നവംബർ 23 ന് കല്യാണത്തിരക്ക്! രാജസ്ഥാൻ തെരഞ്ഞെടുപ്പ് നവംബർ 25 ലേക്ക് മാറ്റി

Last Updated:

വിവാഹത്തിരക്കും മറ്റ് ആഘോഷങ്ങളും ഉണ്ടെന്ന രാഷ്ട്രീയ പാർട്ടികളുടെ അഭ്യർത്ഥന പ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ് തീയ്യതി മാറ്റി. നേരത്തേ, നവംബർ 23നായിരുന്നു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. നവംബർ 25 ആണ് പുതിയ തീയ്യതി. നേരത്തേ പ്രഖ്യാപിച്ച തീയ്യതിയിൽ വിവാഹത്തിരക്കും മറ്റ് ആഘോഷങ്ങളും ഉണ്ടെന്ന രാഷ്ട്രീയ പാർട്ടികളുടെ അഭ്യർത്ഥന പ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
ധാരാളം ആളുകൾക്ക് അസൗകര്യമുണ്ടാക്കുകയും വിവിധ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും വോട്ടെടുപ്പ് സമയത്ത് വോട്ടർമാരുടെ പങ്കാളിത്തം കുറയ്ക്കുകയും ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയത്.
Also Read- 5 സംസ്ഥാനങ്ങളിൽ നവംബർ 7 മുതൽ വോട്ടെടുപ്പ്; ഫലങ്ങൾ ഡിസംബർ 3 ന്
രാജസ്ഥാന് പുറമേ, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയ്യതിയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
ഛത്തീസ്ഗഡിൽ രണ്ട് ഘട്ടമായും  മറ്റ് സംസ്ഥാനങ്ങളിൽ ഒരു ഘട്ടവുമായാണ് തിരഞ്ഞെടുപ്പ്.  മിസോറാമിൽ നവംബർ ഏഴിനാണ് വോട്ടെടുപ്പ്. നവംബർ 17 ന് മധ്യപ്രദേശ്,  30 ന് തെലങ്കാനയിലും വോട്ടെടുപ്പ് നടക്കും. നവംബർ 7 നും 17 നും ആണ് ഛത്തീസ്ഗഡിൽ വോട്ടെടുപ്പ് നടക്കുക. ഡിസംബർ 3 നാണ് ഫലപ്രഖ്യാപനം
മലയാളം വാർത്തകൾ/ വാർത്ത/India/
നവംബർ 23 ന് കല്യാണത്തിരക്ക്! രാജസ്ഥാൻ തെരഞ്ഞെടുപ്പ് നവംബർ 25 ലേക്ക് മാറ്റി
Next Article
advertisement
തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് വിശ്വസിച്ച് അമ്മയെ കൊന്ന് ജീവനൊടുക്കാന്‍ മകനെ പ്രേരിപ്പിച്ചതിന് ChatGPT ക്കെതിരെ കേസ്
തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് വിശ്വസിച്ച് അമ്മയെ കൊന്ന് ജീവനൊടുക്കാന്‍ മകനെ പ്രേരിപ്പിച്ചതിന് ChatGPT...
  • യുവാവ് അമ്മയെ കൊന്ന് ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതിന് ചാറ്റ്ജിപിടിക്കെതിരേ യുഎസില്‍ കേസ് എടുത്തു.

  • സോൾബെർഗ് ഉപയോഗിച്ച GPT-4o പതിപ്പ് സംശയരോഗം വർധിപ്പിച്ചെന്നും അമ്മയെ ഭീഷണിയായി ചിത്രീകരിച്ചെന്നും ആരോപണം.

  • ചാറ്റ്ജിപിടി മാനസികാരോഗ്യപ്രശ്നങ്ങൾ തിരിച്ചറിയാൻ പര്യാപ്തമല്ലെന്നുമാണ് പരാതിയിൽ ആരോപണം.

View All
advertisement