രാമക്ഷേത്ര നിർമാണ ട്രസ്റ്റിൽനിന്ന് ലക്ഷങ്ങൾ പിൻവലിച്ചു; അയോധ്യ പൊലീസ് കേസെടുത്തു

Last Updated:

ക്ഷേത്ര നിർമാണത്തിനായി നിക്ഷേപിച്ച ഫണ്ടിൽനിന്ന് തട്ടിപ്പ് നടത്തിയിരിക്കുന്നത്. സംഭവത്തിൽ അയോധ്യ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

ലഖ്നൗ: രാമക്ഷേത്ര നിർമാണ ട്രസ്റ്റിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. വ്യാജ ചെക്ക് ഉപയോഗിച്ചാണ് പണം തട്ടിയത്. ശ്രീരാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്‍റെ അക്കൌണ്ടിൽനിന്നാണ് പണം നഷ്ടമായത്. ക്ഷേത്ര നിർമാണത്തിനായി നിക്ഷേപിച്ച ഫണ്ടിൽനിന്ന് തട്ടിപ്പ് നടത്തിയിരിക്കുന്നത്. സംഭവത്തിൽ അയോധ്യ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം.
ആറു ലക്ഷം രൂപ നഷ്ടമായതായാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. ഒരു തവണ 2.5 ലക്ഷവും രണ്ടാമത്തെ തവണ 3.5 ലക്ഷവുമാണ് അക്കൌണ്ടിൽനിന്ന് പിൻവലിച്ചിരിക്കുന്നത്. ശ്രീരാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്‍റെ സെക്രട്ടറി ചമ്പത് റായിയുടെ പരാതിയെത്തുടർന്ന് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഐപിസി 419, 420, 467, 468, 471 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
മൂന്നാം തവണയും പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ ശ്രീ രാം ജൻമഭൂമി തീർത് ക്ഷത്ര ജനറൽ സെക്രട്ടറി ചമ്പത് റായിയ്ക്ക് ഫോണിൽ സന്ദേശം ലഭിച്ചു. ഇതോടെയാണ് തട്ടിപ്പ് വിവരം പുറത്തുവന്നത്.
advertisement
തുടർന്നു നടത്തിയ പരിശോധയിലാണ് രണ്ടുതവണയായി ആറുലക്ഷം രൂപ പിൻവലിച്ച കാര്യം വ്യക്തമായത്. അതേസമയം പണം തട്ടിയെടുത്തയാളെക്കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
അതിനിടെ അയോധ്യയിലെ നിർദ്ദിഷ്ട വിമാനത്താവളത്തിന് ശ്രീരാമന്റെ പേരിടുകയും അന്താരാഷ്ട്ര പദവി ലഭിക്കുകയും ചെയ്യും. വിമാനത്താവളം 2021 ഡിസംബറിനുള്ളിൽ പൂർത്തിയാക്കുന്നതിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകിയതായി സംസ്ഥാന സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
You may also like:ലക്ഷങ്ങൾ ലാഭിക്കാം; വസ്തു വിൽക്കുന്നവരും വാങ്ങുന്നവരും അറിയേണ്ട കാര്യം [NEWS]റംസിയുടെ മരണം: നടി ലക്ഷ്മി പ്രമോദ് ഒളിവിൽ; വ്യാജ വിവാഹ സർട്ടിഫിക്കറ്റിന് പിന്നിലും സീരിയൽ നടിയെന്ന് പൊലീസ്​ [NEWS] വെന്‍റിലേറ്ററുകൾ തികയാതെ വരും'; സംസ്ഥാനത്തു മരണസംഖ്യ കൂടിയേക്കുമെന്ന് ആരോഗ്യമന്ത്രി [NEWS]
മഹത്തായ രാമക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാകുമ്പോൾ അയോധ്യയിൽ ആഭ്യന്തരവും അന്തർദ്ദേശീയവുമായ വലിയ വിനോദ സഞ്ചാരമുണ്ടാകുമെന്ന് സർക്കാർ വിലയിരുതതുന്നു. വിമാനത്താവളം ഇതിന് കൂടുതൽ സൗകര്യമൊരുക്കുമെന്ന് യുപി സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. വലിയ വിമാനങ്ങളുടെ ലാൻഡിംഗ് സംബന്ധിച്ച് ഒരു സർവേ ഇതിനകം നടന്നിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/India/
രാമക്ഷേത്ര നിർമാണ ട്രസ്റ്റിൽനിന്ന് ലക്ഷങ്ങൾ പിൻവലിച്ചു; അയോധ്യ പൊലീസ് കേസെടുത്തു
Next Article
advertisement
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
  • മമതയും കാമുകൻ ഫയാസും രണ്ടുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി.

  • കുട്ടിയുടെ തിരോധാനത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

  • മമതയും ഫയാസും കുറ്റം സമ്മതിച്ചതോടെ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

View All
advertisement