'ഞാന്‍ പാടുന്ന ഒരു വീഡിയോ കണ്ടു' ഡീപ് ഫെയ്ക്ക് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി
- Published by:Arun krishna
- news18-malayalam
Last Updated:
ന്യൂഡൽഹിയിലെ ബിജെപി കേന്ദ്ര ഓഫീസിൽ നടന്ന ‘ദീവാലി മിലൻ’ പരിപാടിയിലായിരുന്നു മോദി ഡീപ് ഫെയ്ക്ക് വിഷയത്തെ കുറിച്ച് സംസാരിച്ചത്
ന്യൂഡല്‍ഹി: ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ (എഐ), ‘ഡീപ് ഫേക്ക്’ എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കണമെന്ന് മാധ്യമപ്രവർത്തകരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു.“അടുത്തിടെ ഞാൻ പാടുന്ന ഒരു വീഡിയോ കണ്ടു. എന്നെ ഇഷ്ടപ്പെടുന്ന ആളുകൾ അത് ഫോർവേഡ് ചെയ്തു” ന്യൂഡൽഹിയിലെ ബിജെപി കേന്ദ്ര ഓഫീസിൽ നടന്ന ‘ദീവാലി മിലൻ’ പരിപാടിയിലായിരുന്നു മോദി ഡീപ് ഫെയ്ക്ക് വിഷയത്തെ കുറിച്ച് സംസാരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശബ്ദത്തില്‍ എഐ ഉപയോഗിച്ച് നിര്‍മ്മിച്ച ഗാനങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
നടി രശ്മിക മന്ദാനയുടെ പേരില്‍ ഡീപ് ഫെയ്ക്ക് വീഡിയോ വ്യാപകമായി സൈബര്‍ ഇടങ്ങളില്‍ പ്രചരിച്ചത് വലിയ വാര്‍ത്തയായിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ ദോഷ വശങ്ങളെ കുറിച്ചുള്ള ആശങ്കകളിലേക്കും ഇത് ജനങ്ങളെ നയിച്ചു.
advertisement
വിവാദ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ നിന്ന് അടിയന്തരമായി നീക്കം ചെയ്യണമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ സോഷ്യല്‍ മീഡിയ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. അല്ലാത്ത പക്ഷം ഐടി നിയമപ്രകാരമുള്ള നിയമ നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുമെന്നും കേന്ദ്രമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.
രശ്മിക മന്ദാനയുടെ ഡീപ് ഫെയ്ക്ക് വീഡിയോ വിവാദമായതിന് പിന്നാലെ കത്രീന കെയ്ഫ്, കജോള്‍ തുടങ്ങിയ ബോളിവുഡ് താരങ്ങളുടെയും ഡീപ് ഫെയ്ക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
November 17, 2023 4:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ഞാന്‍ പാടുന്ന ഒരു വീഡിയോ കണ്ടു' ഡീപ് ഫെയ്ക്ക് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി