'രാജ്യത്ത് പുള്ളിപ്പുലികളുടെ എണ്ണം കൂടിയത് വലിയ നേട്ടം': പ്രധാനമന്ത്രി നരേന്ദ്ര മോദി

Last Updated:

2014 ൽ രാജ്യത്ത് പുള്ളിപ്പുലികളുടെ എണ്ണം 7,900 ആയിരുന്നു, എന്നാൽ 2019 ൽ ഇത് 12,852 ആയി ഉയർന്നു

ന്യൂഡൽഹി: രാജ്യത്ത് പുള്ളിപ്പുലികളുടെ എണ്ണം വർദ്ധിക്കുന്നത് വലിയ നേട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിന്‍റെ 72-ാം പതിപ്പിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. 2014 നും 2018 നും ഇടയിൽ ഇന്ത്യയിൽ പുള്ളിപ്പുലികളുടെ എണ്ണം 60 ശതമാനത്തിലധികം വർദ്ധിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
"2014 ൽ രാജ്യത്ത് പുള്ളിപ്പുലികളുടെ എണ്ണം 7,900 ആയിരുന്നു, എന്നാൽ 2019 ൽ ഇത് 12,852 ആയി ഉയർന്നു. ജിം കോർബറ്റ് ദേശീയ ഉദ്യാനത്തിലാണ് പുള്ളിപ്പുലികളെ കൂടുതലായി കണ്ടുവരുന്നത്. 'പുള്ളിപ്പുലിയെ പ്രകൃതിയിൽ അലഞ്ഞുതിരിയുന്നത് കണ്ടിട്ടില്ലാത്തവർക്ക് സങ്കൽപ്പിക്കാൻ കഴിയില്ല, അതിന്റെ സൗന്ദര്യം .... അതിന്റെ നിറങ്ങളുടെ ഭംഗി ദൃശ്യവൽക്കരിക്കാനാവില്ല, " പ്രധാനമന്ത്രി പറഞ്ഞു.
advertisement
"രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും, പ്രത്യേകിച്ച് മധ്യ ഇന്ത്യയിൽ, പുള്ളിപ്പുലികളുടെ എണ്ണം ഉയർന്നു. പുള്ളിപ്പുലികളുടെ പരമാവധി എണ്ണമുള്ള സംസ്ഥാനങ്ങളിൽ മധ്യപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നിവ മുൻപന്തിയിലാണ്. ഇത് ഒരു വലിയ നേട്ടമാണ്," അദ്ദേഹം പറഞ്ഞു ചേർത്തു. ലോകമെമ്പാടുമുള്ള പുള്ളിപ്പുലികൾ അപകടങ്ങൾ നേരിടുന്നുണ്ടെന്നും അവരുടെ ആവാസവ്യവസ്ഥ ലോകമെമ്പാടും വംശനാശം നേരിടുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ, പുള്ളിപ്പുലിയുടെ തുടർച്ചയായ വളർച്ച ലോകമെമ്പാടും ഒരു വഴി കാണിക്കുന്നു, ”നരേന്ദ്ര മോദി പറഞ്ഞു.
advertisement
ഇന്ത്യയിൽ സിംഹങ്ങളുടെയും കടുവകളുടെയും ജനസംഖ്യ വർദ്ധിച്ചുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
"ഇന്ത്യയുടെ വനമേഖലയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്, ഇതിന് കാരണം സർക്കാർ മാത്രമല്ല നിരവധി ആളുകൾ, സമൂഹം, പല സ്ഥാപനങ്ങളും നമ്മുടെ വൃക്ഷങ്ങളെയും സസ്യങ്ങളെയും വന്യമൃഗങ്ങളെയും സംരക്ഷിക്കുന്നതിൽ വ്യാപൃതരാണ്. അവരെല്ലാം അംഗീകാരങ്ങൾക്ക് അർഹരാണ്," അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
'രാജ്യത്ത് പുള്ളിപ്പുലികളുടെ എണ്ണം കൂടിയത് വലിയ നേട്ടം': പ്രധാനമന്ത്രി നരേന്ദ്ര മോദി
Next Article
advertisement
മാലിന്യ പ്രശ്‌നത്തിന് പരിഹാരമില്ല; കൂത്തുപറമ്പ് എംഎല്‍എ കെ.പി.മോഹനനു നേരെ കയ്യേറ്റം
മാലിന്യ പ്രശ്‌നത്തിന് പരിഹാരമില്ല; കൂത്തുപറമ്പ് എംഎല്‍എ കെ.പി.മോഹനനു നേരെ കയ്യേറ്റം
  • കൂത്തുപറമ്പ് എംഎല്‍എ കെ.പി.മോഹനനെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം ഇല്ലെന്ന് ആരോപിച്ച് കയ്യേറ്റം ചെയ്തു.

  • അങ്കണവാടി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് എംഎല്‍എ കെ.പി.മോഹനനെ നാട്ടുകാർ കയ്യേറ്റം ചെയ്തത്.

  • ഡയാലിസിസ് സെന്ററിൽ നിന്ന് മലിനജലം ഒഴുകുന്നതിനെതിരെ പ്രദേശവാസികൾ ദീർഘകാലമായി പ്രതിഷേധിക്കുന്നു.

View All
advertisement