ന്യൂഡൽഹി: സൈനികരും നായകളും യോഗ ചെയ്യുന്ന പടം പങ്കുവെച്ച് രാഹുൽ ഗാന്ധി. ആർമി ഡോഗ് യൂണിറ്റ് യോഗ പ്രാക്ടീസ് ചെയ്യുന്ന പടം ട്വിറ്ററിൽ പങ്കുവെച്ച രാഹുൽ ഗാന്ധി അതിനൊപ്പം 'ന്യൂ ഇന്ത്യ' എന്ന് കുറിക്കുകയും ചെയ്തു. എന്നാൽ, ഈ ന്യൂ ഇന്ത്യയെന്ന പരാമർശത്തിൽ അമ്പരന്ന് നിൽക്കുകയാണ് സോഷ്യൽ മീഡിയ. ഒപ്പം, എന്താണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റിന്‍റെ പരാമർശത്തിന്‍റെ ഗൂഢാർത്ഥം അന്വേഷിക്കുകയും ചെയ്യുന്നു.
അന്താരാഷ്ട്ര യോഗദിനമായ ഇന്ന് രാവിലെ ആയിരുന്നു ഡിഫൻസ് സ്പോക്സ് പേഴ്സൺ ആർമി ഡോഗ് യൂണിറ്റ് യോഗ പ്രാക്ടീസ് ചെയ്യുന്ന ചിത്രം ട്വിറ്ററിൽ കുറിച്ചത്. 'അന്താരാഷ്ട്ര യോഗദിനത്തിനു വേണ്ടി യോഗ പ്രാക്ടീസ് ചെയ്യുന്ന ആർമി ഡോഗ് യൂണിറ്റ്' എന്ന കുറിപ്പോടു കൂടിയായിരുന്നു ചിത്രങ്ങൾ പങ്കുവെച്ചത്.
— Defence Spokesperson (@SpokespersonMoD) June 21, 2019
യോഗ ദിനത്തിന്‍റെ അന്ന് രാവിലെ ഏഴരയ്ക്കാണ് പ്രതിരോധ വക്താവിന്‍റെ ട്വിറ്റർ ഹാൻഡിലിൽ ഈ ചിത്രം ആദ്യമായി പോസ്റ്റ് ചെയ്ത്. ഇതുവരെ ആ ട്വീറ്റിന് ലഭിച്ചിരിക്കുന്നത് 11K ലൈക്ക് ആണ്. എന്നാൽ, ഇതേ ചിത്രം വെച്ച് ന്യൂ ഇന്ത്യ എന്ന ടൈറ്റിലോടെ വൈകുന്നേരം നാലേകാലിനാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്. ചുരുങ്ങിയ സമയത്തിനുള്ളിൽ 18K ആണ് ഈ ട്വീറ്റിന് ലഭിച്ചിരിക്കുന്ന ലൈക്ക്.
ഏതായാലും അമ്പരപ്പിനൊപ്പം രാഹുൽ ഗാന്ധി തന്‍റെ ട്വീറ്റിന്‍റെ ഗൂഢാർത്ഥം വെളിപ്പെടുത്തുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകർ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.