നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കര്‍ ജോര്‍ജിയയില്‍; ജോര്‍ജിയന്‍ രാജ്ഞി കെറ്റവന്റെ തിരുശേഷിപ്പ് കൈമാറി

  വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കര്‍ ജോര്‍ജിയയില്‍; ജോര്‍ജിയന്‍ രാജ്ഞി കെറ്റവന്റെ തിരുശേഷിപ്പ് കൈമാറി

  2005-ല്‍ ഓള്‍ഡ് ഗോവയിലെ സെന്റ് അഗസ്റ്റിന്‍ കോണ്‍വെന്റില്‍ നിന്നാണ് ക്വീന്‍ കെറ്റവന്റെ തിരുശേഷിപ്പുകള്‍ ഇന്ത്യയ്ക്ക് ലഭിച്ചത്

  • Share this:
   ടിബിലിസി: ഇന്ത്യ-ജോര്‍ജിയ ബന്ധത്തിന് ചരിത്ര നിമിഷം സമ്മാനിച്ച് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ: എസ്. ജയ്ശങ്കര്‍ സെന്റ് ക്വീന്‍ കെറ്റവന്റെ വിശുദ്ധ തിരുശേഷിപ്പ് സര്‍ക്കാരിനും ജോര്‍ജിയയിലെ ജനങ്ങള്‍ക്കും കൈമാറി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ജൂലൈ 9ന് ജോര്‍ജിയന്‍ തലസ്ഥാനമായ ടിബിലിസിയിലെത്തിയതായിരുന്നു വിദേശകാര്യ മന്ത്രി.

   ജോര്‍ജിയന്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച വര്‍ണ്ണശബളമായ ചടങ്ങിലാണ് ടിബിലിസി വിമാനത്താവളത്തില്‍ വെച്ച് ഡോ. ജയ്ശങ്കര്‍ രാജ്ഞി കെറ്റവന്റെ വിശുദ്ധ തിരുശേഷിപ്പ് ജോര്‍ജിയയിലെ ജനങ്ങള്‍ക്ക് കൈമാറിയത്. ജോര്‍ജിയയിലെ കത്തോലിക്കാ-പാത്രിയര്‍ക്കീസ് ബീറ്റിറ്റിയൂഡ് ഇലിയ രണ്ടാമന്‍, ജോര്‍ജിയ പ്രധാനമന്ത്രി എച്ച് ഇറക്ലി ഗരിബാഷ്‌വിലി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു തിരുശേഷിപ്പ് കൈമാറ്റം.

   ചടങ്ങിനെ വൈകാരിക നിമിഷമായി വിശേഷിപ്പിച്ച് വിദേശകാര്യ മന്ത്രി ട്വീറ്റ് ചെയ്തു. പതിനേഴാം നൂറ്റാണ്ടില്‍ രക്തസാക്ഷിത്വം വരിച്ച ജോര്‍ജിയന്‍ രാജ്ഞിയായിരുന്നു സെന്റ് ക്വീന്‍ കെറ്റവന്‍. ക്രൈസ്തവര്‍ ഭൂരിപക്ഷമായ ജോര്‍ജയിയല്‍ പരക്കെ ബഹുമാനിക്കപ്പെടുന്ന വിശുദ്ധ കൂടിയാണ് ക്വീന്‍ കെറ്റവന്‍. 2005-ല്‍ ഓള്‍ഡ് ഗോവയിലെ സെന്റ് അഗസ്റ്റിന്‍ കോണ്‍വെന്റില്‍ നിന്നാണ് ക്വീന്‍ കെറ്റവന്റെ തിരുശേഷിപ്പുകള്‍ ഇന്ത്യയ്ക്ക് ലഭിച്ചത്.

   1627-ലാണ് ഇത് ഗോവയില്‍ കൊണ്ടുവന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. തിരുശേഷിപ്പ് കെറ്റവന്റേതു തന്നെയാണെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ഹൈദ്രാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലര്‍ ബയോളജയിയും ഡിഎന്‍എ പരിശോധനയിലൂടെ പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നു.   ജോര്‍ജിയയിലെ വിവിധ പള്ളികളില്‍ പ്രദര്‍ശനത്തിന് വെയ്ക്കുന്നതിനായി 2017-ല്‍ ഇന്ത്യ ഈ തിരുശേഷിപ്പ് ജോര്‍ജിയന്‍ സര്‍ക്കാരിന് നല്‍കിയിരുന്നു. ജോര്‍ജിയന്‍ സര്‍ക്കാരിന്റെ തുടര്‍ച്ചയായ ആവശ്യം കണക്കിലെടുത്താണ് എന്നെന്നേയ്ക്കുമായി തിരുശേഷിപ്പ് കൈമാറാന്‍ ഇന്ത്യ തീരുമാനിച്ചത്. 1991-ല്‍ സോവിയറ്റ് യൂണിയനില്‍ നിന്നു വിട്ട് സ്വതന്ത്ര രാഷ്ട്രമായതിനു ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജോര്‍ജിയ സന്ദര്‍ശിക്കുന്നത്.

   ഫോട്ടോ - ഗോവയില്‍ കണ്ടുകിട്ടിയ 17-ാം നൂറ്റാണ്ടിലെ ജോര്‍ജിയന്‍ രാജ്ഞിയും വിശുദ്ധയുമായ കെറ്റവന്റെ തിരുശേഷിപ്പ് ജോര്‍ജിയയുടെ തലസ്ഥാനമായ ടിബിലിസിയില്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കര്‍ ജോര്‍ജിയന്‍ അധികൃതര്‍ക്ക് കൈമാറുന്നു.
   Published by:user_57
   First published:
   )}