പൂനവല്ല ഫിൻകോർപ്പ് ലിമിറ്റഡുമായി സഹകരിച്ച് ന്യൂസ് 18 നെറ്റ്‌വർക്ക് സംഘടിപ്പിക്കുന്ന റൈസിംഗ് ഇന്ത്യയ്ക്ക് തുടക്കമായി. ന്യൂഡൽഹിയിലെ താജ് പാലസിലാണ് ഉച്ചകോടി നടക്കുന്നത്. ഒന്നാം ദിവസമായ ഇന്ന് ഇന്ത്യയുടെ ജി20ലെ അവസരത്തെക്കുറിച്ചുള്ള കുറിച്ചുള്ള സെഷനിൽ “ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ ശബ്ദമായി” മാറാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പ്രശംസിച്ചു. ജി20 അധ്യക്ഷസ്ഥാനം നേടുന്നതിലും സംഘടനയിലേക്ക് പുതിയ ആശയങ്ങൾ കൊണ്ടുവരുന്നതിലും ഇന്ത്യ നടത്തിയ ശ്രമങ്ങൾ അദ്ദേഹം ചൂണ്ടികാട്ടി.
റഷ്യ-യുക്രൈയ്ൻ യുദ്ധ പശ്ചാത്തലത്തിൽ ലോകത്തോടുള്ള ഇന്ത്യയുടെ നിലപാട് നിർണായകമായിരുന്നു. യുദ്ധം അപ്രതീക്ഷിതമാണെന്നും അത് നിരവധി മാറ്റങ്ങൾ വരുത്തിയെന്നും അദ്ദേഹം പറഞ്ഞു.
“ഇങ്ങനെയൊന്ന് സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പലതും മാറിയിട്ടുണ്ട്. പടിഞ്ഞാറും യൂറോപ്പുമായുള്ള റഷ്യയുടെ ബന്ധം ഇപ്പോൾ മാറി. ആഗോള സൌത്ത് രാജ്യങ്ങളുടെ ശബ്ദമാണ് ഇന്ത്യ. ഇത് നേടിയെടുക്കാൻ ഇന്ത്യ വളരെയധികം പരിശ്രമിച്ചിട്ടുണ്ട്,” ജയശങ്കർ പറഞ്ഞു. ഇന്ത്യ ഒരു പക്ഷത്തും ചേർന്നിട്ടില്ലെന്നും ഒരു സ്വതന്ത്ര നിലപാടാണ് ഇന്ത്യക്ക് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read- ‘ദ ഹീറോസ് ഓഫ് റൈസിംഗ് ഇന്ത്യ’: പരമ്പരാഗത എടികൊപ്പക കളിപ്പാട്ടങ്ങള്‍ പുനരവതരിപ്പിച്ച് സിവി രാജു
“തീർച്ചയായും യൂറോപ്പ് മാറിയിരിക്കുന്നു. യൂറോപ്പുമായുള്ള റഷ്യയുടെ ബന്ധം ഇപ്പോൾ മാറി. അതുകൊണ്ട് തന്നെ സ്വാഭാവികമായും ഏഷ്യയുമായുള്ള റഷ്യയുടെ ബന്ധവും അതിന്റെ ഫലമായി മാറുമെന്നും ” ജയശങ്കർ പറഞ്ഞു.
ഇന്ത്യയിൽ റഷ്യയിൽ നിന്നുള്ള എണ്ണയുടെ ഉപഭോഗം വർധിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് “വിപണി” എന്ന മറുപടി മാത്രമാണ് അദ്ദേഹം നൽകിയത്. “ഏഷ്യയുമായുള്ള റഷ്യയുടെ ബന്ധത്തിൽ മൊത്തത്തിലുള്ള ഒരു തീവ്രത നിങ്ങൾ കണ്ടു കാണും; ഇന്ത്യ-റഷ്യ ബന്ധം ഏറ്റവും സ്ഥിരതയുള്ള ബന്ധങ്ങളിലൊന്നാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read- News18 റൈസിംഗ് ഇന്ത്യ ഉച്ചകോടിക്ക് ഇന്ന് തുടക്കം; ദ്വിദിന പരിപാടിയിൽ പങ്കെടുക്കുന്ന പ്രമുഖർ
കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ നേതൃത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് റൈസിംഗ് ഇന്ത്യ ഉച്ചകോടിയിൽ സംസാരിച്ചു. “ഓരോരുത്തർക്കും ജീവിതത്തിൽ നിരവധി നായകന്മാരുണ്ട്. ഒരാളുടെ പ്രത്യയശാസ്ത്രം മാത്രം പിന്തുടരുന്നത് നല്ലതല്ല. ഇന്ന് ഞാൻ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. അദ്ദേഹത്തിൽ നിന്ന് നമ്മൾ ഒരുപാട് പഠിക്കുന്നു. പ്രധാനമന്ത്രി മോദി എനിക്ക് പ്രചോദനമാണ്. പ്രധാനമന്ത്രി മോദി എനിക്ക് ഹീറോ നമ്പർ 1 ആയി വേറിട്ടുനിൽക്കുന്നു.” പിയൂഷ് ഗോയൽ പറഞ്ഞു.
ഇന്നും നാളെയുമായി നടക്കുന്ന ‘റൈസിംഗ് ഇന്ത്യ ഉച്ചകോടി 2023’ൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര റോഡ്, ദേശീയപാത മന്ത്രി നിതിൻ ഗഡ്കരി, കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവർ പങ്കെടുക്കും. ഉന്നത മന്ത്രിമാരെ കൂടാതെ, ‘ദി എലിഫന്റ് വിസ്‌പറേഴ്‌സ്’ എന്ന ഡോക്യുമെന്ററി അടുത്തിടെ ഓസ്‌കാർ നേടിയ ചലച്ചിത്ര നിർമ്മാതാവ് ഗുണീത് മോംഗയും ഉച്ചകോടിയിൽ പങ്കെടുക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Network 18, News18