ഉത്തരാഖണ്ഡിന് പിന്നാലെ ഏക സിവിൽ കോഡ് അവതരിപ്പിക്കാൻ രാജസ്ഥാനും ഉത്തർപ്രദേശും

Last Updated:

ബിൽ പാസായാൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ഏക സിവിൽ കോഡ് (യുസിസി) ബിൽ ഉത്താരഖണ്ഡ് നിയമസഭയിൽ മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി ചൊവ്വാഴ്ച അവതരിപ്പിച്ചു. ബിൽ പാസായാൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. പോർച്ചുഗീസ് ഭരണ കാലം മുതൽ തന്നെ ഗോവയിൽ ഏക സിവിൽ കോഡ് നിലവിലുണ്ട്. യുസിസി ബിൽ കൃത്യ സമയത്താണ് സഭയിൽ അവതരിപ്പിച്ചിരിക്കുന്നതെന്നും പുഷ്‌കർ സിങ് ധാമിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെ താൻ അഭിനന്ദിക്കുന്നതായും ഉത്തർപ്രദേശ് ഡെപ്യൂട്ടി മുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യ അഭിപ്രായപ്പെട്ടു. ഉത്തരാഖണ്ഡിന് ശേഷം യുസിസി നടപ്പാക്കുന്ന സംസ്ഥാനമായി മാറാനുള്ള ശ്രമങ്ങൾ തങ്ങൾ തുടങ്ങിയതായി രാജസ്ഥാനിലെ മന്ത്രിയായ കൻഹൈയ ലാൽ ചൗധരിയും പറഞ്ഞു.
"ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ധാമിക്ക് ഞാൻ നന്ദി പറയുന്നു. ഇതൊരു വളരെ പ്രധാനപ്പെട്ട കാര്യമാണ് ഇന്ത്യയിലെ ജനങ്ങൾ ഇതിനായി ഒരുപാട് കാലമായി കാത്തിരിക്കുന്നു. ഞങ്ങളും യുസിസി നടപ്പാക്കാൻ ആഗ്രഹിക്കുന്നുണ്ട്. ധാമി അതിനുള്ള നിർദ്ദേശങ്ങൾ നൽകുന്നുമുണ്ട്. നിയമസഭയുടെ ഇപ്പോഴത്തെ സമ്മേളനത്തിൽ അത് ചർച്ച ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത സഭയിൽ അത് ചർച്ചക്ക് എത്തിക്കാൻ ഞങ്ങൾ ശ്രമിക്കും” കൻഹൈയ ലാൽ ചൗധരി പറഞ്ഞു.
ഉത്തരാഖണ്ഡ് ആഗ്രഹിക്കുന്നത് തന്നെയാണ് ഞങ്ങളും ആഗ്രഹിക്കുന്നതെന്നും, രാജസ്ഥാൻ ധീരതയുടെ നാടാണെന്നും, ഞങ്ങളും ഏക സിവിൽ കോഡിനെ പിന്തുണയ്ക്കുന്നുവെന്നും രാജസ്ഥാനിലെ ബിജെപി എംഎൽഎ ഗോപാൽ ശർമ്മയും അഭിപ്രായപ്പെട്ടു. ഉത്തരാഖണ്ഡിലെ എല്ലാ പൗരന്മാർക്കും തുല്യ അവകാശങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ ഏകീകൃത സിവിൽ കോഡ് ബിൽ സഭയിൽ എത്തിയിരിക്കുന്നുവെന്നും ഇത് അഭിമാന നിമിഷമാണെന്നും ധാമി തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചിരുന്നു. ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ മുൻകൈ എടുക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് അറിയപ്പെടുമെന്നും ധാമി പറഞ്ഞു.
advertisement
മതം പരിഗണിക്കാതെ വിവാഹം, വിവാഹ മോചനം, ഭൂമി, സ്വത്ത്, അനന്തരാവകാശം എന്നിവയിൽ പട്ടിക വർഗ്ഗക്കാർക്ക് ഒഴികെ എല്ലാ പൗരന്മാർക്കും ഒരു പൊതുനിയമം നിർദ്ദേശിക്കുന്ന ഏക സിവിൽ കോഡിന്റെ നിയമ നിർമ്മാണത്തിനായി തിങ്കളാഴ്ച മുതൽ നാല് ദിവസത്തെ പ്രത്യേക സമ്മേളനമാണ് ഉത്തരാഖണ്ഡ് നിയമസഭയിൽ നടക്കുന്നത്.
Summary: Rajasthan and Uttarpradesh to present Uniform Civil Code bill after Uttarakhand
മലയാളം വാർത്തകൾ/ വാർത്ത/India/
ഉത്തരാഖണ്ഡിന് പിന്നാലെ ഏക സിവിൽ കോഡ് അവതരിപ്പിക്കാൻ രാജസ്ഥാനും ഉത്തർപ്രദേശും
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement