രാഹുലിനെ കാണാന്‍ ഇപ്പോള്‍ സദ്ദാം ഹുസൈനെ പോലെയുണ്ട്; പരിഹസിച്ച് അസം മുഖ്യമന്ത്രി
- Published by:Anuraj GR
- trending desk
Last Updated:
എന്തിനാണ് രാഹുല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നതെന്നും തെരഞ്ഞെടുപ്പ് അടുത്തിട്ടും ഗുജറാത്തില്‍ ഒരു വേദിയില്‍ പോലും രാഹുലിനെ കാണാനില്ലല്ലോ എന്നും ഹിമന്ത പരിഹസിച്ചു
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ പരസ്യ വിമര്‍ശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. രാഹുലിനെ കാണാന്‍ ഇപ്പോള്‍ സദ്ദാം ഹുസൈനെ പോലെയുണ്ടെന്നാണ് ഹിമന്ത ബിശ്വ ശര്‍മ്മ പറയുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍, സംസ്ഥാനത്ത് സംഘടിപ്പിച്ച ബിജെപി റാലിയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
എന്തിനാണ് രാഹുല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നത് എന്നും തെരഞ്ഞെടുപ്പ് അടുത്തിട്ടും ഗുജറാത്തില്‍ ഒരു വേദിയില്‍ പോലും രാഹുലിനെ കാണാനില്ലല്ലോ എന്നും ഹിമന്ത പരിഹസിച്ചു.
' ഗുജറാത്തില്‍ ഒരിടത്ത് പോലും രാഹുല്‍ ഗാന്ധിയെ കണ്ടിട്ടില്ല. വല്ലപ്പോഴും എത്തുന്ന ഒരു ഗസ്റ്റ് അധ്യാപകനെ പോലെയാണ് രാഹുലിന്റെ പെരുമാറ്റം. ഹിമാചല്‍പ്രദേശ് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനു വേണ്ടി അദ്ദേഹം പ്രചരണം നടത്തിയിട്ടില്ല. അടുത്തൊന്നും തെരഞ്ഞെടുപ്പ് ഇല്ലാത്ത സംസ്ഥാനങ്ങളില്‍ വെറുതെ കയറിയിറങ്ങുകയാണ് അദ്ദേഹം. പരാജയ ഭീതി കൊണ്ടാകാം ഇങ്ങനെ ചെയ്യുന്നത്,' ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
advertisement
രാഹുലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയില്‍ ബോളിവുഡ് താരങ്ങള്‍ പങ്കെടുത്തതിനെയും ഹിമന്ത രൂക്ഷമായി വിമര്‍ശിച്ചു. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ ബോളിവുഡ് അഭിനേതാക്കള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം ചിലപ്പോള്‍ പണം വാഗ്ദാനം ചെയ്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. പൂജ ഭട്ട്, അമോല്‍ പലേക്കര്‍ എന്നിവര്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തിരുന്നു. ഈ സംഭവത്തെയാണ് ഹിമന്ത രൂക്ഷമായി വിമര്‍ശിച്ചത്.
അതേസമയം ധന്‍സുരയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ രാജ്യത്ത് ലൗ ജിഹാദ് വര്‍ധിക്കുന്നുവെന്നും അതിനെതിരെ നിയമനിര്‍മ്മാണം നടത്തണമെന്നും ഹിമന്ത പറഞ്ഞിരുന്നു. ഡല്‍ഹിയില്‍ അഫ്താബ് പൂനാവാല എന്ന ചെറുപ്പകാരന്‍ തന്റെ കാമുകിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ഉപേക്ഷിച്ച സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു ഹിമന്തയുടെ വിമര്‍ശനം.
advertisement
സംഭവം ലൗ ജിഹാദിന് സമാനമായി പരിഗണിക്കണമെന്നും ഹിമന്ത ആവശ്യപ്പെട്ടിരുന്നു. പൊലീസ് ചോദ്യം ചെയ്യലില്‍ താന്‍ ഹിന്ദു പെണ്‍കുട്ടികളുമായി മാത്രമാണ് ഡേറ്റിംഗ് നടത്തിയിരുന്നത് എന്ന ഡല്‍ഹി കേസ് പ്രതി അഫ്താബിന്റെ മൊഴി ചൂണ്ടിക്കാട്ടിയായിരുന്നു ഹിമന്തയുടെ വിമര്‍ശനം. ഹിന്ദു പെണ്‍കുട്ടികള്‍ വളരെ ഇമോഷണല്‍ ആണെന്നും അതുകൊണ്ടാണ് അവരുമായി മാത്രം ഡേറ്റിംഗില്‍ ഏര്‍പ്പെട്ടതെന്നുമായിരുന്നു അഫ്താബ് പറഞ്ഞത്.
അതേസമയം രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്‌ക്കെതിരെ വിമര്‍ശനവുമായി നിരവധി ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. 3570 കിലോമീറ്റര്‍ ദൂരം താണ്ടുന്ന യാത്രയാണ് ഭാരത് ജോഡോ യാത്ര. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഈ ക്യാംപെയ്‌ന് തുടക്കം കുറിച്ചത്. ഏകദേശം 5 മാസമെടുത്ത് 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും യാത്ര കടന്നുപോകും. രാവിലെ 7 മണി മുതല്‍ 10.30 വരെയും ഉച്ച തിരിഞ്ഞ് 3.30 മുതല്‍ 6.30 വരെയും രണ്ട് ബാച്ച് ആയാണ് യാത്ര മുന്നോട്ട് നീങ്ങുന്നത്.
advertisement
ഭാരത് ജോഡോയാത്രികരുടെ ശരാശരി പ്രായം 38 വയസ്സാണ്. ഇവരില്‍ 30 ശതമാനം പേരും സ്ത്രീകളാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 23, 2022 6:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
രാഹുലിനെ കാണാന്‍ ഇപ്പോള്‍ സദ്ദാം ഹുസൈനെ പോലെയുണ്ട്; പരിഹസിച്ച് അസം മുഖ്യമന്ത്രി