പ്രവാസികൾ നാട്ടിലെത്താൻ വൈകും; കോടതിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രസർക്കാർ
- Published by:user_49
- news18india
Last Updated:
ചികിത്സക്ക് പോലും പണമില്ലാതെ ഇന്ത്യക്കാർ വിദേശത്ത് കഴിയുന്നത് ഗൗരവത്തിലെടുക്കണമെന്ന് കോടതി
കൊച്ചി: പ്രവാസികളായ ഇന്ത്യക്കാരെ ഇപ്പോൾ നാട്ടിലെത്തിക്കാനാവില്ലെന്ന നിലപാട് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ ആവർത്തിച്ചു. ലോക്ക്ഡൗൺ കാലത്ത് രാജ്യത്തും വിദേശത്തുമുള്ള ഇന്ത്യക്കാർ നിലവിലുള്ള സ്ഥലങ്ങളിൽ തുടരാനാണ് നിർദേശിച്ചിട്ടുള്ളതെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയിലും സമാനമായ കേസ് വന്നപ്പോൾ കേന്ദ്രം ഇതേ നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാൽ ചികിത്സക്ക് പോലും പണമില്ലാതെ ഇന്ത്യക്കാർ വിദേശത്ത് കഴിയുന്നത് ഗൗരവത്തിലെടുക്കണമെന്ന് കോടതി പരാമർശിച്ചു.
You may also like:ലോക്ക് ഡൗൺ മാർഗരേഖയായി: കേരളത്തിൽ 4 സോണുകൾ; ജില്ല വിട്ടുള്ള യാത്രയ്ക്ക് നിരോധനം [NEWS]ലോക്ക് ഡൗൺ മാർഗരേഖ: ഏപ്രില്‍ 20 മുതൽ ഒറ്റ, ഇരട്ട അക്ക വാഹനങ്ങൾ; ക്രമീകരണം ഇങ്ങനെ [NEWS]സംസ്ഥാനത്തെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ ഏപ്രില്‍ 20 മുതല്‍ തുറന്നുപ്രവര്‍ത്തിക്കും [NEWS]
കോവിഡ് ഭീതി രൂക്ഷമാകുന്നതിനും ലോക്ക്ഡൗൺ നടപ്പാക്കുന്നതിന് മുമ്പും ചില രാജ്യങ്ങളിൽ നിന്നുള്ളവരെ നാട്ടിലെത്തിച്ചിരുന്നു. എന്നാൽ നിലവിലെ രോഗബാധയും പരിമിത സൗകര്യങ്ങളുംവെച്ച് പ്രവാസികളെ കൊണ്ടുവരാനാകില്ലെന്ന് കേന്ദ്രസർക്കാർ വിശദീകരിച്ചു. സമാനവിഷയം സുപ്രീകോടതിയുടെ പരിഗണനയിലാണെന്നും കോടതി ഇടപെടരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 18, 2020 10:07 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രവാസികൾ നാട്ടിലെത്താൻ വൈകും; കോടതിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രസർക്കാർ