നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ട്രാക്കിൽ വീണ കുഞ്ഞിനെ രക്ഷിച്ച റെയിൽവേ പോയിന്റ്‌സ്മാൻ സമ്മാന തുകയുടെ പകുതി കുട്ടിയുടെ പഠനത്തിനായി നൽകും

  ട്രാക്കിൽ വീണ കുഞ്ഞിനെ രക്ഷിച്ച റെയിൽവേ പോയിന്റ്‌സ്മാൻ സമ്മാന തുകയുടെ പകുതി കുട്ടിയുടെ പഠനത്തിനായി നൽകും

  ഷെൽകെ ഉടൻ തന്നെ റെയിൽവേ ട്രാക്കിലേക്ക് കുതിച്ചെത്തുകയും കുട്ടിയെ രക്ഷിക്കുകയും ചെയ്തു. തിരികെ കയറാന്‍ കുട്ടി ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും കഴിയുന്നില്ലായിരുന്നെന്ന് സി സി ടി വി ദൃശ്യങ്ങളില്‍ കാണാം.

  mayur shelke

  mayur shelke

  • News18
  • Last Updated :
  • Share this:
   ആറു വയസ് പ്രായമുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിച്ച മുംബൈയിലെ റെയിൽവേ സ്റ്റേഷനിൽ പോയിന്റ്‌സ്മാൻ ആയി ജോലി ചെയ്യുന്ന മയൂർ ഷെൽകെ തനിക്ക് പാരിതോഷികമായി ലഭിച്ച പണത്തിന്റെ പകുതി ആ കുഞ്ഞിന്റെ അമ്മയ്ക്ക് നൽകുമെന്ന് പ്രഖ്യാപിച്ചു. കാഴ്ചയ്ക്ക് പരിമിതിയുള്ള അമ്മയ്ക്ക് കുഞ്ഞിന്റെ പഠനച്ചെലവുകൾ വഹിക്കുന്നതിന് ഒരു സഹായം എന്ന നിലയ്ക്കാണ് ഈ പണം നൽകുന്നതെന്ന് അദ്ദേഹം അറിയിച്ചു.

   ധീരോദാത്തമായ ഷെൽകെയുടെ പ്രവൃത്തിയോടുള്ള ആദരസൂചകമായി കഴിഞ്ഞ ചൊവ്വാഴ്ച സെൻട്രൽ റെയിൽവേയിലെ ഉദ്യോഗസ്ഥർ ചേർന്ന് അദ്ദേഹത്തിന് പാരിതോഷികമായി 50,000 രൂപ നൽകിയിരുന്നു. 'പ്രതിഫലമായി എനിക്ക് ലഭിച്ച പണത്തിന്റെ പകുതി ആ കുട്ടിയുടെ ശോഭനമായ ഭാവിക്കും പഠനത്തിനും വേണ്ടി ഞാൻ നൽകും. എന്റെ കൈയിൽ പണം ലഭിച്ചാൽ ഉടൻ തന്നെ കുട്ടിയുടെ അമ്മയ്ക്ക് പണം കൈമാറും' - അദ്ദേഹം പറഞ്ഞു. കുട്ടിയുടെ അമ്മയ്ക്ക് കാഴ്ച വൈകല്യം ഉണ്ടെന്നും അവരുടെ വീട്ടിലെ അവസ്ഥ ബുദ്ധിമുട്ടുകൾ നിറഞ്ഞതാണെന്നും മയൂർ ഷെൽകെ അറിയിച്ചു.

   'ലീഗിന്റെ തോൽവിയുടെ ഉത്തരവാദികൾ കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളും': നേതൃത്വത്തിന് എതിരെ വിമർശനവുമായി MSF നേതാവ്

   മുംബൈയ്ക്കടുത്ത് വാൻഗണി എന്ന റെയിൽവേ സ്റ്റേഷനിൽ പോയിന്റ്‌സ്മാൻ ആയി ജോലി ചെയ്യുന്ന മയൂർ ഷെൽകെ ഏപ്രിൽ 17നാണ് കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത്. അമ്മയോടൊപ്പം പ്ലാറ്റ്ഫോമിലൂടെ നടക്കുകയായിരുന്ന കുട്ടിയുടെ ബാലൻസ് തെറ്റുകയും അവൻ പ്ലാറ്റ്ഫോമിൽ നിന്ന് റെയിൽവേ ട്രാക്കിലേക്ക് വീഴുകയുമായിരുന്നു. ഉടൻ തന്നെ അമ്മ പ്ലാറ്റ്‌ഫോമിൽ കുഞ്ഞിനെ കൈ കൊണ്ട് ഭയത്തോടെ ചുറ്റിനും തിരയുന്നത് വൈറലായ വീഡിയോയിൽ വ്യക്തമാണ്. കുട്ടിയുടെ ദിശയിലേക്ക് ട്രെയിൻ വന്നുകൊണ്ടിരിക്കെ ആണ് ഈ സംഭവം നടന്നത്.

   ഷെൽകെ ഉടൻ തന്നെ റെയിൽവേ ട്രാക്കിലേക്ക് കുതിച്ചെത്തുകയും കുട്ടിയെ രക്ഷിക്കുകയും ചെയ്തു. തിരികെ കയറാന്‍ കുട്ടി ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും കഴിയുന്നില്ലായിരുന്നെന്ന് സി സി ടി വി ദൃശ്യങ്ങളില്‍ കാണാം. അന്ധയായ അമ്മയ്ക്ക് നിസഹായതയോടെ അലറി വിളിക്കാൻ മാത്രമാണ് കഴിഞ്ഞത്. തന്റെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് മുമ്പ് അദ്ദേഹം കുട്ടിയെ എടുത്ത് പ്ലാറ്റ്ഫോമിലേക്ക് കയറ്റുകയായിരുന്നു. ഈ സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ റെയിൽവേ മന്ത്രാലയം പുറത്തു വിട്ടിരുന്നു. മയൂർ ഷെൽക്കെ കുട്ടിയെ രക്ഷിക്കുന്ന വീഡിയോയും തുടർന്ന് അദ്ദേഹത്തിന് ലഭിച്ച പ്രതിഫലത്തിന്റെ വാർത്തയും ചിത്രങ്ങളും എ എൻ ഐ ട്വീറ്റ് ചെയ്തു.

   Kerala Lottery Karunya KR- 496 | കാരുണ്യ KR- 496 ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനം 80 ലക്ഷം രൂപ ആർക്ക്?

   ഒരു സെക്കൻഡ് പിഴച്ചിരുന്നെങ്കിൽ സ്വന്തം ജീവൻ വരെ ഷെൽക്കെയ്ക്ക് നഷ്ടമായേനെ. അതുപോലും ചിന്തിക്കാതെ ഒരു മനുഷ്യജീവൻ രക്ഷപ്പെടുത്താൻ അദ്ദേഹം കാണിച്ച സാഹസികത മനുഷ്യത്വത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. നിരവധി ആളുകളാണ് ഷെൽക്കെയുടെ പ്രവൃത്തിയെ അഭിനന്ദിച്ചു കൊണ്ട് രംഗത്ത് എത്തിയത്. 'അദ്ദേഹത്തെ ജീവിതത്തിന്റെ മൂല്യങ്ങൾ പഠിപ്പിക്കുകയും നല്ലൊരു മനുഷ്യനാക്കി തീർക്കുകയും ചെയ്ത മാതാപിതാക്കൾക്ക് സല്യൂട്ട്. അദ്ദേഹത്തെ പോലെ വളരെ ചുരുക്കം മനുഷ്യർ മാത്രമേ ഈ ലോകത്തുള്ളൂ. അതിനാൽ, ഒരുപാട് പേർക്ക് അദ്ദേഹം മാതൃകയാകുമെന്ന കാര്യത്തിൽ സംശയമില്ല' - എന്നാണ് ഒരു ട്വിറ്റർ ഉപയോക്താവ് കുറിച്ചത്.
   Published by:Joys Joy
   First published: