നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • വിദേശനിക്ഷേപ ചട്ടത്തില്‍ ഭേദഗതി; കേന്ദ്രത്തിന്​ നന്ദി അറിയിച്ച്‌​ രാഹുല്‍ ഗാന്ധി

  വിദേശനിക്ഷേപ ചട്ടത്തില്‍ ഭേദഗതി; കേന്ദ്രത്തിന്​ നന്ദി അറിയിച്ച്‌​ രാഹുല്‍ ഗാന്ധി

  സാമ്പത്തിക തകര്‍ച്ച മുതലാക്കി ഇന്ത്യന്‍ കമ്പനികളില്‍ വിദേശനിക്ഷേപകര്‍ വന്‍തോതില്‍ നിക്ഷേപം നടത്തുമെന്ന്​ രാഹുല്‍ മുന്നറിയിപ്പ്​ നല്‍കിയിരുന്നു

  രാഹുൽ ഗാന്ധി

  രാഹുൽ ഗാന്ധി

  • Share this:
   ന്യൂഡല്‍ഹി: വിദേശ നിക്ഷേപ ചട്ടത്തില്‍​ ഭേദഗതി വരുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ നന്ദിയറിയിച്ച്‌​ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ ഇടപെടലുണ്ടായില്ലെങ്കില്‍ സാമ്പത്തിക തകര്‍ച്ച മുതലാക്കി ഇന്ത്യന്‍ കമ്പനികളില്‍ വിദേശനിക്ഷേപകര്‍ വന്‍തോതില്‍ നിക്ഷേപം നടത്തുമെന്ന്​ രാഹുല്‍ മുന്നറിയിപ്പ്​ നല്‍കിയിരുന്നു.

   ത​​ന്റെ മുന്നറിയിപ്പ് പരിഗണിച്ച് നേരിട്ടുള്ള വിദേശ നി​ക്ഷേപ ചട്ടത്തില്‍ ഭേദഗതി വരുത്തിയ കേന്ദ്രസര്‍ക്കാറിനോട്​ നന്ദിയറിക്കുകയാണെന്ന്​ രാഹുല്‍ ഗാന്ധി ട്വീറ്റ്​ ചെയ്​തു. ​


   നേരിട്ടുള്ള വിദേശനിക്ഷേപ നയത്തില്‍ ഇന്ത്യ മാറ്റം വരുത്തിയിരുന്നു. ചൈനയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ കോവിഡ്​ 19 വൈറസ്​ ബാധ മുതലാക്കി വന്‍തോതില്‍ ഇന്ത്യന്‍ കമ്പനികളില്‍ നിക്ഷേപത്തിനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്​ തീരുമാനം. പുതിയ തീരുമാന പ്രകാരം ഇന്ത്യയുടെ അയല്‍രാജ്യങ്ങള്‍ കമ്പനികളില്‍ നിക്ഷേപം നടത്തു​മ്പോള്‍ കേന്ദ്രസര്‍ക്കാറി​​​ന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം.
   You may also like:കോവിഡ് മരണകണക്കിൽ ഞങ്ങളല്ല നമ്പർ വൺ; പക്ഷേ ചൈനയിലെ കോവിഡ് മരണസംഖ്യ യഥാർഥമല്ല; ട്രംപ്[NEWS]ചികിത്സയ്ക്കു കൊണ്ടുവരാനായില്ല; തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു [NEWS]എയർഇന്ത്യ ബുക്കിങ് തുടങ്ങി; സർവീസ് പുനഃരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് കേന്ദ്രസർക്കാർ [NEWS]
   Published by:user_49
   First published:
   )}