സത്യഗ്രഹസമരവും പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സത്യഗ്രഹ സമരത്തിന് അനുമതി നിഷേധിച്ച ഡല്‍ഹി പൊലീസ് രാജ്ഘട്ടില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസ് അനുമതി നിഷേധിച്ചതിന് പിന്നില്‍ ബിജെപിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/India/
'അയോഗ്യനാക്കപ്പെട്ട എംപി'; ട്വിറ്റര്‍ ബയോ മാറ്റി രാഹുല്‍ ഗാന്ധി
Next Article
advertisement
തൃശ്ശൂരിൽ പ്രതിയെ പിടികൂടാനെത്തിയ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു
തൃശ്ശൂരിൽ പ്രതിയെ പിടികൂടാനെത്തിയ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു
  • പ്രതിയെ പിടികൂടാനെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു

  • ചാവക്കാട് സ്വദേശി നിസാർ ആണ് പോലീസ് സംഘത്തെ ആക്രമിച്ചത്

  • പരിക്കേറ്റ ഉദ്യോഗസ്ഥരെ തൃശ്ശൂരിലെ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

View All
advertisement